രാജസ്ഥാനില്‍ മുസ്ലിം യുവാവിന് ശിവസേന പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു

രാജസ്ഥാനില്‍ മുസ്ലിം യുവാവിന് ശിവസേന പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ വിവാഹിതയായ സ്ത്രീയോടൊപ്പം ഹോട്ടലില്‍ കണ്ടെന്നതിന്റെ പേരില്‍ മുസ്ലിം യുവാവിന് ശിവസേന പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. 25 കാരനായ പഹദു ഖാന്‍ എന്ന മുസ്ലിം യുവാവിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചത്.ജയ് ശ്രീറാം വിളികളോടെയായിരുന്നു സംഘത്തിന്റെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്ര നഗരത്തിലാണ് സംഭവം. ജാലോര്‍ ജില്ലയിലെ തെഹ്‌സില്‍ സാലിയ സ്വദേശിയായ പഹദു ഖാനെയാണ് ആള്‍ക്കൂട്ടം നഗ്‌നനാക്കി മര്‍ദ്ദിച്ചത്. പഹദു ഖാനും ഒരു സ്ത്രീയും കൂടി രാവിലെ 10 മണിയോടെ ഹോട്ടലില്‍ എത്തി. രാജസ്ഥാനി വസ്ത്രമാണ് പഹദ് ഖാന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ ധരിച്ചിരുന്നത്. ഏകദേശം അര മണിക്കൂറിനകം, ആ സ്ത്രീയുടെ ബന്ധുക്കള്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ശേഷം ബന്ധുക്കള്‍ പുറത്ത് പോയി കുറച്ചാളുകളുമായി മടങ്ങിയെത്തി. അവര്‍ ശിവസേന പ്രവര്‍ത്തകരായിരുന്നു. ശിവസേനയില്‍ നിന്നുള്ള ആളുകള്‍ വന്ന് പഹദ് ഖാനെ…

Read More

സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മോദിക്ക് ധൈര്യമുണ്ടോ: ശിവസേന

സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മോദിക്ക് ധൈര്യമുണ്ടോ: ശിവസേന

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ.അവിടെയാണ് കള്ളപ്പണമുള്ളത്. അവയെ തിരികെ കൊണ്ടുവരികയാണ് വേണ്ടത്. മറിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. നോട്ടുകള്‍ മാറിയെടുക്കാനും എടിഎമ്മുകളില്‍നിന്നും പണം പിന്‍വലിക്കാനും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. ജനങ്ങള്‍ നരേന്ദ്ര മോദിയെ അമിതമായി വിശ്വസിക്കുന്നുണ്ട്. അവരുടെ വിശ്വാസം തകര്‍ക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ താങ്കള്‍ക്കുമേലായിരിക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുക.അഴിമതിക്കെതിരെയാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അതിനൊപ്പം ഞങ്ങളെല്ലാം നില്‍ക്കും. എന്നാലത് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത്. പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാക്കാതെ പ്രധാനമന്ത്രി സ്വീകരിച്ച പുതിയ തീരുമാനം ജനങ്ങളെ പീഡിപ്പിക്കുന്നതിനു തുല്യമാണെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ചെയ്യുന്നതെന്താണെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടോ? ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ മനസ്സിലാക്കണം. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം. വിവിധ ഇടങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള കാലാവധി…

Read More