ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തെ വിമര്‍ശിച്ച ബി.സി.സി.ഐയ്ക്ക് മറുപടിയുമായി സച്ചിനും ഗാംഗുലിയും ലക്ഷമണും

ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തെ വിമര്‍ശിച്ച ബി.സി.സി.ഐയ്ക്ക് മറുപടിയുമായി സച്ചിനും ഗാംഗുലിയും ലക്ഷമണും

മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകരായ രവി ശാസ്ത്രിയ്ക്കൊപ്പം രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും നിയോഗിച്ചതിനെതിരെ ബി.സി.സി.ഐയിലെ ചില അംഗങ്ങള്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതിയുടെ കത്ത്. ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തിലൂടെ ഉപദേശക സമിതി തങ്ങളുടെ പരിതി ലംഘിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ബി.സി.സി.ഐ അഡ്മിനിസ്ട്രേഴ്സ് കമ്മിറ്റി ചെയര്‍മാനായ വിനോദ് റായിക്ക് മൂവരും കത്തയച്ചത്. ‘ഇരുവരേയും നിര്‍ദ്ദേശിക്കുന്നതിന് മുമ്പായി ശാസ്ത്രിയുമായും കോഹ് ലിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു.’ എന്നാണ് ബിഗ് ത്രി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. വിരാടുമായി സംസാരിച്ചതിന് ശേഷമാണ് പരിശീലകരെ നിയോഗിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗരവ്വ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. അനില്‍ കുംബ്ലെ പരിശീലക സ്ഥാനം രാജി വെച്ചതിനു പിന്നാലെയായിരുന്നു രവി ശാസ്ത്രിയെ പരിശീക സ്ഥാനത്തേക്ക് ഉപദേശക സമിതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ശാസ്ത്രിയുടെ നിയമനത്തില്‍ ഗാംഗുലി തൃപ്തനല്ലെന്നും അതിനാലാണ്…

Read More

തെരുവില്‍ കുട്ടികള്‍ക്കൊപ്പം കളിച്ച് ക്രിക്കറ്റ് ദൈവം !!!

തെരുവില്‍ കുട്ടികള്‍ക്കൊപ്പം കളിച്ച് ക്രിക്കറ്റ് ദൈവം !!!

ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ നിന്നും ‘സച്ചിന്‍ സച്ചിന്‍’ എന്ന വിളി കേള്‍ക്കാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്നാല്‍ ക്രിക്കറ്റ് ഉള്ള കാലത്തോളം സച്ചിന്‍ എന്ന പേര് ഏവര്‍ക്കും മുന്നില്‍ തന്നെ ഉണ്ടാകും. സാധാരണക്കാരനെ പോലുള്ള പെരുമാറ്റമാണ് സച്ചിനെ മറ്റെല്ലാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ക്രീസില്‍ നിന്നും പിരിഞ്ഞെങ്കിലും സച്ചിന്‍ ഒരിക്കല്‍ കൂടി കളിക്കണം എന്നു ആഗ്രഹിക്കുന്നവരാണ് ക്രിക്കറ്റ് ആരാധകര്‍. അങ്ങനെ ഒരവസരമാണ് ഇന്നലെ മുംബൈക്കാര്‍ക്കുണ്ടായത്. സച്ചിന്‍ തെരുവില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. കാറില്‍ നിന്നിറങ്ങി കുറച്ച് സമയം ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റ് കളിച്ചത്. ഹോട്ടല്‍ ജോലിക്കാര്‍ കൈക്കൊടുത്താണ് സച്ചിനെ സ്വീകരിച്ചത്. പിന്നീട് പോവാന്‍ സമയത്ത് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും ഇതിഹാസം മറന്നില്ല. റിപ്പോര്‍ട്ട്…

