എസ് ബി ഐയില്‍ നിന്നും 824.15 കോടി തട്ടിയെടുത്തു ജ്വല്ലറി ഗ്രൂപ്പ്

എസ് ബി ഐയില്‍ നിന്നും 824.15 കോടി തട്ടിയെടുത്തു ജ്വല്ലറി ഗ്രൂപ്പ്

ചെന്നൈ: പഞ്ചാബ് നാഷനല്‍ ബാങ്കിനു (പിഎന്‍ബി) പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) തട്ടിപ്പ്. ചെന്നൈ ആസ്ഥാനമായ കനിഷ്‌ക് ഗോള്‍ഡ് കമ്പനി 824.15 കോടി രൂപ വായ്പയെടുത്തു മുങ്ങിയെന്നാണു റിപ്പോര്‍ട്ട്. ജനുവരിയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സിബിഐയ്ക്കു പരാതി നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരാണു കനിഷ്‌ക് ജ്വല്ലറി ശൃംഖലയുടെ പ്രമോട്ടര്‍മാരും ഡയറക്ടര്‍മാരും. എസ്ബിഐയുടെ നേതൃത്വത്തില്‍ 14 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു കനിഷ്‌കിനു വായ്പ നല്‍കിയത്. പലിശയുള്‍പ്പെടെ 1000 കോടി രൂപയ്ക്കു മുകളില്‍ തിരിച്ചടയ്ക്കാനുണ്ട്. 2017 മാര്‍ച്ചിലാണു കമ്പനി തിരിച്ചടവ് മുടക്കിയത്. ആദ്യം എട്ടു ബാങ്കുകള്‍ക്കും പിന്നീട് 14 ബാങ്കുകള്‍ക്കും പണമടയ്ക്കുന്നത് നിര്‍ത്തി. തിരിച്ചടവ് മുടങ്ങിയതോടെ മാര്‍ച്ച് 25ന് കനിഷ്‌കിന്റെ കോര്‍പറേറ്റ് ഓഫിസിലും ഫാക്ടറിയിലും…

Read More

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പകരം നേരിട്ട് പണം കൈമാറണമെന്ന് എസ്ബിഐ

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പകരം നേരിട്ട് പണം കൈമാറണമെന്ന് എസ്ബിഐ

തൃശൂര്‍: കാര്‍ഷിക, സ്വര്‍ണപ്പണയ വായ്പക്കുള്ള ഗോള്‍ഡ് അപ്രൈസര്‍ ചാര്‍ജ് അക്കൗണ്ടിലേക്ക് കൈമാറുന്നതിനു പകരം പണമായി നല്‍കണമെന്ന് എസ്ബിഐ. നേരിട്ടുള്ള പണമിടപാടുകള്‍ അവസാനിപ്പിക്കാന്‍ ‘ഡിജിറ്റല്‍ ഇന്ത്യ’ സന്ദേശം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍. ബാങ്കിന്റെ വിശ്വാസ്യതയെയും യശസ്സിനെയും ബാധിക്കുന്നതാണ് പുതിയ നിര്‍ദേശമെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍തന്നെ ചൂണ്ടിക്കാട്ടുന്നു. വായ്പക്ക് ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കുന്നവരാണ് അപ്രൈസര്‍മാര്‍. സാമാന്യം മെച്ചപ്പെട്ട ബിസിനസ് നടത്തുന്ന ശാഖകള്‍ക്ക് സ്ഥിരം അപ്രൈസറുണ്ട്. ഇവര്‍ക്കുള്ള നിരക്ക് ഏകീകരിച്ച് നിജപ്പെടുത്തി ഇറക്കിയ സര്‍ക്കുലറിലാണ് നേരിട്ടുള്ള പണമിടപാട് ബാങ്ക് നിര്‍ദേശിക്കുന്നത്. അപ്രൈസര്‍ നിരക്ക് വായ്പക്ക് അപേക്ഷിച്ചയാളുടെ അക്കൗണ്ടില്‍നിന്ന് അപ്രൈസറുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് ഇതു വരെയുള്ള രീതി. ഇതുവഴി തോന്നിയതുപോലെ നിരക്ക് ഈടാക്കാനാവില്ലെന്ന് മാത്രമല്ല, ഇടപാടിന് രേഖയുമുണ്ടാവും. ഗ്രാമീണ/അര്‍ധ നഗര ശാഖകളില്‍ സ്വര്‍ണപ്പണയ വായ്പക്ക് വായ്പാ തുകയുടെ…

Read More

എസ്ബിഐയുടെ പുതിയ ചെയര്‍മാന്‍ ചുമതലയേറ്റു

എസ്ബിഐയുടെ പുതിയ ചെയര്‍മാന്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി : എസ്ബിഐ ചെയര്‍മാനായി രജനീഷ് കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ എസ്ബിഐ എം.ഡിയാണ് രജനീഷ് കുമാര്‍.

