ശബരിമല പ്രക്ഷോഭം: ബിജെപി അധ്യക്ഷന്‍, തന്ത്രി തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി

ശബരിമല പ്രക്ഷോഭം: ബിജെപി അധ്യക്ഷന്‍, തന്ത്രി തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, ശബരിമല തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി. ക്ഷേത്രത്തില്‍ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കാനുളള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സമ്മതിക്കാതെ പ്രതിഷേധിച്ചതിനെതിരേ മലയാളികളായ രണ്ട് സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 1971 ലെ കോടതിയലക്ഷ്യ ചട്ടത്തിലെ സെക്ഷന്‍ 2(ര) വകുപ്പ് പരാമര്‍ശിച്ചാണ് ഹര്‍ജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിളള, പത്തനംതിട്ട ജില്ല ബിജെപി അധ്യക്ഷന്‍ അഡ്വ. കെ.ജി.മുരളീധരന്‍ ഉണ്ണിത്താന്‍, സിനിമ താരം കൊല്ലം തുളസി എന്നിവരെ പ്രതികളാക്കി തിരുവനന്തപുരം സ്വദേശിനിയായ വനിത അഭിഭാഷക ഗീതയാണ് ഹര്‍ജി നല്‍കിയത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് എതിരെ ഇവര്‍ ഇരുവരും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ശ്രീധരന്‍ പിളളയുടെ നേതൃത്വത്തില്‍ ആയിരത്തിലേറെ പേര്‍ നിലയ്ക്കലിലും സമീപ…

Read More

ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചു; നാളെ ഹര്‍ത്താല്‍

ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചു; നാളെ ഹര്‍ത്താല്‍

വൈക്കം: ആർ എസ് എസ് കാര്യാലയവും നേതാക്കളെയും സി പി എം പ്രവർത്തകർ ആക്രമിച്ചു എന്നാരോപിച്ച് ബുധനാഴ്ച വൈക്കം മണ്ഡലത്തിൽ സംഘപരിവാർ ഹർത്താൽ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ.

Read More

മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണം – ആര്‍.എസ്.എസ്

മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണം – ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആര്‍ആര്‍എസ്. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തില്‍നിന്നും കുട്ടികളെ വിറ്റതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് നേതാവ് രാജീവ് തുളി ഇക്കാര്യം ആവശ്യപ്പെട്ടത്. ആര്‍എസ്എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖാണ് ഇയാള്‍. ഇന്ത്യന്‍ പൗരന്‍മാര്‍ ഭാരതരത്‌നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. മദര്‍ തെരേസയ്ക്കു 1980 ല്‍ ആണ് ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചത്. അവരുടെ സന്യാസ സമൂഹത്തിനു നേര്‍ക്കുണ്ടായ ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും രാജീവ് തുളി പറഞ്ഞു. മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മിഷണറീസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയെ ബിജെപി ലക്ഷ്യം വയ്ക്കുകയും ദ്രോഹിക്കുകയുമാണെന്ന് മമത പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസ സ്വന്തം…

Read More

കത്വ കൂട്ടബലാല്‍സംഘം: ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗയുടെ വീടിനു നേരെ കല്ലേറ്

കത്വ കൂട്ടബലാല്‍സംഘം: ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗയുടെ വീടിനു നേരെ കല്ലേറ്

കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച പാലക്കാട് സ്വദേശിയും ചിത്രകാരിയുമായ ദുര്‍ഗ മാലതിയുടെ വീടിന് നേരെ കല്ലേറ്. അര്‍ധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ഫേസ്ബുക്കിലൂടെ ദുര്‍ഗമാലതി തന്നെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍… അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്… എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു…….