Read More

ഈ നേട്ടം പുതു യുഗത്തിന്റെ തുടക്കമെന്ന് സചിന്‍

ഈ നേട്ടം പുതു യുഗത്തിന്റെ തുടക്കമെന്ന് സചിന്‍

ന്യൂഡല്‍ഹി: ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണം നേടിയ ഹിമ ദാസിന്റെ നേട്ടത്തില്‍ അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ഗൗതം ഗംഭീര്‍ എന്നിവരാണ് ഹിമയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. ഹിമ ദാസിന്റെ സ്വര്‍ണ നേട്ടം പുതു യുഗത്തിന്റെ തുടക്കമെന്നാണ് സചിന്‍ അഭിപ്രായപ്പെട്ടത്. ഹിമക്ക് പിറകെ ഒരുപാട് പേര്‍ ഇനിയും ഇന്ത്യന്‍ അത്‌ലറ്റിക്‌സിലേക്ക് കടന്ന് വരും. ഹിമയുടെ 51.46 സെക്കന്‍ഡ് ഓട്ടത്തിന് വര്‍ഷങ്ങളുടെ കഠിനാധ്വാനമുണ്ടെന്ന് സചിന്‍ ട്വിറ്ററില്‍ കുറിച്ചു.അവിശ്വസനീയമായ നേട്ടമാണ് ഹിമ സ്വന്തമാക്കിയതെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചു.  ഹിമയുടെ നേട്ടത്തെ അഭിനന്ദിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു ഹിറ്റ്മാന്‍ രോഹിതിന്റെ ട്വീറ്റ്.  ഹിമ ദാസ് മെഡല്‍ മാത്രമല്ല പ്രതീക്ഷയും കൂടിയാണ് നമുക്ക് നല്‍കിയതെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ട്രാക്കുകളെ തന്റെ കാല്‍പാദങ്ങള്‍ കൊണ്ട് തീപിടിപ്പിക്കുക മാത്രമല്ല…

Read More

എക്കാലത്തേയും മികച്ച ബ്രേക്ക്ഫാസ്റ്റ്!; മകന്‍ അര്‍ജുന്‍ തയ്യാറാക്കിയ ഭക്ഷണത്തെ വാനോളം വാഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

എക്കാലത്തേയും മികച്ച ബ്രേക്ക്ഫാസ്റ്റ്!; മകന്‍ അര്‍ജുന്‍ തയ്യാറാക്കിയ ഭക്ഷണത്തെ വാനോളം വാഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനുശേഷം ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് സച്ചിന്‍ എന്നാണ് അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന പുതിയ പുതിയ വിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രമിലും വളരെ സജീവമായ സച്ചിന്‍ തന്റെ സ്വകാര്യജീവിതത്തിലെ നല്ല നല്ല നിമിഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സ്വന്തം ജീവിതകഥയായ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസില്‍ എന്ന സിനിമയിലും സച്ചിന്റെ നിരവധി സ്വകാര്യ നിമിഷങ്ങളുണ്ട്. ചിത്രം കണ്ടവര്‍ക്കൊന്നും ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഈ സ്വകാര്യ നിമിഷങ്ങള്‍ മറക്കാനാവില്ല. മക്കളായ അര്‍ജുനും സാറയും അച്ഛനോടൊപ്പം കളിക്കുന്നതും അടി കൂടുന്നതും വളരെ ഓമനത്തമുള്ള ദൃശ്യങ്ങളാണ്. സച്ചിനെന്ന ക്രിക്കറ്ററെ മാത്രം കണ്ടു പരിചയിച്ചവര്‍ക്ക് അത്ഭുതം തന്നെയാണ് ആ ചിത്രങ്ങള്‍. അതിന്റെ തുടര്‍ച്ചയെന്നോണം സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. മകന്‍ അര്‍ജുന്‍ എത്ര നല്ല പാചകക്കാരനാണ് എന്ന് പറയുന്നതാണ് ആ ചിത്രം. ഒരു പാത്രത്തില്‍ ബ്രേക്ക്ഫാസ്റ്റുമായി കിടക്കയില്‍ ഇരിക്കുന്ന സെല്‍ഫി പങ്കുവെച്ച്…

