സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം സൗദി ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ആണ് പിന്‍വലിച്ചത് ( Saudi lifts travel restrictions ). കൊവിഡ് വ്യാപനത്തെ തുടര്‍ന്നു 16 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നു 4 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് ആണ് ഇപ്പോള്‍ സൗദി പിന്‍വലിച്ചത്. ഇന്ത്യ, എത്യോപ്യ, തുര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്ക് ഇനി സൗദി പൗരന്‍മാര്‍ക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2 വര്‍ഷത്തിന് ശേഷമാണ് സൗദി പൗരന്‍മാര്‍ക്ക് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്. ലെബനന്‍, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോങ്കോ, ലിബിയ,…

Read More

സോഷ്യല്‍മീഡിയയിലെ പുതിയ താരം – ആരാധകര്‍ പ്രശസ്തനാക്കിയ സൗദിയിലിറങ്ങിയ ചിമ്പാന്‍സി

സോഷ്യല്‍മീഡിയയിലെ പുതിയ താരം – ആരാധകര്‍ പ്രശസ്തനാക്കിയ സൗദിയിലിറങ്ങിയ ചിമ്പാന്‍സി

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ജനവാസ മേഖലയില്‍ ചിമ്പാന്‍സി ഇറങ്ങി. കെട്ടിടങ്ങള്‍ക്കിടയിലൂടെയും ടാറിട്ട റോഡുകളിലൂടെയും യാതൊരു വിധ ആശങ്കകളുമില്ലാതെയാണ് ഈ വന്യ മൃഗം നടന്നത്. ഇതോടെ ചിമ്പാന്‍സിയുടെ ചിത്രങ്ങള്‍ പകര്‍ത്താനും തിടുക്കമായി. ചിലര്‍ പഴങ്ങളും മറ്റും കൊടുത്ത് ഇതിനെ വശത്താക്കാനും ശ്രമിച്ചു. നിമിഷനേരം കൊണ്ട് ചിമ്പാന്‍സിയുടെ വീഡിയോയും എത്തി. [embedyt] https://www.youtube.com/watch?v=dOEuOCuadJM[/embedyt] തണലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിന് അടുത്ത് ഇരുന്നുകൊണ്ട് വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പടരുന്നുണ്ട്. ഗേറ്റുകള്‍ തുറക്കാന്‍ മെനക്കെടാതെ അതിന് മുകളില്‍ കയറി ചാടിയാണ് ഇവ അകത്തുകടക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഇവ പുറത്തിറങ്ങിയതെന്നോ റോഡില്‍ എത്തിയതെന്നോ വ്യക്തമല്ല. ഏതെങ്കിലും സര്‍ക്കസ് കൂടാരത്തില്‍ നിന്നാണോ അതോ സ്വകാര്യ വ്യക്തികള്‍ വീട്ടില്‍ വളര്‍ത്തിയതാണോ എന്നും അറിയില്ല. അര മണിക്കൂറോളം നാട്ടില്‍ കറങ്ങിയ ശേഷം പൊലീസും അധികൃതരും സ്ഥലത്തെത്തി ചിമ്പാന്‍സിയെ കീഴ്പ്പെടുത്തി.

Read More

നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് പിടിച്ച് വീഡിയോ പകര്‍ത്തി; നഴ്‌സുമാരുടെ ലൈസന്‍സ് റദ്ദാക്കി

നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് പിടിച്ച് വീഡിയോ പകര്‍ത്തി; നഴ്‌സുമാരുടെ ലൈസന്‍സ് റദ്ദാക്കി

റിയാദ്: നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് പിടിച്ച് വീഡിയോ പകര്‍ത്തിയ നഴ്സുമാരെ പുറത്താക്കി. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലെ നഴ്സുമാരെയാണ് പുറത്താക്കിയത്. നഴ്സുമാര്‍ പിഞ്ചു കുഞ്ഞിന്റെ കഴുത്തിലും തലയിലും പിടിച്ച് ഞെരിക്കുകയും മുഖം അമര്‍ത്തുകയും ചെയ്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അണുബാധയെ തുടര്‍ന്ന് ചികിത്സയ്ക്ക് പ്രവേശിപ്പിച്ച കുഞ്ഞിനോടാണ് നഴ്സുമാര്‍ ക്രൂരമായി പെരുമാറിയത്. വീഡിയോയ്ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ഏതാണെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തില്‍ മൂന്ന് നഴ്സുമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പുറത്താക്കുകയുമായിരുന്നു. തൈഫിലെ മെറ്റേണിറ്റി ആശുപത്രിയിലെ നഴ്സുമാരെയാണ് പുറത്താക്കിയതെന്ന് തൈഫ് ഹെല്‍ത്ത് അഫയേഴ്സ് വക്താവ് അബ്ദുള്‍ ഹാദി അല്‍ റബീ പറഞ്ഞു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് തങ്ങളുടെ കുഞ്ഞിനോട് നഴ്സുമാര്‍ ഇത്ര ക്രൂരമായി പെരുമാറിയത് മാതാപിതാക്കള്‍ പോലും അറിയുന്നത്….

Read More