‘ ഭീഷണി വേണ്ട… ഞങ്ങളുണ്ട് കൂടെ.. ‘ ; വിജയ് ചിത്രം സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനെതിരെ തമിഴ് സിനിമാലോകം

‘ ഭീഷണി വേണ്ട… ഞങ്ങളുണ്ട് കൂടെ.. ‘ ; വിജയ് ചിത്രം സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനെതിരെ തമിഴ് സിനിമാലോകം

ചെന്നൈ: രാഷ്ട്രീയാരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ വിജയ് ചിത്രം സര്‍ക്കാരിന് പിന്തുണയുമായി തമിഴ് സിനിമാലോകം. മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെ വിമര്‍ശിക്കുന്ന സീനുകളുണ്ടെന്ന് ആരോപിച്ചായിരുന്നു നിയമ മന്ത്രി അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നത്. ഇതിനിടെ തന്നെ തേടി വീട്ടില്‍ പൊലീസ് എത്തിയെന്ന് ചിത്രത്തിന്റെ സംവിധായകനായ എ.ആര്‍ മുരുഗദോസ് ട്വീറ്റ് ചെയ്തു. മുരുഗദോസിനെ തേടി പൊലീസ് എത്തിയതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സും അറിയിച്ചു. ഇതോടെയാണ് തമിഴ് സിനിമാലോകത്ത് നിന്ന് നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. Police had come to my house late tonight and banged the door several times.Since I was not there they left the premises. Right now I was told there is no police outside my house. — A.R.Murugadoss (@ARMurugadoss) November 8,…

Read More