സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം സൗദി ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ആണ് പിന്‍വലിച്ചത് ( Saudi lifts travel restrictions ). കൊവിഡ് വ്യാപനത്തെ തുടര്‍ന്നു 16 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നു 4 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് ആണ് ഇപ്പോള്‍ സൗദി പിന്‍വലിച്ചത്. ഇന്ത്യ, എത്യോപ്യ, തുര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്ക് ഇനി സൗദി പൗരന്‍മാര്‍ക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2 വര്‍ഷത്തിന് ശേഷമാണ് സൗദി പൗരന്‍മാര്‍ക്ക് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്. ലെബനന്‍, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോങ്കോ, ലിബിയ,…

Read More

പുരുഷ ഗായകനെ ആലിംഗനം ചെയ്തു, യുവതി അറസ്റ്റില്‍

പുരുഷ ഗായകനെ ആലിംഗനം ചെയ്തു, യുവതി അറസ്റ്റില്‍

റിയാദ്: സ്റ്റേജില്‍ കയറി പുരുഷ ഗായകനെ ആലിംഗനം ചെയ്ത സ്ത്രീ സൗദി അറേബ്യയില്‍ അറസ്റ്റില്‍. ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസ് പടിഞ്ഞാറന്‍ നഗരമായ തൈഫിലെ വേദിയില്‍ പാടവെയാണ് യുവതി സ്റ്റേജില്‍ കയറി ആലിംഗനം നടത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ബന്ധമില്ലാത്ത പുരുഷന്‍മാരുമായി പൊതുസ്ഥലത്ത് അടുത്തിടപഴകുന്നതിനു സൗദി അറേബ്യയില്‍ വിലക്കുണ്ട്. അറസ്റ്റിലായ യുവതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്ന് മക്ക പോലീസ് വക്താവ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനിടയിലും മൊഹന്‍ദിസിനെ യുവതി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. [embedyt] https://www.youtube.com/watch?v=9Ae1dRVmqOQ[/embedyt] കെട്ടിപ്പിടിക്കലിനുശേഷവും മൊഹന്‍ദിസ് സ്റ്റേജില്‍ ഗാനം ആലപിക്കുന്നതു തുടര്‍ന്നു.

Read More

പ്രവാചകനെതിരെ ട്വിറ്റര്‍ പോസ്റ്റ്, സൗദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍

പ്രവാചകനെതിരെ ട്വിറ്റര്‍ പോസ്റ്റ്, സൗദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍

ദമ്മാം : പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മലയാളി യുവാവ് ജയിലിലായി. ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ദമാമില്‍ ഡിസൈന്‍ എന്‍ജിനിയറായി ജോലി ചെയ്തു വരികയായിരുന്നു. സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ് യുവാവ് മോശമായ രീതിയില്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. അബദ്ധത്തില്‍ പറ്റിയതാണെന്ന് കുറ്റ സമ്മതം നടത്തിയ യുവാവിനെ തുഖ്ബ ജയിലിലേക്ക് മാറ്റിയിട്ടുണ്ട് .

