വളരെ മോശമായാണ് അയാള്‍ എന്നോടു പ്രതികരിച്ചത്. എന്റെ നിയന്ത്രണം വിട്ടു: തുറന്നുപറഞ്ഞ് സംയുക്ത

വളരെ മോശമായാണ് അയാള്‍ എന്നോടു പ്രതികരിച്ചത്. എന്റെ നിയന്ത്രണം വിട്ടു: തുറന്നുപറഞ്ഞ് സംയുക്ത

തീവണ്ടി എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തി മലയാളസിനിമപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സംയുക്ത മേനോന്‍. പുകവലിക്കാരനായ നായകന്റെ ദുസ്വഭാവം ശക്തമായി എതിര്‍ക്കുന്ന കഥാപാത്രമാണ് സംയുക്ത അവതരിപ്പിച്ച ‘ദേവി’. ടൊവിനോയെ പലതവണ മുഖത്തടിക്കുന്ന ചിത്രത്തിലെ രം?ഗങ്ങള്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്ന ആളാണ് താന്‍ എന്ന് സംയുക്ത വ്യക്തമാക്കുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിനിടയില്‍ ‘ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ഈ ചോദ്യത്തിന് ‘ഉണ്ട്’ എന്നായിരുന്നു സംയുക്തയുടെ മറുപടി. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരു വ്യക്തിയെ എതിര്‍ത്ത സംഭവം വെളിപ്പെടുത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്. ‘ആ വ്യക്തിയോട് അവിടെ നിന്നു പുകവലിക്കരുത് എന്നു പറഞ്ഞപ്പോള്‍ എന്നോടു മോശമായി സംസാരിച്ചു. അതാണ് അടിക്കാന്‍ കാരണം’, സംയുക്ത പറയുന്നു. സംഭവം സംയുക്ത വിവരിക്കുന്നതിങ്ങനെ, ‘എന്റെ അമ്മയ്ക്കു…

Read More