ശനിയാഴ്ച പ്രവൃത്തി ദിവസം…സത്യമിതാണ്…

ശനിയാഴ്ച പ്രവൃത്തി ദിവസം…സത്യമിതാണ്…

പ്രളയക്കെടുതിയില്‍ അധ്യയനദിവസങ്ങള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വരുന്ന ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കുമെന്ന പ്രചാരണങ്ങള്‍ തളളി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്റുടേതെന്ന പേരില്‍ പ്രചരിച്ച ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ച ഒഴികെയുളള ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത്. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാണെന്നും ഈ മാസം 7ന് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രചാരണം. പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഉദ്ധരിച്ച് ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിവസം.

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിവസം.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

Read More