പൊരിച്ച മീന്‍ കാരണം സംവിധായകനായ കഥ

പൊരിച്ച മീന്‍ കാരണം സംവിധായകനായ കഥ

താനെങ്ങനെ ഫെമിനിസ്റ്റായി മാറി എന്നതിനെക്കുറിച്ച് നടി റിമ കല്ലിങ്കല്‍ നടത്തിയ പ്രഭാഷണത്തോട് താരതമ്യപ്പെടുത്തി താനെങ്ങനെയാണ് ഒരു സംവിധായകനായതെന്ന് രസകരമായ രീതിയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഗഫൂര്‍ വൈ ഇല്ലിയാസ്. കലാഭവന്‍ ഷാജോണ്‍ നായകനായി എത്തിയ പരീത് പണ്ടാരി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഗഫൂര്‍ വൈ ഇല്ലിയാസ്. വറുത്ത മീന്‍ കിട്ടാത്തതുകൊണ്ടാണ് റിമ ഫെമിനിസ്റ്റായതെങ്കില്‍ അതേ വറുത്ത മീന്‍ കിട്ടാത്തതുകൊണ്ടാണ് താന്‍ സംവിധായകനായതെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഗഫൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം റിമ, വീട്ടില്‍ നിന്ന് പൊരിച്ചമീന്‍ കിട്ടാത്തതിന്റെ പേരിലാണ് ഫെമിനിസ്റ്റായതെങ്കില്‍, ഞാന്‍ സിനിമ സെറ്റില്‍ നിന്ന് പൊരിച്ചമീന്‍ കിട്ടാത്തതിന്റെ പേരിലാണ് സംവിധായകനായത്. ഞാന്‍ ആദ്യമായ് അസിസ്റ്റന്റ് ഡയറക്ടറായ സിനിമ ഒറ്റപ്പാലം പട്ടാമ്പി ഭാഗത്ത് ഷൂട്ട് നടകുകയാണ്. വിനോദ് വിജയന്‍ സര്‍ ഡയറക്ട് ചെയ്യുന്ന സിനിമയായിരുന്നു അത്. ഞാന്‍ സിനിമയില്‍ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പിച്ചവെച്ച ദിവസം. പുരാണത്തില്‍…

Read More

റിമ കല്ലിങ്കലിന്റെ ഫെമിനിസ്റ്റ് രീതിയെ വിമര്‍ശിച്ച് അനില്‍ നെടുമങ്ങാട്

റിമ കല്ലിങ്കലിന്റെ ഫെമിനിസ്റ്റ് രീതിയെ വിമര്‍ശിച്ച് അനില്‍ നെടുമങ്ങാട്

റിമ കല്ലിങ്കലിന്റെ ഫെമിനിസ്റ്റ് രീതിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച് നടന്‍ അനില്‍ നെടുമങ്ങാട്. സിനിമയിലെ പുറമ്പോക്കില്‍ നില്‍ക്കുന്നവരെ റിമ ഉള്‍ക്കൊള്ളുന്നില്ലെന്നും. പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ റിമ കാണുന്നില്ലെന്നും അനില്‍ പറയുന്നു. അനില്‍ നെടുമങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: മീനിന്റെ പേരില്‍ റിമയെ ട്രോ ളുന്നവരോട് ..എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിംഗല്‍ അഭിനിയിക്കുന്ന, അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്, ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവര്‍, സ്റ്റീല്‍ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിംഗല്‍. ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(stage show) Fb il കുറേ പേരു കാണും ഏറ്റെടുക്കാന്‍.. സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ…

Read More

ചേച്ചിയുടെ കല്യാണ സമയത്ത് പെണ്ണിനെ കൈപിടിച്ച് കൊടുക്കാന്‍ ആര് വേണം എന്നൊരു ചോദ്യം വന്നു; ആരും അത്രയും നാള്‍ വളര്‍ത്തി വലുതാക്കിയ അമ്മയുടെ പേര് പറഞ്ഞില്ല; മാമന്‍ കൈ പിടിച്ചു കൊടുക്കുമ്പോള്‍ കയ്യിലെ പേഴ്സ് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന അമ്മ; യുവതിയുടെ കുറിപ്പ് വൈറല്‍

ചേച്ചിയുടെ കല്യാണ സമയത്ത് പെണ്ണിനെ കൈപിടിച്ച് കൊടുക്കാന്‍ ആര് വേണം എന്നൊരു ചോദ്യം വന്നു; ആരും അത്രയും നാള്‍ വളര്‍ത്തി വലുതാക്കിയ അമ്മയുടെ പേര് പറഞ്ഞില്ല; മാമന്‍ കൈ പിടിച്ചു കൊടുക്കുമ്പോള്‍ കയ്യിലെ പേഴ്സ് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന അമ്മ; യുവതിയുടെ കുറിപ്പ് വൈറല്‍