Read More

സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് കോടിയേരി

സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് കോടിയേരി

കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകന്‍ സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ്. എന്ന് സി.പി.എം. സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. ആര്‍എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് കീഴാറ്റൂരിലെ പ്രശ്നങ്ങള്‍ക്ക് മുന്നിലുളളതെന്നും സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. സര്‍ക്കാറിനെതിരായ രാഷ്ട്രീയ കുതന്ത്രമാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. സമരത്തിന്റെ പേരു പറഞ്ഞ് കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് എന്നിവരാണ് കീഴാറ്റൂരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കീഴാറ്റൂരില്‍ എലിവേറ്റഡ് പാത കൊണ്ടു വരാന്‍ തയാറാണെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍, ആരോപണം ബി.ജെ.പി നിഷേധിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങള്‍. തങ്ങളെന്തിന് സമരക്കാരെ ആക്രമിക്കണമെന്നും ബി.ജെ.പി ചോദിച്ചു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനെതിരെ പുലര്‍ച്ചെ 1.45 ഓടെയായിരുന്നു ആക്രമണം. കീഴാറ്റൂരിലെ സുരേഷിന്റെ വീട്ടിന്റെ…

Read More

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാലു പേരെ കസ്റ്റഡിയിലെടുത്തു

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാലു പേരെ കസ്റ്റഡിയിലെടുത്തു

പേരാവൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശ്യാം പ്രസാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കയങ്ങാട് ഗവ. ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്നു. കൊമ്മേരിയില്‍നിന്ന് അക്രമത്തിനുശേഷം സംഘം നെടുംപൊയില്‍ ഭാഗത്തേക്ക് പോയതായി സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞതനുസരിച്ച് പേരാവൂര്‍ സി.ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് മേഖലയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ബാവലി അന്തര്‍സംസ്ഥാന പാതവഴി കര്‍ണാടകയിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച് തലപ്പുഴ സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ഇതനുസരിച്ച് തലപ്പുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് അക്രമിസംഘം സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Read More

ആര്‍എസ്എസ് ബിജെപി പദ്ധതിയില്‍ മോഹന്‍ലാലും; നിലവില്‍ ആര്‍എസ്എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരി

ആര്‍എസ്എസ് ബിജെപി പദ്ധതിയില്‍ മോഹന്‍ലാലും; നിലവില്‍ ആര്‍എസ്എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരി

തിരുവനന്തപുരം: ആര്‍എസ്എസ് ബിജെപി പദ്ധതിയില്‍ മോഹന്‍ലാലും ചേരുന്നുവെന്ന് വാര്‍ത്തകള്‍. ലക്ഷ്യം 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാനാണ്. ആര്‍എസ്എസ് നേത്യത്വം നല്‍കുന്ന ട്രസ്റ്റിന്റെ രക്ഷാധികാരിയായി നടന്‍ മോഹന്‍ലാല്‍ ചുമതലയേറ്റതായാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. നടന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. അമ്യതാനന്ദമയിയുടെയും പ്രമുഖ ബിജെപി നേതാക്കളുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ലാലിന്റെ പുതിയ ചുമതല ആര്‍എസ്എസ് ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരിയായാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ആര്‍എസ്എസ് സര്‍സംഘചാലക് പി ഇ ബി മേനോന്റെ ആലുവയിലെ വീട്ടില്‍ നടന്ന യോഗത്തില്‍ മോഹന്‍ലാലിനൊപ്പം പങ്കെടുത്തത് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാപ്രമുഖ് വിനോദ്, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവരാണ്. തങ്ങളുടെ നേതാക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ലഫ്റ്റണന്റ് കേണല്‍ പദവി ലഭിച്ചശേഷം ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും മോദിയേയും…

Read More

ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രധാന കാരണം; മത്സരത്തിന്റെ തുടക്കത്തില്‍ വിജയ സാധ്യത ശക്തമായിരുന്നു; പക്ഷേ പിന്നീടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകരായി കൂടെ നിന്നവര്‍ പലരും കാലുവാരി; സ്ഥാനാര്‍ത്ഥിയായിരിക്കുമ്പോള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഭീമന്‍ രഘു

ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രധാന കാരണം; മത്സരത്തിന്റെ തുടക്കത്തില്‍ വിജയ സാധ്യത ശക്തമായിരുന്നു; പക്ഷേ പിന്നീടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകരായി കൂടെ നിന്നവര്‍ പലരും കാലുവാരി; സ്ഥാനാര്‍ത്ഥിയായിരിക്കുമ്പോള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഭീമന്‍ രഘു

