പ്രതിഫലം കുത്തനെ ഉയര്‍ത്തി സായ് പല്ലവി

പ്രതിഫലം കുത്തനെ ഉയര്‍ത്തി സായ് പല്ലവി

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം നിരവധി ഓഫറുകള്‍ വന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായിരുന്നു നടിയുടെ തീരുമാനം. എംബിബിഎസ് പൂര്‍ത്തിയാക്കിയ നടി പിന്നീട് വാരിവലിച്ച് സിനിമകള്‍ ചെയ്യേണ്ടെന്നും തീരുമാനിച്ചു. പിന്നീട് നടി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി മാറി. തുടര്‍ന്ന് പ്രതിഫലം അമ്പത് ലക്ഷം രൂപയാക്കി. എന്നാല്‍ നടി വീണ്ടും പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷൂട്ടിങിന് താമസിച്ചെത്തുന്നുവെന്നും സ്വഭാവം ശരിയല്ലെന്നും പറഞ്ഞ് നടിക്കെതിരെ വിവാദങ്ങള്‍ ഉയരുമ്പോഴാണ് സായിയുടെ പുതിയ നീക്കം. നിലവില്‍ ഒരു ചിത്രത്തിനായി സായി പല്ലവിയുടെ പുതിയ പ്രതിഫലം 1.5 കോടിയാണ്. ശര്‍വാനന്ദ് നായകനാകുന്ന തെലുങ്ക് ചിത്രത്തിനായി 1.5 കോടിയാണ് നടി പ്രതിഫലമായി കൈപ്പറ്റിയതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നയന്‍താര, തമന്ന, സമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരുടെ താരപദവിയിലേക്ക് സായി പല്ലവിയും എത്തി. സിനിമാരംഗത്തെത്തി രണ്ടുവര്‍ഷം…

Read More

ഷൂട്ടിങിനിടയില്‍ സായ് പല്ലവി ദേഷ്യപ്പെട്ടു; നായകന്‍ സെറ്റില്‍നിന്നും ഇറങ്ങിപ്പോയി; വീഡിയോ വൈറല്‍

ഷൂട്ടിങിനിടയില്‍ സായ് പല്ലവി ദേഷ്യപ്പെട്ടു; നായകന്‍ സെറ്റില്‍നിന്നും ഇറങ്ങിപ്പോയി; വീഡിയോ വൈറല്‍

തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയ്ക്കു ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സായ് പല്ലവി. മിഡില്‍ ക്ലാസ് അബ്ബായ് ചിത്രത്തിലാണ് സായി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ നാനിയോട് സായ് പല്ലവി ദേഷ്യപ്പെട്ടുവെന്നാണ് ടോളിവുഡില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നാനിയും സായ് പല്ലവിയും ചേര്‍ന്നുളള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സായ് പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സായ് പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. കുപിതനായ നാനി ഷൂട്ടിങ് സെറ്റില്‍നിന്നും ഇറങ്ങിപ്പോയി. ഒടുവില്‍ സായ് പല്ലവി തന്റെ പ്രവൃത്തിയില്‍ നാനിയോട് ക്ഷമ ചോദിച്ചുവെന്നും അതിനുശേഷം നാനി തിരികെയെത്തി ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന്…