പൊരിച്ച മീനിന്റെ പേരില്‍ ഫെമിനിസ്റ്റായെന്ന റിമയുടെ തുറന്നുപറച്ചിലാണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. റിമയെ അഭിനന്ദിക്കുന്നവരും ട്രോളുന്നവരും അക്കൂട്ടത്തിലുണ്ട്. റിമയെ പോലുള്ള സമാന അനുഭവങ്ങള്‍ പങ്കുവെച്ചവരും നിരവധി. വനജ വാസുദേവന്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം ഇപ്പോഴും ഓര്‍മയുണ്ട് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഒരു ഉച്ച നേരം വിഷ്ണു നമ്പൂതിരി സാര്‍ എല്ലാവരോടും ഓരോ പേപ്പറും പേനയും എടുക്കാന്‍ പറഞ്ഞത്. പേപ്പറിന് മുകളില്‍ അവരവരുടെ പേരുകള്‍ എഴുതണം. സര്‍ പത്തു ചോദ്യങ്ങള്‍ ചോദിക്കും. നമ്മളുടെ ഉത്തരങ്ങള്‍ അതില്‍ എഴുതണം. ചോദ്യങ്ങള്‍ പാഠ്യേതര വിഷയങ്ങള്‍ ആയതിനാല്‍ എഴുതുന്ന നമ്മളും അത് പിന്നീട് വായിക്കുന്ന സാറിനും മാത്രമേ എന്താണ് എഴുതിയതെന്ന് അറിയൂ. അന്ന് ചോദിച്ച എട്ടാമത്തെ ചോദ്യം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. ‘നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വരുന്ന കാര്യം എന്താണ്? ‘ഒട്ടും ആലോചിക്കേണ്ടി വന്നില്ല…

Read More

ഫേമസ് ആവാന്‍ ഉള്ള എളുപ്പവഴിയാണ് പ്രമുഖരെ കുറ്റപ്പെടുത്തല്‍ എന്ന് അറിയാം; അതല്ല ഐഖ്യദാര്‍ഡ്യം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ വീട്ടില്‍ ഇരുന്നു കരഞ്ഞുകൊണ്ട് പോപ്പ് കോണ് തിന്നുവാണ് എന്നു പോസ്റ്റ് ഇടേണ്ടി വരും; ആഷിഖ് അബുവിനെതിരേ ആരോപണവുമായി യുവാവ്

ഫേമസ് ആവാന്‍ ഉള്ള എളുപ്പവഴിയാണ് പ്രമുഖരെ കുറ്റപ്പെടുത്തല്‍ എന്ന് അറിയാം; അതല്ല ഐഖ്യദാര്‍ഡ്യം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ വീട്ടില്‍ ഇരുന്നു കരഞ്ഞുകൊണ്ട് പോപ്പ് കോണ് തിന്നുവാണ് എന്നു പോസ്റ്റ് ഇടേണ്ടി വരും; ആഷിഖ് അബുവിനെതിരേ ആരോപണവുമായി യുവാവ്

സംവിധായകന്‍ ആഷിഖ് അബുവിനെതിരേ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. അതിഷ് എ.ആര്‍ എന്ന വ്യക്തിയാണ് സിനിമരംഗത്തെ ചൂടുപിടിപ്പിക്കുന്ന പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ റിമ പോസ്റ്റിന് കമന്റായിട്ടാണ് അതിഷിന്റെ പ്രതികരണം. അതിഷ് പറയുന്നതിങ്ങനെ- ഹായ് ചേച്ചി..ആഷിഖ് അബു എന്ന വ്യക്തി..പണ്ട് ഓര്‍ക്കുട്ടില്‍ ലാലേട്ടന്റെ ഹേട്ടേഴ്സ് പേജ് അഡ്മിന്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിന്റെ പേരില്‍ അയാളെ പ്രേക്ഷകര്‍, ഫാന്‍സ് വിളിച്ച ചീത്ത കേട്ടാല്‍ ആരായാലും കരഞ്ഞുപോകും. അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. അയാളുടെ എഫ്ബി അക്കൗണ്ട് ഒന്നു നോക്കിയാല്‍ മനസ്സിലാവും. ഫേമസ് ആവാന്‍ ഉള്ള എളുപ്പവഴിയാണ് പ്രമുഖരെ കുറ്റപ്പെടുത്തല്‍ എന്ന് അറിയാം. അതല്ല ഐഖ്യദാര്‍ഡ്യം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ വീട്ടില്‍ ഇരുന്നു വൃത്തിയായി കരഞ്ഞുകൊണ്ട് പോപ്പ് കോണ് തിന്നുവാണ് എന്നു പോസ്റ്റ് ഇടേണ്ടി വരും. മറുപടി ഹിറ്റായതോടെ നിരവധി പേരാണ് ഇത് ലൈക് ചെയ്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ റിമയ്ക്കും ഭര്‍ത്താവിനുമെതിരേ…

