എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു

എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു

ശബരിമല: എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി യെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷപൂജക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു. അഭിമുഖത്തിന് ശേഷം 14 പേരെയാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം മൈനാകപ്പള്ളി സ്വദേശിയാണ്. 12 പേരെയാണ് മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചത്.

Read More

ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹര്‍ജി ഭരണഘടനാ ബഞ്ചിന്

ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹര്‍ജി ഭരണഘടനാ ബഞ്ചിന്

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു പരിഗണനക്ക് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും കേസ് പരിഗണിക്കുക. സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോയെന്നും ക്ഷേത്ര പ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും. പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് മുന്‍പു വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കുമെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കു നിഷേധിക്കുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

Read More

അയ്യപ്പനും രക്ഷകനായി വാവ സുരേഷ്; പമ്പയില്‍ നിന്ന് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ കാണാം

അയ്യപ്പനും രക്ഷകനായി വാവ സുരേഷ്; പമ്പയില്‍ നിന്ന് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ കാണാം

പമ്പ: കലിയുഗത്തില്‍ മനുഷ്യരെ രക്ഷിക്കുന്നതിനായി ജന്മമെടുത്താതാണ് അയ്യപ്പന്‍. കലിയുഗത്തില്‍ മോക്ഷം തേടിയെത്തുന്ന ഭക്തര്‍ക്ക് പുണ്യം നല്‍കുന്നതിനായി ശബരിമലയില്‍ അയ്യപ്പന്‍ കാത്തിരിപ്പുണ്ട്. തന്നെ വിളിക്കുന്ന ഭക്തജന ലക്ഷങ്ങളുടെ സംരക്ഷണത്തിന്. എന്നാല്‍ ഭക്തരെ കാത്തുരക്ഷിക്കുന്ന അയ്യപ്പന്റെ തിരുവടിയിലെത്തുന്ന ഭക്തരെ രക്ഷിക്കാന്‍ വാവ സുരേഷ് എത്തി. കഴിഞ്ഞ ദിവസം പമ്പ കെഎസ്ആര്‍ടിസിക്ക് സമീപമെത്തിയ രാജവെമ്പാലയെ പിടികൂടിയാണ് വാവ സുരേഷ് ഭക്തരെ കാത്തത്. കാടിറങ്ങി പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ഓടിയിലെത്തിയ രാജവെമ്പാലയെയാണ് വാവ സുരേഷ് പിടി കൂടിയത്. ഓടയിലെ ഒഴുക്കുള്ള വെള്ളത്തില്‍ ഇറങ്ങിയ സുരേഷ് കാപ്പിച്ചെടിക്കിടിയില്‍ ഇരുന്ന രാജവെമ്പാലയെ വളരെ ശ്രദ്ധാപൂര്‍വമാണ് പിടികൂടിയത്. വീഡിയോ കാണാം

Read More

ശബരിമല അപകടം; ദേവസ്വം ബോര്‍ഡിന്റെ വീഴ്ചയെന്ന് ഡിജിപി

ശബരിമല അപകടം; ദേവസ്വം ബോര്‍ഡിന്റെ വീഴ്ചയെന്ന് ഡിജിപി

സന്നിധാനം: ശബരിമലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം ദേവസ്വം ബോര്‍ഡിന്റെ വീഴ്ചയെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ബാരിക്കേഡ് ബലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയില്ലെന്നും ഡിജിപി പറഞ്ഞു.

Read More

ശബരിമല സന്നിധാനത്ത് വിരിവയ്പ്പു കേന്ദ്രത്തില്‍ വന്‍ചൂഷണം; ഭക്തരില്‍ നിന്നും ഈടാക്കുന്നത് അമിതനിരക്ക്

ശബരിമല സന്നിധാനത്ത് വിരിവയ്പ്പു കേന്ദ്രത്തില്‍ വന്‍ചൂഷണം; ഭക്തരില്‍ നിന്നും ഈടാക്കുന്നത് അമിതനിരക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രാത്രി വിരിവയ്പ്പ് കേന്ദ്രത്തില്‍ നടക്കുന്നത് വന്‍ ചൂഷണം. പരമാവധി 25 രൂപ മാത്രമെ ഭക്തരുടെ കയ്യില്‍ നിന്നും വാങ്ങാവൂ എന്നിരിക്കെ നടത്തിപ്പുകാര്‍ പിരിച്ചിരുന്നത് 40 രൂപ വരെയാണ്. അയ്യപ്പന്മാരുടെ പരാതിയെ തുടര്‍ന്ന് പ്രശ്നത്തില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് ഇടപെട്ടു. പുതിയ അന്നദാനം മണ്ഡപത്തിന് മുകളിലാണ് ദേവസ്വം ബോര്‍ഡ് സ്വകാര്യവ്യക്തിക്ക് നടത്തിപ്പിനായി വിട്ടുകൊടുത്ത വിരിവയ്പ്പുകേന്ദ്രം. കന്യാകുമാരി സ്വദേശി ജോണ് ആണ് 18 ലക്ഷം രൂപ നല്‍കി സ്ഥലം കരാറെടുത്തിരിക്കുന്നത്. അയ്യപ്പന്‍മാരില്‍ നിന്നും വിരി ഒന്നിന് 25 രൂപ മാത്രമെ ഈടാക്കാനാകൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവര്‍ അയ്യപ്പന്മാരില്‍ നിന്നും വാങ്ങിച്ചിരുന്നത് 40 രൂപവരെയാണ്. തിരക്കേറുമ്പോള്‍ നിരക്കും ഉയരും. ഇവര്‍ സ്വന്തം നിലക്ക് ചട്ടവിരുദ്ധമായി റസീപ്റ്റ് ബുക്ക് വരെ അടിച്ചിരുന്നു. വിരിവയ്പ്പുകാര്‍ക്കെതിരെ അയ്യപ്പന്മാര്‍ പരാതിപ്പട്ടതോടെ പൊലീസും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റും പ്രശ്നത്തില്‍ ഇടപെട്ടു. നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍…

Read More

ശബരിമലയില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ശബരിമലയില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ശബരിമലയില്‍ ഭീകരാക്രമണത്തിനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. മണ്ഡല മകരവിളക്കു കാലത്ത് അതീവ ജാഗ്രത പാലിക്കണം. ഇതേ തുടര്‍ന്ന് ശബരിമലയിലെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. തീവ്രവാദികള്‍ ശബരിമലയെ ലക്ഷ്യംവെച്ചിരിക്കുന്നതായാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന സീസണിലാണ് സുരക്ഷാ ഭീഷണിയുള്ളത്. മെറ്റല്‍ ഡിറ്റക്ടറിലൂടെ കണ്ടെത്താനാവാത്ത രീതികള്‍ ഉപയോഗിച്ചായിരിക്കും തീവ്രവാദികള്‍ ശബരിമലയിലെ സുരക്ഷയെ മറികടക്കുകയെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമലയിലെയും ചുറ്റുവട്ടത്തെയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി പിഴവുകള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും ചീഫ് സെക്രട്ടറിയ്ക്ക് കൈമാറിയ കത്തില്‍ പറയുന്നു.

Read More