Read More

അക്കൗണ്ട് ഉടമകള്‍ക്ക് മിനിമം ബാലന്‍സ് തുക കുറച്ച് എസ്ബിഐ

അക്കൗണ്ട് ഉടമകള്‍ക്ക് മിനിമം ബാലന്‍സ് തുക കുറച്ച് എസ്ബിഐ

  മുംബൈ: സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസമേകി എസ്ബിഐ, അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് തുക എസ്ബിഐ കുറച്ചു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മിനിമം ബാലന്‍സ് നിരക്കില്‍ മാറ്റം വരുത്താതെ മെട്രൊ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടുന്ന തുക 5000ല്‍ നിന്ന് 3000 ആയും കുറച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് നിരക്കുകളില്‍ മാറ്റം വരുത്തിയത്. പുതിയ നിരക്ക് ഒക്റ്റോബര്‍ മാസം മുതല്‍ നിലവില്‍ വരും. സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ 20 രൂപ മുതല്‍ 40 രൂപ, അര്‍ബന്‍, മെട്രൊ നഗരങ്ങളില്‍ 30 മുതല്‍ 40 രൂപ വരെയുമാണ് പുതുക്കിയ പിഴ നിരക്ക്. പെന്‍ഷന്‍ സ്വീകര്‍ത്താക്കള്‍, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രായപൂര്‍ത്തിയാകത്തവര്‍ എന്നിവരെ മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം പേര്‍ക്ക്…

Read More

സാമ്പത്തിക മേഖലയില്‍ മാന്ദ്യമില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തെ തള്ളി എസ്ബിഐ

സാമ്പത്തിക മേഖലയില്‍ മാന്ദ്യമില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തെ തള്ളി എസ്ബിഐ

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്നും സാമ്പത്തിക മേഖലയില്‍ മാന്ദ്യമില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തെ പാടെ തള്ളി മുഖ്യ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ റിസര്‍ച്ച് റിപ്പോര്‍ട്ട്. ഇന്ത്യയെ ബാധിച്ചിരിക്കുന്ന ഈ മാന്ദ്യം ക്ഷണികമോ താത്കാലികമോ അല്ലെന്നും മറിച്ചുള്ള സര്‍ക്കാര്‍ വാദം തികച്ചും പൊള്ളയാണെന്നും എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ജിഡിപി കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും മോശമായ 5.7 ആയി കൂപ്പുകുത്തിയിരുന്നു.എന്നിട്ടും മാന്ദ്യമില്ല എന്ന വാദമാണ് കേന്ദ്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. കറന്‍സി പിന്‍വലിക്കലും തിരക്കിട്ടുള്ള ജിഎസ്ടി നടപ്പാക്കലും അടക്കമുള്ള മോഡിണോമിക്‌സ് തീരുമാനങ്ങള്‍ കനത്ത സാമ്പത്തിക തകര്‍ച്ച സൃഷ്ടിച്ച സാഹചര്യത്തിലാണ് എസ്ബിഐയുടെ റിപ്പോര്‍ട്ട്. ഇന്ത്യ നേരിടുന്ന ഈ മാന്ദ്യത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത് സാമ്പത്തിക ദുര്‍നടപ്പ് എന്നാണ്. റേറ്റിംഗ് കുറയ്ക്കുമെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ല. ഇനിയെങ്കിലും ഈ മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള വഴികള്‍ തേടണം. മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ആറുശതമാനത്തില്‍ താഴെയായി രണ്ടാം…

Read More

ഇതിലും നല്ലത് കമ്പിപ്പാരയുമെടുത്ത് കക്കാന്‍ ഇറങ്ങുന്നതല്ലേ?; ട്രോള്‍ മഴയില്‍ കുളിച്ച് എസ്ബിഐ

