ആരാധകര്‍ കാത്തിരുന്ന വിജയുടെ ‘സര്‍ക്കാര്‍’ ന്റെ പുതിയ ടീസര്‍ പുറത്ത്

ആരാധകര്‍ കാത്തിരുന്ന വിജയുടെ ‘സര്‍ക്കാര്‍’ ന്റെ പുതിയ ടീസര്‍ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതിയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ ഏറ്റവും പുതിയ ടീസര്‍ പുറത്ത്. വിജയുടെ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ആകര്‍ഷണം. ചിത്രം നവംബര്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി 80 രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

Read More

അഭിമുഖം നല്‍കുന്നതിന് എതിരെ ‘സര്‍ക്കാരി’ ലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ എ. ആര്‍ മുരുഗദോസ്

അഭിമുഖം നല്‍കുന്നതിന് എതിരെ ‘സര്‍ക്കാരി’ ലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ എ. ആര്‍ മുരുഗദോസ്

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. കത്തിക്ക് ശേഷം എ.ആര്‍ മുരുഗദോസും വിജയ്യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് മാസ് ലുക്കിലെത്തിയ സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ രഹസ്യമാക്കി വെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോള്‍ ചിത്രത്തിലെ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ എ. ആര്‍ മുരുഗദോസ്. ചിത്രത്തില്‍ ചെറിയ റോളിലുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും അഭിമുഖം നല്‍കുന്നതിന് എതിരെയാണ് എ.ആര്‍ മുരുഗദോസ് രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയിലെ വിവരങ്ങള്‍ ചോരാതിരിക്കാനാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് മുരുഗദോസ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

Read More