വിഷപ്പാമ്പിനെ ഉപയോഗിച്ചും വീഞ്ഞ്.. !!

വിഷപ്പാമ്പിനെ ഉപയോഗിച്ചും വീഞ്ഞ്.. !!

പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈന്‍. ചൈനയിലാണ് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. അയല്‍രാജ്യമായ ചൈന, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, വിയറ്റ്‌നാം, എന്നിവിടങ്ങളില്‍ സ്‌നേക്ക് വൈന്‍ സാധാരണമാണ്. ബി സി 771 ല്‍ സൌ രാജവംശക്കാലത്താണ് ചൈനയില്‍ സ്‌നേക്ക് വൈന്‍ ആദ്യമായുണ്ടാക്കിയതെന്ന് കരുതുന്നു. വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാന്‍ ഉപയോഗിക്കുക. പാമ്പുകളെ നാളുകളോളം മദ്യത്തില്‍ മുക്കിവെച്ചാണ് ഈ വൈന്‍ ഉണ്ടാക്കുന്നത്. വിഷം വീഞ്ഞില്‍ അലിഞ്ഞ് ചേരുന്നതിന് വേണ്ടിയാണ് പാമ്പുകളെ വീഞ്ഞില്‍ മുക്കിവയ്ക്കുന്നത്. പാമ്പിന്റെ മറ്റ് അംശങ്ങള്‍ ഉപയോഗിക്കാറില്ല. മദ്യത്തിലെ എഥനോളുമായി ചേര്‍ന്ന് വിഷം വീഞ്ഞില്‍ ലയിക്കുന്നു. തായ്വാനിലെ ഹാക്സി സ്ട്രീറ്റ് നൈറ്റ് മാര്‍ക്കറ്റ് സ്നേക്ക് വൈന്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രശസ്തമാണ്. ഷെന് നോങ് ബെന്‍ കാവൊ ജിങ് എന്ന വൈദ്യശാസ്ത്ര പുസ്തകത്തില്‍ പറയുന്നുണ്ട്. വലിയ ഇനം വിഷപാമ്പിനെ ചില്ലുജാറിലെ വൈനില്‍ മുക്കി…

Read More