”മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ് ഒരു ധീര വനിത” ; സമന്തയുടെ ബിക്കിനിയിലെ ചിത്രവും മറുപടിയും വൈറലാവുന്നു

”മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ് ഒരു ധീര വനിത” ; സമന്തയുടെ ബിക്കിനിയിലെ ചിത്രവും മറുപടിയും വൈറലാവുന്നു

തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സമന്ത. മഹാനദി, രംഗസ്ഥലം, ഇരുമ്പ് തിരൈ എന്നി സിനിമകളെല്ലാം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിലാണ് സമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ ഇടയ്ക്ക് ലഭിക്കുന്ന ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് താരമിപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്ചെയ്ത ഒരു ഫോട്ടോയാണ് ഇതിനാധാരം. ബിക്കിനിയിട്ട ഒരു ഫോട്ടോയാണ് ആരാധകര്‍ക്കായി താരം പങ്കുവച്ചത്. ഈ ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. എന്നാല്‍ ചിത്രം പുറത്തുവന്നതിന് പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് എത്തി. സമന്തയുടെ വ്യക്തിജീവിതത്തില്‍ കടക്കുന്നില്ല. പക്ഷേ അക്കിനേനി കുടുംബത്തിലെ മരുമകള്‍ ഇത്തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അമ്പരപ്പിച്ചുവെന്നായിരുന്നു ഒരു കമന്റ്. ഇങ്ങനെ കമന്റുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ആരാധകരുടെ തമ്മിലടി കണ്ട് സമന്ത വെറുതെയിരുന്നില്ല. ഇവര്‍ക്ക് നല്ല മറുപടിയുമായാണ് താരം രംഗത്ത് എത്തിയത്. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ്…

Read More

ആരാധകനെ ചൊടിപ്പിച്ചും കരയിച്ചും സാമന്ത!; നടി ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത് ആരാധകന് താങ്ങാനായില്ല; നടിയോടു കലഹിച്ച് സ്വന്തം അക്കൗണ്ടും പൂട്ടിക്കെട്ടി അയാള്‍ എങ്ങോട്ടോ പോയി!

ആരാധകനെ ചൊടിപ്പിച്ചും കരയിച്ചും സാമന്ത!; നടി ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത് ആരാധകന് താങ്ങാനായില്ല; നടിയോടു കലഹിച്ച് സ്വന്തം അക്കൗണ്ടും പൂട്ടിക്കെട്ടി അയാള്‍ എങ്ങോട്ടോ പോയി!

നടി സാമന്ത കഴിഞ്ഞ ദിവസം ഒരു ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു. ‘മിനിവെക്കേഷന്‍ തുടങ്ങി’എന്നായിരുന്നു നടി ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയത്. എന്നാല്‍ ഈ ചിത്രം കുറച്ച് കടന്നുപോയെന്നായിരുന്നു ചിലരുടെ വിമര്‍ശനം. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളില്‍ നിന്നാണ് പഠിക്കുന്നതെന്നും ഒരു വിമര്‍ശകന്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. എത്രനാള്‍ നാഗചൈതന്യ ഇത്തരം ബുദ്ധിശൂന്യതകള്‍ കണ്ട് മിണ്ടാതിരിക്കുമെന്നും ഈ ചിത്രത്തിന് താഴെ ആരാധകന്‍ കുറിച്ചു. ഈ കമന്റ് സമാന്തയ്ക്ക് അത്ര പിടിച്ചില്ല. ഉടന്‍ തന്നെ നടി ചുട്ടമറുപടിയുമായി രംഗത്തെത്തി. തലമുറ അവരുടെ കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്നുണ്ടെന്നും ഒരാളെ വിലയിരുത്തുന്നത് അവര്‍ ധരിക്കുന്ന വസ്ത്രം നോക്കിയാകരുതെന്നും സമാന്ത മറുപടിയായി പറഞ്ഞു. നിങ്ങളുടെ വില കുറഞ്ഞചിന്താഗതിയില്‍ പുച്ഛം തോന്നുന്നുവെന്നും സമാന്ത പറഞ്ഞു. കൂടാതെ ഈ കമന്റ് പോസ്റ്റ് ചെയ്ത വിദ്വാനെ നടി ബ്ലോക്ക് ചെയ്യുകയും ചെയ്തു….

Read More

ആരാധകര്‍ കാത്തിരുന്ന താരവിവാഹത്തിന് മുഹൂര്‍ത്തമായി; സാമന്ത നാഗചൈതന്യ വിവാഹം ഒക്ടോബറില്‍

ആരാധകര്‍ കാത്തിരുന്ന താരവിവാഹത്തിന് മുഹൂര്‍ത്തമായി; സാമന്ത നാഗചൈതന്യ വിവാഹം ഒക്ടോബറില്‍

തെന്നിന്ത്യന്‍ താരവിവിഹത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു. സാമന്തയും നാഗചൈതന്യയും വരുന്ന ഒക്ടോബറില്‍ വിവാഹിതരാകും. നാഗചൈതന്യ തന്നെയാണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. വിവാഹത്തീയതി, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ അറിയിക്കുമെന്നും നാഗചൈതന്യ പറഞ്ഞു. പുതിയ ചിത്രമായ രാരണ്ടി വെടുക്ക ചൂഡത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാഗചൈതന്യ മനസു തുറന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗചൈതന്യ. ഇരു വീട്ടുകാരുടെയും ആചാരങ്ങള്‍ക്ക് അനുസരിച്ചാകും വിവാഹച്ചടങ്ങുകള്‍ നടക്കുക. അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഹൈദരാബാദിനാണ് മുന്‍ഗണന നല്‍കുന്നത്. ബാലിയില്‍ വച്ച് ക്രൈസ്തവാചാര പ്രകാരം വിവാഹം നടത്തണമെന്നാണത്രേ വധൂവരന്മാരുടെ ആഗ്രഹം. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹം അടുത്ത വര്‍ഷം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ നാഗചൈതന്യയുടെ അര്‍ദ്ധ സഹോദരനും നടി അമലയുടെ മകനുമായ അഖില്‍ അക്കിനേനിയുടെ മേയില്‍ നടക്കാനിരുന്ന വിവാഹം…

Read More