പത്തനാപുരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുമ്പോള്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഭീമന്‍ രഘു. ബഹ്റിനില്‍ ബന്ധുവിന്റെ കട ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രഘു ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുട്ടിക്കാലം മുതലെ ആര്‍എസ്എസിനോട് താത്പര്യമുണ്ട്. ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് ബിജെപി സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രധാന കാരണം. ഒപ്പം പത്താനപുരം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്നു. ആ ധൈര്യമായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ വിജയ സാധ്യത ശക്തമായിരുന്നു. ആദ്യ പത്ത് ദിവസം നല്ല രീതിയിലുള്ള പ്രചാരണവും പ്രതികരണവും കിട്ടി. അതോടെ പ്രതീക്ഷയും കൂടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകരായി കൂടെ നിന്നവര്‍ പലരും കാലുവാരിയതായും ഭീമന്‍ രഘു തുറന്നടിച്ചു. മറ്റ് വല്ല സ്വാധീനത്തിന്റെയും ഫലമായായിരിക്കും പ്രവര്‍ത്തകര്‍ പിന്നോട്ട് പോയതും തന്നോട് ആ രീതിയില്‍ പെരുമാറിയതും എന്നും തോന്നി. തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും കൂടെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും ആരും തന്നെ…

Read More

ക്രിസ്മസ് ആഘോഷത്തിനിടെ അക്രമണം; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റു

ക്രിസ്മസ് ആഘോഷത്തിനിടെ അക്രമണം; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റു

കോയമ്പത്തൂര്‍: ക്രിസ്മസ് ആഘോഷം നടക്കുന്ന പ്രാര്‍ത്ഥനാ ഹാളില്‍ ആര്‍എസ്എസിന്റെ അതിക്രമം. കോയമ്പത്തൂര്‍ മാതംപാളയത്തിലാണ് സംഭവം. ആഘോഷം നടക്കുകയായിരുന്നു ഹാളിലേക്ക് ആര്‍എസ്എസ് അതിക്രമിച്ച് കയറി അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ സഭയിലെ പാസ്റ്റര്‍ക്കും ഏതാനും വിശ്വാസികള്‍ക്കും പരുക്കേറ്റു.കോയമ്പത്തൂരിലെ മാതംപാളയത്തിലെ കോട്ടായി പിരിവിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളാണ് ആര്‍.എസ്.എസിന്റെ അതക്രമി സംഘം അടിച്ച തകര്‍ത്തത്. പ്രാര്‍ത്ഥനാ ഹാളിന് സമീപം താമസിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സെല്‍വരാജ് എന്നയാളും കുടുംബാംഗങ്ങളും ഇരുപതോളം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹാള്‍ അടിച്ചു തകര്‍ത്തതെന്ന് അക്രമത്തിനിരയായ പാസ്റ്റര്‍ കാര്‍ത്തിക് പറഞ്ഞു. ക്രിസ്മസ് ആഘോഷം തടയുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പാസ്റ്റര്‍ പറയുന്നു. ‘ഞങ്ങളുടെ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സെല്‍വരാജും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ കവിതയും ചന്ദ്രശേഖറും 20 ആര്‍.എസ്.എസ് പ്രവര്‍ത്തകരും കടന്നു വന്നു അക്രമിക്കുകയായിരുന്നു. അവരുടെ വീട്ടില്‍ നിന്നും അക്മണത്തിനുള്ള പദ്ധതി തയ്യാറാക്കിയ സംഘം പെട്ടെന്നു അക്രമിക്കുകയായിരുന്നു. അവര്‍ ഹാളിലുണ്ടായിരുന്ന വിശ്വാസികളെയും അക്രമിച്ചു’…

Read More

പാനൂരില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

പാനൂരില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

കണ്ണൂര്‍: പാനൂരില്‍ സിപിഐ എം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന് ആര്‍എസ്എസ് ശ്രമം. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദ് (45),കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ (40)എന്നിവരെയാണ് മാരകായുധങ്ങളുമായെത്തിയ ഇരുപതോളം മാരകായുധങ്ങളുമായെത്തിയ ഇരുപതോളം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. കഴുത്തിനും കൈകാലുകള്‍ക്കും വെട്ടേറ്റ നൗഷാദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്നു ഇരുവരേയും കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന് വെട്ടിക്കൊല്ലാന് ശ്രമിക്കുകയായിരുന്നു. മേഖലയില്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ വി വി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

Read More