പ്രേക്ഷക ഹൃദയം കീഴടക്കി ‘വാരിക്കുഴിയിലെ കൊലപാതകം’

പ്രേക്ഷക ഹൃദയം കീഴടക്കി ‘വാരിക്കുഴിയിലെ കൊലപാതകം’

  കൊച്ചി: മുഹമ്മദ് ഷാഫി കഥയെഴുതി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ഒരു പറ്റം ഷാഡോ പോലീസുകാര്‍ ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷണ കഥയാണ് ഈ ചിത്രം. പോലീസ് ജീവിതത്തെ റിയലിസ്റ്റിക് രീതിയില്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഷാഡോ എസ്.ഐ. അജിത് കുമാറും സംഘവും പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ചു ഒരു കുപ്രസിദ്ധ മയക്കു മരുന്ന് ഇടപാടുകാരനെ പിടികൂടുവാന്‍ ശ്രമിക്കുകയാണ്. അതെ സമയം തന്നെ അജിത്തിന്റെ ടീമിന് ക്രൈം ബ്രാഞ്ച് ഏറ്റടുത്ത ഒരു കൊലപാതക കേസിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റൂറല്‍ എസ് പിയുടെ ഓര്‍ഡറും കിട്ടുന്നു. റൂറല്‍ പോലീസിന്റെ എന്തൊക്കെ തെറ്റുകള്‍ കൊണ്ടാണ് ആ കേസ് ക്രൈം ബ്രാഞ്ചിന് മാറിയതെന്നതിന്റെ അന്വേഷണത്തില്‍ പല രഹസ്യങ്ങളും വെളിച്ചത്തില്‍ വരുന്നു. ഭാരത് കൃഷ്ണ,…

Read More

അപ്രതീക്ഷിത ക്ലൈമാക്‌സുമായി ‘യുവര്‍സ് ലവിങ്ലി’ ത്രില്ലര്‍ ഹ്രസ്വചിത്രം

അപ്രതീക്ഷിത ക്ലൈമാക്‌സുമായി ‘യുവര്‍സ് ലവിങ്ലി’ ത്രില്ലര്‍ ഹ്രസ്വചിത്രം

കൊച്ചി: നസീര്‍ ബദറുദീന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ‘യുവര്‍സ് ലവിങ്ലി’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ഒരു ഭര്‍ത്താവ് ജോലി കഴിഞ്ഞു തിരികെ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ മിസ്സിംഗ് ആണെന്ന് മനസ്സിലാക്കുന്നതും അവരെ അന്വേഷിക്കുന്നതുമാണ് കഥയുടെ സാരം. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം തുടക്കം മുതല്‍ തികഞ്ഞ സസ്പെന്‍സും ക്ലൈമാക്‌സ് പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത രീതിയിലുമാണ് ചത്രീകരിച്ചിരിക്കുന്നത്. ബിലാസ് നായര്‍, സരിന്‍, മണി നായര്‍, രമ്യ ശ്യാം, പ്രദീപ് ജോസഫ്, സുബിത് ബാബു എന്നിവര്‍ ഈ ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. സിബിന്‍ ചന്ദ്രന്‍ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അരുണ്‍ രാജിന്റെതാണ് പശ്ചാത്തലസംഗീതം. നസീര്‍ ബദറുദീന്‍ തന്നെയാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍. ‘യുവര്‍സ് ലവിങ്ലി’ ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:

Read More