” ശബരിമല നടപ്പന്തലില്‍ 52 കാരിയെ ആക്രമിക്കാനടുത്ത സംഘപരിവാറുകാരോട്… ശാരദക്കുട്ടി പറയുന്നത്.. ”

” ശബരിമല നടപ്പന്തലില്‍ 52 കാരിയെ ആക്രമിക്കാനടുത്ത സംഘപരിവാറുകാരോട്… ശാരദക്കുട്ടി പറയുന്നത്.. ”

ശബരിമല നടപ്പന്തലില്‍ 52 കാരിയെ ആക്രമിക്കാനടുത്ത സംഘപരിവാറുകാരനാണ് ‘ അടിച്ചു കൊല്ലെടാ അവളെ .” എന്ന് ആക്രോശിച്ചത്. ഇതിനോട് ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് ശാരദക്കുട്ടി പ്രതികരിച്ചത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: ”വീടുകളില്‍ കേട്ടപ്പോഴൊന്നും ആരും തടഞ്ഞിട്ടില്ല. അമ്മയേം പെങ്ങളേം ഭാര്യയേയും കാമുകിയെയും , മകളെയും അവര്‍ എതിര്‍ത്തപ്പോഴൊക്കെ നിങ്ങള്‍ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു.”അടിച്ചു കൊല്ലെടാ അവളെ ‘. ഈ വാക്കുകള്‍ അതൊരംഗീകരിക്കപ്പെട്ട പല്ലിംഗാക്രോശമായിരുന്നു. സൈബറിടത്തില്‍ അതൊരു പുല്ലിംഗാഘോഷമായി നിര്‍ബാധം തുടരുകയാണ്. വൈകിയാണെങ്കിലും അമ്പലനടയിലും അതു മുഴങ്ങിക്കേള്‍ക്കുന്നു. ” അടിച്ചു കൊല്ലെടാ അവളെ .” ”ആഭാസന്മാരായി ആണ്‍മക്കളെ വളര്‍ത്തി വിടുന്ന ഫാസിസ്റ്റു വീടുകളോട്, നിശ്ശബ്ദം അതൊക്കെ അംഗീകരിച്ച് തല കുമ്പിട്ടു നടന്ന കുലീനതാ നാട്യങ്ങളോട് എതിരിട്ടപ്പോഴൊക്കെ ഞങ്ങള്‍ പല ഭാഷയിലിതു കേട്ടു. ”ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട്…

Read More

സിനിമാ താരങ്ങളുടെ ചാനല്‍ ബഹിഷ്‌കരണം; മലയാളി താരങ്ങള്‍ എടുത്ത ഏറ്റവും സന്തോഷം തരുന്ന തീരുമാനമെന്ന് എസ് ശാരദക്കുട്ടി; താരങ്ങളുടെ മോന്തകള്‍ കാണാത്ത ഓണം പൊളിക്കുമെന്ന് ജനം

സിനിമാ താരങ്ങളുടെ ചാനല്‍ ബഹിഷ്‌കരണം; മലയാളി താരങ്ങള്‍ എടുത്ത ഏറ്റവും സന്തോഷം തരുന്ന തീരുമാനമെന്ന് എസ് ശാരദക്കുട്ടി; താരങ്ങളുടെ മോന്തകള്‍ കാണാത്ത ഓണം പൊളിക്കുമെന്ന് ജനം

തിരുവനന്തപുരം: സിനിമാക്കാരുടെ ചാനല്‍ ബഹിഷ്‌കരണം സന്തോഷം നല്‍കുന്നു എന്ന് എഴുത്തുകാരി ശാരദ കുട്ടി. ഓണക്കാലത്ത് സിനിമാതാരങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത വന്നിരുന്നു. ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുള്ള ചാനല്‍ ചര്‍ച്ചകളുമാണ് ഇതിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ലെന്ന് ശാരദക്കുട്ടി പറയുന്നു. ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം: താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങള്‍,ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും ഭയമായിരുന്നു. നിങ്ങളെ ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ചിലപ്പോള്‍…

Read More