Read More

പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കൊഹ്‌ലിക്ക് കഴിയും: സച്ചിന്‍

പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കൊഹ്‌ലിക്ക് കഴിയും: സച്ചിന്‍

കാണ്‍പൂര്‍: അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള കഴിവ് വിരാട് കൊഹ് ലിക്ക് ഉണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.ലോക ക്രിക്കറ്റില്‍ നിലവിലെ ടീം ആധിപത്യം സ്ഥാപിക്കുമെന്നും സച്ചിന്‍ പറഞ്ഞു. കാണ്‍പൂരില്‍ നടന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന്റെ ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.

Read More

സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും ഒടുവില്‍ ഉത്തരമായി….!

സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും ഒടുവില്‍ ഉത്തരമായി….!

സച്ചിനാണോ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പഠനത്തില്‍ ഉത്തരമായി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി 109.42 ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. ടെസ്റ്റില്‍ ഓസീസ് ഇതിഹാസത്തിന്റെ ശരാശരി 99.94 എന്നായിരുന്നു ഇതുവരെ വിലയിരുത്തിയിരുന്നത്. ബാറ്റിങ് ശരാശരി മാനദണ്ഡമാക്കി മികച്ച താരത്തെ കണ്ടെത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ പഠനം. ബാറ്റിങ് ശരാശരി, സ്ഥിരത, വ്യത്യസ്ത എതിര്‍ ടീമുകളുമായുള്ള പ്രകടനം, ഇന്നിങ്സ് ദൈര്‍ഘ്യം, എന്നിവ പരിഗണിച്ചാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. 50 മത്സരങ്ങളിലധികം കളിച്ച താരങ്ങളെയാണ് പഠനവിധേയമാക്കിയത്. ഇതിനൊടുവിലാണ് സച്ചിനെക്കാള്‍ മികച്ച താരം ബ്രാഡ്മാന്‍ ആണെന്ന നിഗമനത്തിലെത്തിയത്.

Read More

സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; കൊച്ചിയില്‍ മഞ്ഞക്കടല്‍ തീര്‍ക്കാന്‍ ആരാധകര്‍

സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; കൊച്ചിയില്‍ മഞ്ഞക്കടല്‍ തീര്‍ക്കാന്‍ ആരാധകര്‍

ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് ഇന്ന്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴിനാണ് മല്‍സരം. ഐഎസ്എല്‍ പ്രഥമ സീസണിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയാണു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒരു ഗോളിന്റെ തോല്‍വി ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതിരുന്ന ഹോസു പ്രീറ്റോയ്ക്ക് ഇന്ന് കളിച്ചേക്കും. കൊച്ചിയിലെ ആരാധകര്‍ക്കു മുന്നില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു ബ്ലാസ്റ്റേഴ്‌സിലെ മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Read More

ക്രിക്കറ്റ് പ്രമേയമാക്കി സച്ചിന്‍ വരുന്നു, മോഷന്‍ പോസ്റ്റര്‍ പുറത്ത്

ക്രിക്കറ്റ് പ്രമേയമാക്കി സച്ചിന്‍ വരുന്നു, മോഷന്‍ പോസ്റ്റര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു മുഴുനീള എന്റര്‍ടെയ്ന്‍മെന്റാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. [embedyt] https://www.youtube.com/watch?v=PUDKteHLT_g[/embedyt] രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ഹരീഷ് കണാരന്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. എസ്.എല്‍. പുരം ജയസൂര്യ തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവരാണ്.