Read More

സായി വീണ്ടും മലയാളത്തിലേക്ക് ? ; തെലുങ്ക് ചിത്രം ഫിദ മൊഴിമാറ്റുന്നു

സായി വീണ്ടും മലയാളത്തിലേക്ക് ? ; തെലുങ്ക് ചിത്രം ഫിദ മൊഴിമാറ്റുന്നു

സായി പല്ലവി ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം ഫിദ മൊഴി മാറ്റി മലയാളത്തിലെത്തുന്നു. ശേഖര്‍ കമുല സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളത്തിലെ മലര്‍ മിസിനെ പോലെ തന്നെ സായ് പല്ലവിയുടെ തെലുങ്കിലെ ഭാനുമതിയും തരംഗമായിരുന്നു.ഇനി ആ ഭാനുമതിയെ മലയാളികള്‍ക്കും കാണാം. സായിയുടെ ഫിദ മലയാളത്തിലേക്കും മൊഴി മാറി പ്രദര്‍ശനത്തിന് വരാന്‍ പോവുകയാണ്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനായിരുന്നു ഈ വാര്‍ത്ത പുറത്തു വിട്ടത്. തെലുങ്കില്‍ വന്‍വിജയം നേടിയ ഫിദ എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി, എന്റെ വിതരണ കന്പനിയായ ആര്‍ ഡി ഇല്യുമിനേഷന്‍സ് തിയറ്ററുകളില്‍ എത്തിക്കുന്നു. ടീസര്‍ കാണുക എന്നും പറഞ്ഞ് സംവിധായകന്‍ ടീസറും തന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടിരുന്നു. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയിലേക്ക് സായി ഉയര്‍ന്നത് കേവലം ഒന്നു രണ്ട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു. നിലവില്‍…

Read More

മാതാപിതാക്കളുടെ അനുവാദമില്ലാത്ത കാര്യങ്ങള്‍ ചെയ്യില്ല: സായ് പല്ലവി

മാതാപിതാക്കളുടെ അനുവാദമില്ലാത്ത കാര്യങ്ങള്‍ ചെയ്യില്ല: സായ് പല്ലവി

പ്രേമത്തിലെ മലര്‍ മലയാളത്തില്‍ തീര്‍ത്ത തരംഗമാണ് തെലുങ്കിലിപ്പോള്‍ സായ് പല്ലവി ആവര്‍ത്തിച്ചിരിക്കുന്നത്. ഫിഡ എന്ന ചിത്രത്തിലെ ഭാനുമതി എന്ന കഥാപാത്രമായാണ് സായ് എത്തിയത്. ചിത്രത്തില്‍ സായ് തിളങ്ങിയെന്നാണു ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പാട്ടും ഡാന്‍സുമൊക്കെ ഓകെ ആണെങ്കിലും ചുംബനരംഗങ്ങളോട് തനിക്കു താല്‍പ്പര്യമില്ലെന്നാണ് സായിയുടെ നിലപാട്. സ്‌ക്രീനില്‍ ചുംബിക്കാന്‍ താല്‍പ്പര്യമില്ല. എന്റെ മാതാപിതാക്കള്‍ അനുവദിക്കാത്ത തു കൊണ്ടാണത്. എനിക്കെന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ സാധിക്കുന്നത് എന്റെ മാതാപിതാക്കളുടെ അനുഗ്രഹത്താലാണ്. അപ്പോള്‍ അവരെ അസ്വസ്ഥതപ്പെടുത്തുന്നതൊന്നും എന്റെ ജോലിയില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് അതിനോട് അകലം പാലിക്കും. സായിയുടെ മുഖക്കുരുവും നീണ്ട മുടിയുമാണ് ടോളിവുഡിലെ ഇപ്പോഴത്തെ മറ്റൊരു ചര്‍ച്ച. റോസാഷിയ എന്ന സ്‌കിന്‍ കണ്ടീഷന്‍ എനിക്കുണ്ട്. ഫോട്ടോ സെന്‍സിറ്റീവുമാണ്. അതുകൊണ്ട് കാമറയ്ക്ക് മുന്നില്‍ എത്തിയാലുടന്‍ മുഖം ചുവന്ന് തുടുക്കും. സൗന്ദര്യത്തിന് എന്തെങ്കിലും അളവുകോല്‍ ഉണ്ടെന്ന് കരുതുന്നില്ല. സ്ത്രീ ദൈവങ്ങളുടെ ചിത്രങ്ങളില്‍ നീണ്ട മുടി…

