വിജയ് സേതുപതിയുടെ ‘സൂപ്പര്‍ ഡീലക്സ് ‘ : ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി

വിജയ് സേതുപതിയുടെ ‘സൂപ്പര്‍ ഡീലക്സ് ‘ : ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി

വിജയ് സേതുപതിയും സാമന്ത അക്കിനേനിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സൂപ്പര്‍ ഡീലക്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മലയാളി താരം ഫഹദ് ഫാസിലും മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു. ‘ആരണ്യ കാണ്ഡം’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാന്‍സ്ജെന്‍ഡറായാണ് ചിത്രത്തില്‍ വിജയ് സേതുപതിയെത്തുന്നത്. ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, മിസ്‌കിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. മിസ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ. ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read More

തേങ്ങയുടക്കാനോ..? അയ്യോ ഞാനില്ലേ… പറയുന്നത് സാമന്തയാണ്

തേങ്ങയുടക്കാനോ..? അയ്യോ ഞാനില്ലേ… പറയുന്നത് സാമന്തയാണ്

സിനിമകളുടെ പൂജാ ചടങ്ങില്‍ പങ്കെടുക്കാന്‍ നടി സാമന്തയ്ക്ക് ഇപ്പോള്‍ വല്യ താത്പര്യമില്ല. വേണമെങ്കില്‍ പൂജയ്ക്ക് വരാം, പക്ഷെ തേങ്ങയുടയ്ക്കാന്‍ പറയരുത് എന്നാണ് നടി പറയുന്നത്. ഇതിനുള്ള കാരണം നടി തന്നെ ആരാധകരോട് പറയുകയുണ്ടായി. ഒപ്പം പങ്കെടുത്ത ഒരു പൂജാ ചടങ്ങിന്റെ വീഡിയോയും സാമന്ത ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. സാമന്തയും ഭര്‍ത്താവ് നാഗചൈതന്യയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നു. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന എന്‍സി 17 എന്ന ചിത്രത്തിന്റെ പൂജയാണ് നടന്നത്. പൂജാചടങ്ങില്‍ തേങ്ങയുടച്ച് പൂജ തുടങ്ങാനുള്ള നിയോഗം ലഭിച്ചത് സാമന്തയ്ക്കാണ്. എന്നാല്‍ നിരവധി തവണ തേങ്ങ കല്ലില്‍ അടിച്ച് ഉടയ്ക്കാന്‍ നടി ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ പൂജാരി തന്നെ തേങ്ങയുടയ്ക്കുകയായിരുന്നു. ഇതോടെയാണ് നടി പൂജയ്ക്കു വരാം തേങ്ങയുടയ്ക്കാന്‍ പറയരുതെന്ന ഡിമാന്‍ഡ് മുന്നോട്ടുവച്ചത്.

Read More