ഏഷ്യന്‍ ഗെയിംസ് : ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാലിന് റെക്കോര്‍ഡോടെ സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് : ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാലിന് റെക്കോര്‍ഡോടെ സ്വര്‍ണം

ജക്കാര്‍ത്ത: ഷോട്ട്പുട്ടിലൂടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം. പുരുഷ വിഭാഗം ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ് ടൂറാണ് സ്വര്‍ണം നേടിയത്. 20.75 മീറ്റര്‍ ദൂരം കണ്ടെത്തി ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡോടെയാണ് നേട്ടം കൈവരിച്ചത്. 19.52 മീറ്ററോടെ ചൈനയുടെ ലിയു യാങിനാണ് വെള്ളി മെഡല്‍. കസാക്കിസ്ഥാന്റെ ഇവനോവ് ഇവാനാണ് വെങ്കലം.

Read More

കട്ടന്‍ ചായേം പരിപ്പുവടേം – ചിത്രീകരണം തുടങ്ങി

കട്ടന്‍ ചായേം പരിപ്പുവടേം – ചിത്രീകരണം തുടങ്ങി

അമീഷ ഫിലിം മീഡിയ നിര്‍മിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലുളള ഹാസ്യചിത്രമാണ് ‘കട്ടന്‍ ചായേം പരിപ്പു വടേം’. അന്‍വര്‍ മജീദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ജാക്‌സണ്‍, ശ്രീധരന്‍, ഷാജന്‍, ഹരിദാസ്, പ്രകാശന്‍, അതുല്‍ കൃഷ്ണ, ഷീല, ഷീജ, ഗായത്രി, മോനിഷ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സംവിധായകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം ഷിബു കോട്ടയം. പീച്ചി ഡാം, ചൂളച്ചുവട് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.

Read More

സിനിമാപ്രേമികള്‍ കാത്തിരിക്കുന്നു, ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയായെന്നു മോഹന്‍ലാല്‍

സിനിമാപ്രേമികള്‍ കാത്തിരിക്കുന്നു, ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയായെന്നു മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷൂട്ട് പൂര്‍ത്തിയായി. 123 ദിവസം നീണ്ടു നിന്ന ഒടിയന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കൂടിയാണ് അറിയിച്ചത്. മധ്യകേരളത്തില്‍ നില നിന്നിരുന്ന ഒടി വിദ്യയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുപ്പത് മുതല്‍ അറുപത് വയസുവരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുലിമുരുകനിലൂടെ ആക്ഷന്റെ പുതിയ തലം മലയാളികള്‍ക്ക് പരിചയപ്പെടുത്തി തന്നെ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് വാഗമണ്ണില്‍ ആയിരുന്നു. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ നരേന്‍, സിദ്ധിഖ്, ഇന്നസെന്റ് എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി മോഹന്‍ലാല്‍ ശസ്ത്രക്രീയ ചെയ്തതും അത്ഭുതപൂര്‍വമായ മേക്ക് ഓവറില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന താരത്തിന്റേതായ ചിത്രങ്ങളും ആരാധകരെ ഏറെ ത്രില്ലടിപ്പിച്ചിരുന്നു. ഇനി ചിത്രത്തിന്റെ റിലീസിംഗ് ആണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Read More

പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ ശരീരത്തില്‍ ആത്മാവു പ്രവേശിച്ചു.. ; വീഡിയോ വൈറല്‍

പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ ശരീരത്തില്‍ ആത്മാവു പ്രവേശിച്ചു.. ; വീഡിയോ വൈറല്‍

അഭിനയത്തിനിടയ്ക്ക് താരങ്ങള്‍ കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും തിരികെ വരാന്‍ സമയമെടുക്കുകയും ചെയ്യുന്നതിന്റെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. വിഷാദ രംഗങ്ങളിലും മറ്റു അഭിനയിക്കുന്നവരിലാണ് ഈ കാര്യം ഏറെയും നടക്കുന്നത്. മാനസികമായി ആരംഗങ്ങളില്‍ നിന്നും മുക്തമാകാന്‍ അവരില്‍ പലരും സമയമെടുക്കുന്നത് സ്വഭാവികം മാത്രം. എന്നാല്‍ ഒരു പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ പ്രധാന താരത്തിന്റെ ശരീരത്തില്‍ ആത്മാവു പ്രവേശിച്ചാലോ? വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുമെങ്കിലും സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്ന വീഡിയോ അമ്പരപ്പിക്കുന്നതാണ്. കംബോഡിയയില്‍ നിന്നും പുറത്തുവന്നിട്ടുള്ള വിഡിയോയില്‍ കാണുന്നത് ഒരു ഷൂട്ടിങ് സ്ഥലത്തു നിന്നുള്ള ഏതാനും രംഗങ്ങളാണ്. ഒരു മുറിക്കുള്ളില്‍ കൂനിക്കൂടിയിരിക്കുന്ന യുവതിയെയും പരിഭ്രാന്തരായി കൂടിനില്‍ക്കുന്ന ഏതാനുംപേരെയും കാണാം. അസാധാരണമായ വേഷം ധരിച്ചിരിക്കുന്ന പെണ്‍കുട്ടി ചിത്രത്തില്‍ പ്രേതത്തെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചെയ്യുന്നയാളായിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ യഥാര്‍ഥ ആത്മാവു കയറിയെന്നാണ് ഷൂട്ടിങ് സെറ്റിലുള്ളവരുടെ വാദം. ചിത്രീകരണം നടക്കുന്നതിനിടെ പ്രേതമായി അഭിനയിക്കുന്ന യുവതി…

Read More