Read More

വിജയ് ചിത്രത്തില്‍ സായ് പല്ലവി എത്തുന്നു

വിജയ് ചിത്രത്തില്‍ സായ് പല്ലവി എത്തുന്നു

ഒരൊറ്റ സിനിമ കൊണ്ട് നൂറു സിനിമകളില്‍ അഭിനയിച്ചാല്‍ കിട്ടുന്ന പേരും പ്രശസ്തിയും സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലര്‍ ടീച്ചര്‍ ഈ തലമുറയിലെ സിനിമാപ്രേമികളില്‍ ആരും തന്നെ അത്ര പെട്ടെന്നൊന്നും മറക്കില്ല. മലയാളത്തിലെ പോലെ തന്നെ തമിഴിലും സൂപ്പര്‍ ഹിറ്റായ ‘പ്രേമം’, ടോളിവുഡില്‍ സായി പല്ലവിയ്ക്ക് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കുകയുണ്ടായി. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം വിജയ്യുടെ ഏറ്റവും പുതിയ ചിത്രത്തിലെ നായികാവേഷത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ സായ് പല്ലവിയെ തേടി എത്തിയിരിക്കുകയാണ്. ‘ഭൈരവ’യ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിക്കുന്നത്. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തല്‍ക്കാലത്തേക്ക് ‘വിജയ് 61’ എന്ന പേരില്‍ പ്രാരംഭനടപടികള്‍ തയ്യാറാകുന്ന പ്രോജക്ടില്‍ സായ് പല്ലവിയ്‌ക്കൊപ്പം കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Read More

മലയാളികളുടെ മലര്‍ തമിഴില്‍ വിക്രമിന്റെ നായികയാകും

മലയാളികളുടെ മലര്‍ തമിഴില്‍ വിക്രമിന്റെ നായികയാകും

മലയാളികളുടെ പ്രിയപ്പെട്ട ‘മലര്‍ മിസ’ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. അതും ചിയാന്‍ വിക്രമിനൊപ്പം. വിജയ്ചന്ദര്‍ സംവിധാനം ചെയുന്ന ചിത്രത്തിലാകും സായ് പല്ലവി വിക്രമിന്റെ നായികയാക്കുന്നത്. വളരെ വത്യസ്ത വേഷത്തിലായിരിക്കും വിക്രം ഈ ചിത്രത്തിലെത്തുന്നത്. തമിഴ് മാസികകളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരജീവിതവുമായി ബന്ധപ്പെട്ട ചിത്രത്തില്‍ വളരെ പ്രാധാന്യമേറിയ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. വരുണ്‍ തേജ് നായകനാകുന്ന ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് സായ്പല്ലവി ഇപ്പോള്‍ അഭിനയിക്കുന്നത്.

Read More

വിവാഹത്തെക്കുറിച്ച് മനസ്സ്തുറന്ന് സായ് പല്ലവി

വിവാഹത്തെക്കുറിച്ച് മനസ്സ്തുറന്ന് സായ് പല്ലവി

താന്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടി സായ് പല്ലവി. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയായിരുന്നു സായി പല്ലവിയുടെ പരാമര്‍ശം. പ്രണയ വിവാഹമായിരിക്കുമോ വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമായിരിയ്ക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ഞാന്‍ വിവാഹം കഴിയ്ക്കുന്നില്ല എന്ന് സായി പല്ലവി മറുപടി നല്‍കി. എനിക്ക് എല്ലായ്‌പ്പോഴും എന്റെ അച്ഛനെയും അമ്മയെയും ശ്രദ്ധിയ്ക്കണം എന്നാണ് സായി പറയുന്നത്. ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത മൂന്ന് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ജോലി, ഫലങ്ങള്‍, അമ്മ എന്നായിരുന്നു സായി പല്ലവിയുടെ മറുപടി. സ്‌കൂള്‍ ജീവിതമാണോ കോളേജ് ജീവിതമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ കോളേജ് എന്ന് സായി പല്ലവി മറുപടി നല്‍കുന്നു. ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന് സായി പറയുന്നു. എന്നാല്‍ എന്റെ രോഗികളുടെ മുഖത്ത് ഞാന്‍ കാരണം ഒരു ചിരിയുണ്ടാവുമ്‌ബോള്‍…

Read More