ഫെയ്‌സ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച ; ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി മാര്‍ക്ക് സക്കര്‍ബെര്‍ഗ്

ഫെയ്‌സ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച ; ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി മാര്‍ക്ക് സക്കര്‍ബെര്‍ഗ്

വാഷിങ്ടണ്‍ : അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. ഇന്ത്യയിലെ നല്ലൊരു വിഭാഗം ഉപയോക്താക്കളുടേയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബെര്‍ഗ് പറഞ്ഞു. പ്രൈവസി ഫീച്ചറിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയാണ് ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയത്. മറ്റുള്ളവര്‍ നമ്മുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് സുരക്ഷാ പാളിച്ചയുണ്ടായതെന്നും സക്കര്‍ബെര്‍ഗ് പറഞ്ഞു. ഏതൊക്കെ രാജ്യത്തുനിന്നുള്ളവരുടെ അക്കൗണ്ടുകളിലാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 200 കോടി ഉപയോക്താക്കളില്‍ 27 കോടി ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ നിന്നു മാത്രമുണ്ട്. ഇന്ത്യക്കാര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവിയും പ്രതികരിച്ചില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയതായി ഫെയ്‌സ്ബുക്ക് സാങ്കേതിക വിദഗ്ധര്‍ ഹാക്കര്‍മാര്‍ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച കണ്ടെത്തിയ മറ്റ് നാല്…

Read More

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ല; ടാറ്റ നാനോ നിര്‍മ്മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

സുരക്ഷാ മാനദണ്ഡങ്ങള്‍  പാലിക്കാന്‍ കഴിയുന്നില്ല; ടാറ്റ നാനോ നിര്‍മ്മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ടാറ്റ നാനോ നിര്‍മ്മാണം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒരു നാനോ കാര്‍ പോലും നിര്‍മ്മിച്ചിട്ടില്ലെന്നും വിറ്റ് പോയ കാറുകളുടെ എണ്ണം വളരെ കുറവാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാനോ കമ്പനി അടച്ചുപൂട്ടാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാവുമ്പോഴും ഇതിനെക്കുറിച്ച് അന്തിമതീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി എസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ നാനോക്ക് സാധിച്ചിട്ടില്ലെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. ടാറ്റ നാനോയ്ക്ക് ഈ വര്‍ഷം ഏറ്റവുമൊടുവില്‍ കാറ് വിറ്റുപോയത് ഫെബ്രുവരി മാസത്തിലാണ്. ഒരുലക്ഷം രൂപയ്ക്ക് കാര്‍ എന്ന ആശയവുമായാണ് 2009ലെ ഓട്ടോ എക്‌സ്‌പോയില്‍ നാനോ കാറിനെ അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പ് മേധാവിയായിരുന്ന രത്തന്‍ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്ന നാനോയ്ക്കു പ്രചരണത്തിലും വാര്‍ത്തകളിലും കിട്ടിയ സ്വീകാര്യത വില്‍പനയില്‍ ലഭിച്ചിരുന്നില്ല. നിരവധി തവണ മോഡലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയെങ്കിലും വില്‍പനയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാതെ വന്നതോടെയാണ് നാനോയുടെ സാധ്യത…

Read More