ഇതിലും നല്ലത് കമ്പിപ്പാരയുമെടുത്ത് കക്കാന്‍ ഇറങ്ങുന്നതല്ലേ?; ട്രോള്‍ മഴയില്‍ കുളിച്ച് എസ്ബിഐ

ഫ്രീ എടിഎം ട്രാന്‌സാക്ഷനുകള്‍ പിന്‍വലിച്ചു എസ്ബിഐയുടെ സര്‍ക്കുലര്‍ വന്നതിനു പിന്നാലെ തന്നെ നവമാധ്യമത്തിലൂടെ അതിനെ വിമര്‍ശിച്ചെത്തിയവര്‍ അനവധിയായിരുന്നു. ട്വിറ്ററും ഫേസ്ബുക്കും വിമര്‍ശനങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ പുതിയ സര്‍ക്കുലറുമായി എസ്ബിഐ രംഗത്തുവന്നു. എസ്ബിഐയുടെ ആദ്യ സര്‍ക്കുലര്‍ പുറത്തു വന്നപ്പോള്‍ തന്നെ ട്രോളുകളും പ്രതിക്ഷേധങ്ങളും പലഭാഗത്തുനിന്നും ഉയര്‍ന്നു തുടങ്ങിയിരുന്നു. ധനകാര്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം എസ്ബിഐക്കെതിരെ പ്രസ്താവനകളുമായി രംഗത്തെത്തി. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എസ്ബിഐ ജനങ്ങളെ പിഴിയുകയാണെന്ന പ്രസ്താവനയാണ് ധനകാര്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. ഇതിലും നല്ലത് എസ്ബിഐ കമ്പിപ്പാരയുമെടുത്ത കക്കാന്‍ ഇറങ്ങുന്നതാണെന്ന് ആയിരുന്നു ട്രോളര്‍മാരുടെ പ്രതികരണം. കള്ളന്മാരും കൊള്ളക്കാരും എസ്ബിഐക്ക് ദക്ഷിണകൊടുത്തു ശിക്ഷ്യത്വം സ്വീകരിക്കാന്‍  നില്‍ക്കുന്നതായി ആയിരുന്നു മറ്റൊരു ട്രോളന്റെ ചിത്രീകരണം. സംഭവം വിവാദമായതോടെ ഓരോ ട്രാന്‍സാക്ഷണും 25 രൂപ ഈടാക്കും എന്ന സര്‍ക്കുലര്‍ എസ്ബിഐ പിന്‍വലിച്ചു. പുതിയ സര്‍ക്കുലര്‍ പ്രകാരം മാസത്തില്‍ 10 എടിഎം സേവനങ്ങള്‍ വരെ സാധാരണ സേവിങ്‌സ് ബാങ്ക്…

Read More

എസ്ബിഐ; മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഏപ്രില്‍ 24 മുതല്‍

എസ്ബിഐ; മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഏപ്രില്‍ 24 മുതല്‍

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ എന്ന വിവാദ തീരുമാനം എസ്ബിഐ ഉടന്‍ നടപ്പാക്കുന്നില്ല. എസ്ബിഐ പിഴ ചുമത്താനുളള തീരുമാനം നീട്ടിയെന്നു മാത്രം. നേരത്തെ ഏപ്രില്‍ ഒന്നുമുതല്‍ പിഴ ചുമത്താനായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാല്‍ ഇത് നീട്ടി 24 മുതലാക്കിയിട്ടുണ്ട്. അഞ്ച് അസോസിയേറ്റ് ബാങ്കുകളുമായുളള ലയനത്തോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിലാണ് പുതിയ തീരുമാനം.എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്താന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെ പിഴ നല്‍കേണ്ടി വരും. വിവിധ മേഖല തിരിച്ച് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എസ്ബിഐ നിജപെടുത്തിയിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത്. നഗരങ്ങളില്‍ 3000 രൂപയും, അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും അക്കൗണ്ടിലുണ്ടായിരിക്കണം. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും…

Read More

എസ്ബിഐ-എസ്ബിടി ലയനം; എസ്ബിടി അക്കൗണ്ടുള്ളവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

എസ്ബിഐ-എസ്ബിടി ലയനം; എസ്ബിടി അക്കൗണ്ടുള്ളവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