Read More

സ്ത്രീകള്‍ക്കായി ഈജിപ്ഷ്യന്‍ പോപ് സംഗീത നിശ; തട്ടമിടാതെ ആഘോഷമാക്കി സ്ത്രീകള്‍

സ്ത്രീകള്‍ക്കായി ഈജിപ്ഷ്യന്‍ പോപ് സംഗീത നിശ; തട്ടമിടാതെ ആഘോഷമാക്കി സ്ത്രീകള്‍

സൗദി പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജിദ്ദയില്‍ സ്ത്രീകള്‍ക്കായി പോപ് മ്യൂസിക് കണ്‍സര്‍ട്ടിനായി അനുവാദം നല്‍കിയാണ് പുതുയുഗപ്പിറവിക്ക് നാന്നികുറിച്ചത്. പ്രോഗ്രാം കാണാനായി തട്ടമിടാതെയെത്തിയ നൂറ് കണക്കിന് സ്ത്രീകള്‍ സെല്‍ഫിയെടുത്ത് ആര്‍ത്ത് ചിരിക്കുന്നത് കാണാമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ സെല്‍ഫി മഴയില്‍ നിറഞ്ഞ് തുളുമ്പുകയായിരുന്നു യുവതീയുവാക്കള്‍. പുരുഷനൊപ്പം ഇരിക്കാനോ നൃത്തം ചെയ്യാനോ വിലക്ക് തുടര്‍ന്നെങ്കിലും ഇതുവരെ ഇല്ലാത്ത സ്വാതന്ത്ര്യം ആഘോഷമാക്കിയാണ് സൗദി സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്ലാമിക ലോകത്തിന്റെ അടിസ്ഥാന സങ്കല്‍പ്പത്തെ മാറ്റി എഴുതുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെ മ്യൂസിക് കണ്‍സേര്‍ട്ട് നടത്തിയിരിക്കുന്നത്. ഈജിപ്ഷ്യന്‍ പോപ്പ്സെന്‍സേഷനായ ടാമെര്‍ ഹോസ്നിയാണ് ജിദ്ദയില്‍ മ്യൂസിക്ക് കണ്‍സേര്‍ട്ട് നടത്തിയിരിക്കുന്നത്. കണ്‍സേര്‍ട്ടിനെത്തുന്നവര്‍ നൃത്തം വയ്ക്കരുതെന്ന എഴുതി തയ്യാറാക്കിയ കടുത്ത വ്യവസ്ഥ ടിക്കറ്റ് വില്‍ക്കുന്ന വേളയില്‍ മുന്നോട്ട് വച്ച അധികൃതരുടെ നടപടി കടുത്ത പരിഹാസത്തിനാണ് വിധേയമായിരുന്നത്. പരിപാടിക്കെത്തുന്ന സ്ത്രീകളും പുരുഷന്മാരും അരീനയുടെ വ്യത്യസ്ത ഇടങ്ങളില്‍…

Read More

സൗദി അറേബ്യയില്‍ ട്രക്ക് അപകടത്തില്‍പെട്ട് മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ ട്രക്ക് അപകടത്തില്‍പെട്ട് മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

ഹരിപ്പാട്: സൗദി അറേബ്യയിലെ അബ്ഭയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസും ബംഗാള്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. പെപ്‌സി കമ്പനിയിലെ ജീനക്കാരായിരുന്നു ഇരുവരും. ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. നിയാസ് നാല് വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തി മടങ്ങിയതാണ്. ഡിസംബറില്‍ അവധിക്ക് വരാനുളള ഒരുക്കത്തിലായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: നജുമുദ്ദീന്‍, നസീഹ, അസ്‌ന.

Read More

സൗദിയില്‍ ഇനി സ്ത്രീകളും വാഹനമോടിക്കും; ഡ്രൈവിംഗിനുള്ള വിലക്ക് നീക്കി

സൗദിയില്‍ ഇനി സ്ത്രീകളും വാഹനമോടിക്കും; ഡ്രൈവിംഗിനുള്ള വിലക്ക് നീക്കി

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൗദി അറേബ്യയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കി. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പിലാക്കി 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഭരണാധികാരിയായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. നിലവില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏകരാജ്യമാണ് സൗദി. വാഹനം ഓടിക്കുന്ന സ്ത്രീകള്‍ക്കെതിരെ തടവും പിഴയും ഇവിടെ ശിക്ഷ വിധിച്ചിരുന്നു. നേരത്തേ ഇതിനെതിരെ നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നെങ്കിലും ഭരണകൂടം അയഞ്ഞിരുന്നില്ല. വാഹനം ഓടിച്ച്‌ സ്ത്രീകള്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

Read More

സൗദിയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിദേശികളെ പിരിച്ചുവിടുന്നു

സൗദിയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിദേശികളെ പിരിച്ചുവിടുന്നു