Read More

ഓസീസ് ടീമിനെ കരുതിയിരിക്കണം ;ഇന്ത്യന്‍ ടീമിന് നിര്‍ദ്ദേശവുമായി ക്രിക്കറ്റ് ദൈവം

ഓസീസ് ടീമിനെ കരുതിയിരിക്കണം ;ഇന്ത്യന്‍ ടീമിന് നിര്‍ദ്ദേശവുമായി ക്രിക്കറ്റ് ദൈവം

ഓസ്ട്രലിയന്‍ ടീമിനെ കരുതിയിരിക്കാന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ പര്യടനത്തിന് എത്തുന്ന ഓസ്ട്രേലിയന്‍ ടീമിനെ ഒട്ടും വിലകുറച്ച് കാണരുതെന്ന് ടീം ഇന്ത്യയോട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്ട്രേലിയ കരുത്തുറ്റ ടീം ആണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കളിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഓസീസ് താരങ്ങള്‍ക്കും ഇക്കാര്യം അറിയാം. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ കളി ശൈലിക്കുള്ള അംഗീകാരം കൂടിയാണത്. എന്നുകരുതി ഓസീസ് ടീമിന്റെ കരുത്തിനെ വിലകുറച്ച് കാണരുതെന്നും സച്ചിന്‍ പറഞ്ഞു.ഓസ്ട്രലിയ എന്നും മികച്ച ടീമാണ്,നല്ല രീതിയില്‍ കൡച്ചാല്‍ മാത്രമെ ഓസ്ട്രലിയയെ മറികടക്കാനാവൂ. ഓസിസിനെതിരെ ടീം ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയെ സ്വന്തം നാട്ടില്‍ നേരിടുക ഓസീസ് ടീമിന് പ്രയാസകരമായിരിക്കും. അതാണ് എല്ലാത്തവണയും കണ്ടിട്ടുള്ളതെന്നും സച്ചിന്‍ കൂട്ടിചേര്‍ത്തു.ഫെബ്രുവരി 23 മുതലാണ് ഓസീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം. സ്റ്റീവന്‍ സ്മിത്തിന്റെ ടീമിനെതിരെ ഇന്ത്യ നാല് ടെസ്റ്റ് കളിക്കും….

Read More

ഇപ്പോഴത്തെ നായകന്‍ കൊഹ്ലിയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം മികച്ചത്: സച്ചിന്‍ ടെണ്ടുക്കര്‍

ഇപ്പോഴത്തെ നായകന്‍ കൊഹ്ലിയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം മികച്ചത്: സച്ചിന്‍ ടെണ്ടുക്കര്‍

മുംബൈ: വിരാട് കൊഹ്ലി നായകനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകത്തെ മികച്ച ടീമുകളിലൊന്നാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുക്കര്‍.കൊഹ്ലിയുടെ ടീമിലെ ബാറ്റിങ്ങ് നിര കരുത്തുറ്റതാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ടീം ഒരുപോലെയാണെന്നും സച്ചിന്‍ പറഞ്ഞു.ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയം മാത്രം ലക്ഷ്യമിട്ട് പിച്ച് നിര്‍മ്മിക്കുന്ന രീതി അവസാനിപ്പിക്കണം. പച്ചപ്പ് നിറഞ്ഞ പിച്ചുകള്‍ കൂടി നമുക്ക് ആവശ്യമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും അത്തരം പിച്ചുകളിലാണ് കളിക്കണ്ടത്.ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് തരം പിച്ചുകളാണ് വേണ്ടത്. ഒന്ന് പച്ചപ്പ് നിറഞ്ഞതും മറ്റൊന്ന് ടേണിങ് ട്രാക്ക്‌സും.അങ്ങനെ ചെയ്താല്‍ ഏത് സാഹചര്യത്തിലും ഇന്ത്യയ്ക്ക് കളിക്കാന്‍ കഴിയും.വിദേശ സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന വിധത്തില്‍ ടീമിനെ കരുത്തുറ്റതാക്കണമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. റിയോ ഒളിമ്ബിക്‌സില്‍ മെഡല്‍ നേടാത്തതിന്റെ പേരില്‍ കായിക താരങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അവരുടെ കായിപ്രകടനത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. കായികമായി മെച്ചപ്പെടാന്‍ രാജ്യത്ത്…

Read More