ഗര്‍ഭിണികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് ഇങ്ങനെ ആയിരിക്കണം

ഗര്‍ഭിണികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് ഇങ്ങനെ ആയിരിക്കണം

ഗര്‍ഭകാലത്തെ ഉറക്കം സ്ത്രീകള്‍ക്ക് പലപ്പോഴും ഒരു സമസ്യയാണ്. കിടക്കുമ്പോള്‍ ചുട്ടു വിയര്‍ക്കുക, കാലുകള്‍ വേദനിക്കുക, നെഞ്ചെരിയുക തുടങ്ങി പ്രശ്‌നങ്ങള്‍ അനവധി. ചിലപ്പോള്‍ ലൈറ്റ് ഓഫാക്കി കിടന്നുകഴിഞ്ഞാവും അടുത്ത നിമിഷം മൂത്രമൊഴിക്കാന്‍ തോന്നുക. വേറെ ചിലപ്പോഴാവട്ടെ, ഒന്ന് മയങ്ങി തുടങ്ങുമ്പോഴേക്കും കുഞ്ഞുവാവ അകത്തുകിടന്ന് പരാക്രമം തുടങ്ങിയിട്ടുണ്ടാകും. അങ്ങനെയെന്നിരിക്കെ, ഗര്‍ഭകാലത്ത് ഉറങ്ങേണ്ട രീതികള്‍ എങ്ങനെ വേണം? കമിഴ്ന്നു കിടക്കുന്നത് ഗര്‍ഭത്തിന്റെ ആദ്യ ദിവസങ്ങളില്‍ കമിഴ്ന്നു കിടക്കുന്നത് പ്രശ്‌നമല്ലെങ്കിലും പിന്നീടുള്ള നാളുകളില്‍ ഇത് ഒട്ടും നല്ലതല്ല. അതുകൊണ്ട് കമിഴ്ന്നു കിടക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. മലര്‍ന്നു കിടക്കുന്നത് ആദ്യത്തെ മൂന്ന് മാസക്കാലം കിടക്കുന്ന രീതി അത്ര പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍ 3 മാസം കഴിഞ്ഞാല്‍ മലര്‍ന്നു കിടക്കുന്നതും ഒഴിവാക്കേണ്ടി വരും. കാരണം, ഇങ്ങനെ കിടക്കുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദ്ദം വരികയും ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനിയെ ബാധിക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ കൃത്യമായി…

Read More