ഇന്ത്യന്‍ വെല്‍സ്: ഫൈനലില്‍ ഫെഡററിന് തോല്‍വി

ഇന്ത്യന്‍ വെല്‍സ്: ഫൈനലില്‍ ഫെഡററിന് തോല്‍വി

ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ഓപണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററിന് തോല്‍വി. അര്‍ജന്റീനയുടെ ഡെല്‍പോര്‍ട്ടോയാണ് ഫൈനലില്‍ ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍: 6-4 5-7 (8-10) 7-6 (7-2). ഈ വര്‍ഷം സീസണില്‍ തുടര്‍ച്ചയായ 17ാം ജയവുമായി മുന്നേറുകയായിരുന്ന ഫെഡററുടെ കുതിപ്പിനാണ് അന്ത്യമായത്. 2006ല്‍ നേടിയ 16 തുടര്‍ജയങ്ങളെന്ന സ്വന്തം റെക്കോഡ് മറികടന്നാണ് ഫെഡറര്‍ 17ലെത്തിയത്. 2018ല്‍ ഫെഡററെ തോല്‍പിക്കുന്ന ആദ്യ താരമാണ് ലോക എട്ടാം റാങ്കുകാരനായ ഡെല്‍പോര്‍ട്ടോ. മണിബന്ധത്തിനുണ്ടായ പരിക്ക് മൂലം 29 കാരനായ ഇദ്ദേഹത്തിന് മൂന്നു തവണ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് 2018ല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് അസൂയവഹമായിരുന്നു. മാര്‍ച്ചില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദ്യ എ.ടി.പി കിരീടം നേടിയതും ആദ്യ പത്താം റാങ്കുകാരിലെത്താനും അദ്ദേഹത്തിനായി. കഴിഞ്ഞ സെപ്തംബറില്‍ യു.എസ്. ഓപ്പണില്‍ ഫെഡററെ അദ്ദേഹം തോല്‍പിച്ചിരുന്നു. ക്രൊയേഷ്യന്‍ താരം ബോണ കോറിക്കിനെ…

Read More

ഹ്യുയിട്ടിനെ തോല്‍പ്പിക്കുന്ന ആള് വരണം; കാത്തിരിപ്പ് ചെന്ന് നിന്നത് റോജര്‍ ഫെഡററില്‍, ഒരു കട്ട ആരാധകന്റെ പോസ്റ്റ്

ഹ്യുയിട്ടിനെ തോല്‍പ്പിക്കുന്ന ആള് വരണം; കാത്തിരിപ്പ് ചെന്ന് നിന്നത് റോജര്‍ ഫെഡററില്‍, ഒരു കട്ട ആരാധകന്റെ പോസ്റ്റ്

പ്രായം കൂടുന്തോറും വീര്യമേറുന്ന വീഞ്ഞിനേക്കാള്‍ ടെന്നിസ് ലഹരിയാക്കിയാ ആളാണ് ഫെഡറര്‍. ഈ വര്‍ഷത്തിലെ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം തൊട്ട് 2018ലും താന്‍ ഇവിടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ഈ മുപ്പത്തിയാറുകാരന്‍. ഫെഡറര്‍ നേടിയ വിജയത്തെ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകര്‍ നെഞ്ചേറ്റിയത്. എന്നാല്‍ ഫുട്‌ബോളിനെ പ്രണയിക്കുന്ന മലബാറിന്റെ മണ്ണില്‍ നിന്നുമുള്ള ഫെഡറര്‍ ആരാധകന്റെ കുറിപ്പ് വ്യത്യസ്തമാകുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഉമ്മറത്ത് പത്രമെത്തിയാലുടനെ അതെടുക്കും. നിവര്‍ത്തി തിരിച്ചൊന്നു പടിക്കും. പിറകീന്ന് ഒരു പേജങ്ങ് മറയ്ക്കും. വായന അവിടെ നിന്നാണ് തുടങ്ങുക.. നീയെന്താടാ അറബീയാന്നോ വായിക്കിന്നേന്ന് അച്ഛന്‍ ?. അല്ലച്ഛാ കളിയാ… ഉം നിന്റെയൊരു കളി കുട്ടിക്കാലത്തെ പത്രവായന മിക്ക ദിവസവും ഇങ്ങനെയായിരുന്നു. കളിവായന തുടങ്ങിയത് എന്നാണെന്ന് ഓര്‍മയില്ല. പക്ഷേ ഓര്‍മവെച്ച കാലം മുതല്‍ ഉമ്മറത്ത് രാവിലെ പത്രമെത്താറുണ്ട്. വായന കായികം പേജും. ക്രിക്കറ്റ് ആയിരുന്നു പ്രധാനം. കൂട്ടുകാരെല്ലാവരും…

Read More