മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു

മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു

ജാര്‍ഖണ്ഡ്: മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. കേസില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് നടക്കുന്ന നാടകം കാണാന്‍ വേണ്ടി പോയതായിരുന്നു യുവതി. നാടകം കഴിഞ്ഞ് മടങ്ങി വരുന്ന വഴി മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലം പ്രയോഗിച്ച് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബി എന്‍ സിങ് വ്യക്തമാക്കി. ശബരിമല കയറാന്‍ അനുമതി തേടി കൂടുതല്‍ യുവതികള്‍ രംഗത്ത് പിറ്റേ ദിവസം രാവിലെ യുവതിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന്…

Read More

പി കെ ശശിക്കെതിരെ ലൈംഗികപീഡന പരാതി ; അന്യേഷിക്കാന്‍ പാര്‍ട്ടി തീരുമാനം

പി കെ ശശിക്കെതിരെ ലൈംഗികപീഡന പരാതി ; അന്യേഷിക്കാന്‍ പാര്‍ട്ടി തീരുമാനം

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്. പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ഇതിനായി രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എക്കെതിരെ ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം….

Read More