‘ഒരു കരീബിയന്‍ ഉഡായിപ്പു’ മായി സുഡുമോന്‍ വീണ്ടും എത്തുന്നു

‘ഒരു കരീബിയന്‍ ഉഡായിപ്പു’ മായി സുഡുമോന്‍ വീണ്ടും എത്തുന്നു

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സാമുവല്‍ അബിയോള റോബിന്‍സന്‍ വീണ്ടും മലയാള വെള്ളിത്തിരയിലേക്കെത്തുന്നു. നവാഗതനായ എ ജോജി അണിയിച്ചൊരുക്കുന്ന ഒരു കരീബിയന്‍ ഉഡായിപ്പ് ചിത്രത്തിലൂടെയാണ് സാമുവല്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നത്. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍.കെ.വി നായരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാമുവല്‍ റോബിന്‍സണ്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സുഡുമോന്‍ പങ്കുവച്ചിട്ടുണ്ട്.

Read More

സാമുവലിന് പിന്തുണയുമായി മന്ത്രി തോമസ് ഐസക്ക്

സാമുവലിന് പിന്തുണയുമായി മന്ത്രി തോമസ് ഐസക്ക്

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ നടന്‍ സാമുവലിന് പിന്തുണയുമായി മന്ത്രി തോമസ് ഐസക്ക്. സിനിമയെ പ്രശംസിച്ച മന്ത്രി സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കം ഉടന്‍ തീര്‍പ്പാക്കുമെന്ന് കരുതുന്നുണ്ടെന്നും അറിയിച്ചു. മന്ത്രിയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് സാമുവലും എത്തി. തനിക്ക് തന്ന പിന്തുണയ്ക്ക് മന്ത്രിയ്ക്ക് നന്ദിയുണ്ടെന്നും തനിക്കിത് വരെ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലാത്തതിനാല്‍ തന്റെ ജോലിക്ക് ന്യായമായ പ്രതിഫലം ലഭിക്കാന്‍ നിര്‍മാതാക്കളെ ബന്ധപ്പെടാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടുമാണ് സാമുവല്‍, പോസ്റ്റ് പങ്കുവച്ചത്. തോമസ് ഐസക്കിന്റെ കുറിപ്പ്- സുഡാനി ഫ്രം നൈജീരിയ കണ്ടു. ഇപ്പോഴാണ് മന്ത്രി ജലീല്‍ ഈ സിനിമ കാണണമെന്ന് ഇത്ര നിര്‍ബന്ധിച്ചതിന്റെ കാരണം മനസ്സിലായത്. മലപ്പുറത്തെ ഗ്രാമീണ നന്മകള്‍ മനസ്സ് നിറഞ്ഞു കണ്ടു. സുഡാനിയെ തങ്ങളുടെ വീടിന്റെ ഭാഗമാക്കാന്‍ ആ ഗ്രാമീണ കുടുംബങ്ങള്‍ക്ക് നിറമോ മതമോ ഒന്നും തടസമായില്ല….

Read More

വാക്കുപാലിക്കാതെ ചതിച്ചു, നാളെ മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത് : സാമുവല്‍ റോബിന്‍സണ്ണിന്റെ ഫേസ്ബുക്ക് വീഡിയോ

വാക്കുപാലിക്കാതെ ചതിച്ചു, നാളെ മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത് : സാമുവല്‍ റോബിന്‍സണ്ണിന്റെ ഫേസ്ബുക്ക് വീഡിയോ

പ്രേക്ഷകപ്രശംസ നേടി തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് വീഡിയോയിലൂടെയും നിര്‍മ്മാതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉയര്‍ത്തിയത്. ലോ ബജറ്റ് ചിത്രമായതിനാലാണ് താന്‍ കുറഞ്ഞ പ്രതിഫലത്തിന് സമ്മതിച്ചതെന്നും, നൈജീരിയയില്‍ തനിക്ക് ഇതിലുമേറെ തുക ലഭിക്കാറുണ്ടായിരുന്നുവെന്നും സാമുവല്‍ പറഞ്ഞു. മലയാളത്തില്‍ ഒരു പുതുമുഖതാരത്തിന് ലഭിക്കുന്ന തുക മിനിമം 20 ലക്ഷമാണ്. എന്നാല്‍ ഏറെ എക്സ്പീരിയന്‍സുള്ള തനിക്ക് ലഭിച്ചത് വെറും മൂന്നു ലക്ഷം മാത്രം. ഇത്ര കുറവ് തുക നല്‍കിയത് വിവേചനം തന്നെയാണെന്നും സാമുവല്‍ വ്യക്തമാക്കി. തിരിച്ചു പോകും മുമ്പ് കൂടുതല്‍ തുക നല്‍കാമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. നിര്‍മ്മാതാക്കള്‍ ഉറപ്പു പാലിച്ചില്ലെന്നും സിനിമയ്ക്കായി 5 മാസത്തോളം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നു, പീന്നീട്…