  എസ്ബിടി-എസ്ബിഐ ലയനം ഏപ്രില്‍ ഒന്നോടെ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ബാങ്കിങ്ങ് ശൃംഖലയായിരുന്ന എസ്ബിടിക്ക് നിരവധി ഉപഭോക്താക്കളാണുണ്ടായിരുന്നത്. ലയനം ഇടപാടുകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുക എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. എസ്ബിടിയുടെ ഇടപാടുകാരുടെ മുഴുവന്‍ വിവരവും ഈ മാസം 24ന് മാറ്റും. ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. എസ്ബിഐ മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യും. ആശയക്കുഴപ്പം അകറ്റാന്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ് 1.എസ്ബിടി ശാഖയിലെ അക്കൗണ്ട് നമ്പര്‍, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, പാസ് ബുക്ക് തുടങ്ങിയ തുടര്‍ന്നും ഉപയോഗിക്കാം. ഇവ മൂന്നു മാസത്തിനകം മാറ്റി നല്‍കും. 2.എസ്ബിടിയുടെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ എത്തുക എസ്ബിഐ വെബ്സൈറ്റിലാകും. ഇതുവരെ ഉപയോഗിച്ചിരുന്ന യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഇടപാടുകള്‍നടത്താം. 3.ഇന്റര്‍നെറ്റ് ബാങ്കിങ്ങ് അക്കൗണ്ടിലുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ…

Read More

മാറ്റങ്ങള്‍ വരുന്നു; കയ്യിലെ കാശിനും ബാങ്കിലെ പണത്തിനും

മാറ്റങ്ങള്‍ വരുന്നു; കയ്യിലെ കാശിനും ബാങ്കിലെ പണത്തിനും

കറന്‍സി ഉപയോഗത്തില്‍ ഇന്നുമുതല്‍ വരുന്ന മാറ്റങ്ങള്‍: രണ്ടുലക്ഷം രൂപയില്‍ കവിഞ്ഞ ഒരു ഇടപാടും പണമായി പാടില്ല. നിരോധനം ലംഘിച്ചാല്‍ തുല്യതുക പിഴയായി ഈടാക്കും. പണം സ്വീകരിക്കുന്നത് ആരോ, ആ വ്യക്തിയാണു പിഴ നല്‍കേണ്ടത്. അഞ്ചുലക്ഷം രൂപയുടെ വാഹനം പണമായി നല്‍കി വാങ്ങിയെന്നു കരുതുക. വില്‍പനക്കാരന്‍ അഞ്ചുലക്ഷം രൂപ പിഴ നല്‍കേണ്ടിവരും. രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ സമ്മാനമായി നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതു പണമായിട്ടാകരുത്. സ്വീകരിക്കുന്നയാള്‍ തുല്യതുക പിഴയായി നല്‍കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങള്‍ക്കുള്ള നിരക്കുകളിലെ മാറ്റങ്ങള്‍: സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ. മെട്രോ ശാഖകളില്‍ മിനിമം ബാലന്‍സ് 5000 രൂപ; നഗരങ്ങളില്‍ 3000; അര്‍ധനഗരങ്ങളില്‍ 2000, ഗ്രാമീണ മേഖലകളില്‍ 1000 രൂപ. മിനിമം ബാലന്‍സ് ഇല്ലാതെവന്നാല്‍ 20 മുതല്‍ 100 രൂപ വരെ പിഴ. സേവനനികുതി പുറമേ. മാസം മൂന്നുതവണ മാത്രമായിരിക്കും സൗജന്യമായി…

Read More

എസ്ബിഐ യില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിക്കുന്നു; എസ്ബിടി ഇനി എസ്ബിഐ ശാഖ; നടപടി ഏപ്രീല്‍ ഒന്നു മുതല്‍

എസ്ബിഐ യില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിക്കുന്നു; എസ്ബിടി ഇനി എസ്ബിഐ ശാഖ; നടപടി ഏപ്രീല്‍ ഒന്നു മുതല്‍

മുബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്ന നടപടി ഏപ്രില്‍ ഒന്നിന് തുടങ്ങും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയുടെ ശാഖകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ഐ. ശാഖകളായി മാറും. അഞ്ചു ബാങ്കുകള്‍ ലയിക്കുന്നതോടെ എസ്.ബി.ഐ.യുടെ ആസ്തി 37 ലക്ഷം കോടിയാവും. 50 കോടിയിലധികം ഉപഭോക്താക്കളാണ് എസ്.ബി.ഐക്കുണ്ടാവുക. ഇപ്പോള്‍ത്തന്നെ 36 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് എസ്.ബി.ഐ.

Read More