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി പുതിയ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളില്‍ സൗദി വല്‍ക്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യം ഘട്ടത്തിന് തുടക്കമായി. ഇതോടെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടും. വിദ്യാസമ്പന്നരായ സൗദിയിലെ യുവജനങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതി വേഗത്തിലാക്കാന്‍ കാരണം. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. സൗദി സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി മലയാളികലാണ് ജോലി ചെയ്യുന്നത്. സിവില്‍ സര്‍വീസ് മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരികുന്നത്. ഡെപ്യൂട്ടി സിവില്‍ സര്‍വീസ് മന്ത്രി അബ്ദുല്ല അല്‍ മുലഫിയാണ് പദ്ധതിയെ സംബന്ധിച്ച് അറിയിച്ചത്. ഒറ്റയടിക്ക് വിദേശികളെ മൊത്തം മാറ്റില്ല. ഘട്ടമായി കുറയ്ക്കും. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് മുടക്കം തട്ടാതെ ആയിരിക്കും പദ്ധതി നടപ്പാക്കല്‍. വിവിധ വകുപ്പുകള്‍ സംയുക്തമായാണ് വിദേശികളെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ട നീക്കങ്ങള്‍ നടത്തുന്നത്. അതിന് വേണ്ട സമഗ്രമായ…

Read More

സൗദി അറേബ്യയില്‍ നാളെ മുതല്‍ പഴയ നോട്ടുകള്‍ക്ക് നിരോധനം

സൗദി അറേബ്യയില്‍ നാളെ മുതല്‍ പഴയ നോട്ടുകള്‍ക്ക് നിരോധനം

നാളെ മുതല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സൗദി റിയലിന് നിരോധനം. എന്നാല്‍ നിലവിലുള്ള നോട്ടുകളും ഉപയോഗിക്കാം. ആറാമത് നാണയ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വരുന്നത്. പുതിയ 500, 100, 50, 10, 5 എന്നീ നോട്ടുകളാണ് പുതിയതായി വരുന്നത്. ഒപ്പം രണ്ട് റിയാലിന്റെയും ഒരു റിയാലിന്റെയും നാണയങ്ങളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയുടെ രാഷ്ട്ര പിതാവ് അബ്ദുള്‍ അസീസ് രാജാവിന്റെ ചിത്രങ്ങളാണ് പുതിയ അഞ്ഞൂറിന്റെ നോട്ടിലും രണ്ടു റിയാലിന്റെ നാണയത്തിലുമുള്ളത്. 5, 10, 50, 100 നോട്ടുകളിലും പുതിയ ഒരു റിയാലിന്റെ നാണയത്തിലും സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങളുമാണ് ഉള്ളത്. പുതിയ നോട്ടുകള്‍ക്കൊപ്പം പഴയ നോട്ടുകളും ഉപയോഗിക്കാമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഗവര്‍ണ്ണര്‍ അഹമ്മദ് അല്‍ ഖുലൈഫി വ്യക്തമാക്കി. പുതിയ നോട്ടുകളും നാണയങ്ങളും എല്ലാ ബാങ്കുകളിലും എത്തിച്ച് കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

Read More

സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തിലായി

സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തിലായി

സൗദി: ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രത്തോടു കൂടിയ നോട്ടുകളാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. സൗദി റിയാലിന്റെ ആറാമത് പതിപ്പാണിത്. ആദ്യ സീരിയല്‍ നമ്ബരില്‍ ഉള്ള പുതിയ നോട്ടുകളും നാണയങ്ങളും കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് സ്വീകരിച്ചു. രണ്ടും മൂന്നും സീരിയല്‍ നമ്ബരുകളില്‍ ഉള്ളവ യഥാക്രമം കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വീകരിച്ചു. പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ ലഭ്യമായിരിക്കുമെന്ന് സാമ അറിയിച്ചു. മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവ് കൊണ്ടുവന്ന പഴയ നോട്ടുകളും പുതിയ നോട്ടുകളോടൊപ്പം പ്രാബല്യത്തില്‍ ഉണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ പഴയ നോട്ടുകള്‍ ബാങ്കുകള്‍ വഴി പിന്‍വലിക്കാനാണ് സാമയുടെ പദ്ധതി. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ മാനദണ്ടങ്ങളുമാണ് പുതിയ നോട്ടുകളില്‍ ഉള്ളത്. ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാതെ പഴയ നോട്ടുകള്‍ പിന്‍വലിച്ചു പുതിയ നോട്ടുകള്‍ വ്യാപകമാക്കുക,…

Read More