Read More

” കേരളത്തില്‍ താന്‍ വംശീയ വിവേചനത്തിന്റെ ഇരയായി, സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു ലഭിച്ചതും ” ; സാമുവല്‍ റോബിന്‍സണ്‍

” കേരളത്തില്‍ താന്‍ വംശീയ വിവേചനത്തിന്റെ ഇരയായി, സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു ലഭിച്ചതും ” ; സാമുവല്‍ റോബിന്‍സണ്‍

കൊച്ചി: മലയാളികളുടെ ഹൃദയം കവര്‍ന്ന് നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ നായകതുല്യ കഥാപാത്രം ചെയ്ത ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളിലടക്കം പങ്കെടുത്തശേഷം നാട്ടില്‍ തിരികെയെത്തിയതിനു ശേഷമാണ് സാമുവല്‍ ആരോപണങ്ങളുമായി രംഗത്തു വന്നത്. കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്കു സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു നിര്‍മാതാക്കള്‍ തന്നതെന്നു സാമുവല്‍ തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിക്കുന്നു. കേരളത്തില്‍ താന്‍ വംശീയ വിവേചനത്തിന്റെ ഇരയായെന്നും സാമുവല്‍ തുറന്നടിച്ചു. അടുത്ത തലമുറയിലെ കറുത്ത വര്‍ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാനാണ് തന്റെ ഈ തുറന്നു പറച്ചിലെന്നും സാമുവല്‍ കുറിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ വളരെ കഴിവുറ്റ സംവിധായകനാണെന്നും തന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചെന്നും സാമുവല്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. https://www.google.com/url?q=https://m.facebook.com/story.php?story_fbid%3D777371305791728%26substory_index%3D0%26id%3D153166648212200&sa=D&source=hangouts&ust=1522558271710000&usg=AFQjCNHxwOcR6zB91j0jSKUORk01TxtTmw

Read More

‘ മാതൃ രാജ്യത്തേക്ക് തിരിക്കുകയാണ്, എന്റെ ആത്മാവിന്റെ ഒരു ഭാഗം കേരളത്തില്‍ വച്ചാണ് പോകുന്നത്’ ; സാമുവല്‍

‘ മാതൃ രാജ്യത്തേക്ക് തിരിക്കുകയാണ്, എന്റെ ആത്മാവിന്റെ ഒരു ഭാഗം കേരളത്തില്‍ വച്ചാണ് പോകുന്നത്’ ; സാമുവല്‍

മലയാളികളുടെ പ്രിയപ്പെട്ട സുഡു സ്വന്തം നാടായ നൈജീരിയയിലേക്ക് യാത്ര തിരിച്ചു. സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയയിലെ ഫുട്‌ബോള്‍ താരത്തിന്റെ വേഷത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ സാമുവല്‍ അബിയോള റോബിന്‍സന്‍ മാസങ്ങളായി സിനിമയുമായി ബന്ധപ്പെട്ട കേരളത്തില്‍ തന്നെയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ എന്നും പ്രേക്ഷകരുമായി സംവദിച്ച സാമുവല്‍ ദുബൈ വിമാനത്താവളത്തില്‍ വച്ചാണ് നാട്ടിലേക്ക് മടങ്ങുന്ന വിവരം ആരാധകരെ ഫേസബുക്കിലൂടെ അറിയിച്ചത്. ‘തന്റെ മാതൃ രാജ്യത്തേക്ക് തിരിക്കുകയാണ്. എന്റെ ആത്മാവിന്റെ ഒരു ഭാഗം കേരളത്തില്‍ വച്ചാണ് പോകുന്നത്. പാതി ഇന്ത്യന്‍ ആയാണ് തന്റെ മടക്കമെന്നും തിരിച്ചു വരുമെന്നും’ സാമുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയയില്‍ സൗബിന്‍ ഷാഹിറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടം പുതുമുഖങ്ങള്‍ വേഷമിട്ട സുഡാനിക്ക് മികച്ച നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്.

Read More