കടലില്‍ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍

കടലില്‍ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍

കൊച്ചി:കടലില്‍ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശമടക്കമുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്ര സമൂഹം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആഗോളതാപനം മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായമുയര്‍ന്നത്. കാലാവസ്ഥാവ്യതിയാനം മത്സോല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്ന പ്രളയവും വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് 21 ദിവസത്തെ വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ്ചാന്‍സലര്‍ ഡോ എ രാമചന്ദ്രന്‍ പറഞ്ഞു. ഉയര്‍ന്ന ചൂടും കൂടുതല്‍ അളവിലുള്ള കാര്‍ബണ്‍ ഡയോക്സൈഡും കടലിനെ അംമ്ലീകരിക്കുന്നു. ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും ക്രമേണയുണ്ടാകുന്ന താളപ്പിഴവുകള്‍ കാരണം ഭാവിയില്‍ മത്സ്യോല്‍പാദനം ഉള്‍പ്പെടെയുള്ളവയില്‍ ഗണ്യമായ കുറവ് സംഭവിക്കും. ഈ സാഹചര്യം നേരിടുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രയത്നവും പ്രതിബദ്ധതയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു….

Read More

കടല്‍ക്ഷോഭം രൂക്ഷം, ശംഖുമുഖം ബീച്ചില്‍ പ്രവേശനമില്ല

കടല്‍ക്ഷോഭം രൂക്ഷം, ശംഖുമുഖം ബീച്ചില്‍ പ്രവേശനമില്ല

തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതു നിരോധിച്ചു. ചൊവ്വാഴ്ച മൂന്നു മുതല്‍ രണ്ടു ദിവസത്തേക്കു പ്രവേശനം വിലക്കിയാണു ജില്ലാ കളക്ടര്‍ ഉത്തറവിറക്കിയിരിക്കുന്നത്. കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പു നിലനില്‍ക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ 2.5 മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരത്തോടടുത്താണ് പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. അതിനാല്‍ ബോട്ടുകള്‍ തീരത്തുനിന്നു കടലിലേക്കും, കടലില്‍നിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകള്‍ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാന്‍ അവ നങ്കൂരമിടുന്‌പോള്‍ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Read More

കടലിലെ മത്സ്യങ്ങള്‍ കരയിലെങ്ങനെയാണ്? പതിയെ നീങ്ങുന്ന നക്ഷത്ര മത്സ്യത്തിന്റെ പുറകെ സമൂഹമാധ്യമങ്ങള്‍

കടലിലെ മത്സ്യങ്ങള്‍ കരയിലെങ്ങനെയാണ്? പതിയെ നീങ്ങുന്ന നക്ഷത്ര മത്സ്യത്തിന്റെ പുറകെ സമൂഹമാധ്യമങ്ങള്‍

നക്ഷത്ര മത്സ്യം മണല്‍പ്പരപ്പില്‍ എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന് ചിത്രങ്ങള്‍. യുഎസിലെ നോര്‍ത്ത് കാരൊലിനയിലെ കടല്‍ത്തീരത്തു നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. സെബ് ഹോലോക് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വേലിയേറ്റത്തോടൊപ്പം തീരത്തടിഞ്ഞതാണ് ഒരുകൂട്ടം നക്ഷത്ര മത്സ്യങ്ങള്‍.വൈകുന്നേരം ആറരയോടെയാണ് നക്ഷത്രമത്സ്യങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞത്. ഇതിലൊന്നിനെയാണ് സെബ് ക്യാമറയില്‍ പകര്‍ത്തിയത്. മെല്ലെ മണല്‍പ്പരപ്പിലൂടെ നീങ്ങുന്ന ഈ നക്ഷത്ര മത്സ്യത്തിന് ഭക്ഷണം കഴിക്കുന്ന പ്ലേറ്റിന്റെ വലിപ്പമുണ്ടായിരുന്നുവെന്നും സെബ് വ്യക്തമാക്കി. അധിക സമയം കരയില്‍ ജീവിക്കാനാവാത്തതിനാല്‍ തീരത്തടിഞ്ഞ നക്ഷത്ര മത്സ്യങ്ങളെ ബീച്ചിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടനെതന്നെ സുരക്ഷിതമായി തിരികെ കടലിലേക്കയച്ചു. എന്തായാലും മെല്ലെ നടക്കുന്ന നക്ഷത്ര മത്സ്യത്തിനു പിന്നാലെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു.  

Read More