Read More

വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ; പുലിമുരുകനെ പേരെടുത്ത് പറയാതെയാണ് റിമ വിമര്‍ശിച്ചത്; വിമര്‍ശനവുമായി സജിത്ത് ജഗദ്‌നന്ദന്‍

വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ; പുലിമുരുകനെ പേരെടുത്ത് പറയാതെയാണ് റിമ വിമര്‍ശിച്ചത്; വിമര്‍ശനവുമായി സജിത്ത് ജഗദ്‌നന്ദന്‍

സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീകള്‍ക്ക് നേരെയുള്ള അനീതികള്‍, നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് റിമ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നടക്കമുള്ളവര്‍ ഇപ്പോള്‍ റിമയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ സംവിധായകന്‍ സജിത്ത് ജഗദ്‌നന്ദന്‍ പ്രതികരിച്ചതാണ് വാര്‍ത്തായായിരിക്കുന്നത്. പ്രതികരണം പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ സെക്‌സ് സൈറണ്‍ എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു. സെക്‌സ് സൈറണ്‍ അതെന്താ പുതിയ സംഭവം. പഴയ കമ്പിക്ക് പ്രൊമോഷന്‍ കിട്ടിയതാവും. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടത്തില്‍ ആകെയുളളത് നാല് സ്ത്രീ കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ എന്നായിരുന്നു റിമയുടെ പരാമര്‍ശം. പുലിമുരുകനെ പേരെടുത്ത് പറയാതെ…

Read More

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്: സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്‌പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല: അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്: സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്‌പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല: അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു

വിമണ്‍ ഇന്‍ സിനിമ കളക്ടീവും മറ്റും സജീവമായതോടെ സിനിമയിലെ കൊള്ളരുതായ്മകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടുത്തിടെ നടി റിമ കല്ലിങ്കല്‍ ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിച്ച ടെഡെക്‌സ് ടോക്ക്‌സ് എന്ന ഷോയില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സിനിമലോകത്ത് ചര്‍ച്ചയാകുന്നത്. റിമ പറയുന്നതിങ്ങനെ- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരുടെ മുറിയിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്‌പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല. അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു. വീഡിയോയുടെ എട്ടാമത്തെ മിനിറ്റിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ പീഡിപ്പിക്കുന്നു എന്ന ആരോപണം റിമ ഉന്നയിക്കുന്നത്. ഇതുവരെ ഒരു നടിമാരും പരസ്യമായി പറഞ്ഞു കേള്‍ക്കാത്തൊരു ആരോപണമാണിത്. വീഡിയോ കാണാം.

Read More

റിമയ്ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജയന്‍ രാജന്‍

റിമയ്ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജയന്‍ രാജന്‍

ജയന്‍ രാജന്റെ കുറിപ്പ് വായിക്കാം- റിമയുടെ TEDx പ്രസംഗം കണ്ടു. തുല്ല്യവേദനമില്ലായ്മ, സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധിനിത്യക്കുറവ് തുടങ്ങിയവ അവ ശരിയെന്നല്ല പക്ഷെ സിനിമയുടെ നിലനില്‍പ്പ് തന്നെ കമ്പോളമൂല്ല്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് യുക്തിരഹിതമായി അത്തരം വിഷയങ്ങളെ അടച്ചാക്ഷേപിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. കല ജീവിതത്തെ അനുകരിക്കുന്നോ, അതേ മറിച്ചോ എന്ന് ചോദിച്ചുകൊണ്ട് റിമ തന്നെ അതിന് സമാധാനവും പറയുന്നുണ്ട്. പ്രസംഗത്തില്‍ പൊതുവേ പങ്കുവെച്ച അഭിപ്രായങ്ങളോട് സമചിത്തതയുള്ള ഒരാള്‍ക്ക് യോജിക്കാതിരിക്കാനാവില്ല. അതിഭീകരമായ അസഭ്യവര്‍ഷങ്ങള്‍ക്കിരയാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരിക്കുമല്ലോ ഇത്തരമൊരു പ്രസംഗത്തിന് ആ കുട്ടി ഒരുങ്ങിയിട്ടുണ്ടാവുക. (ഇപ്പോള്‍ തന്നെ YouTube കമെന്റുകളില്‍ അത് കാണുകയും ചെയ്യാം.) ആ ധൈര്യത്തെ പ്രശംസിക്കാതെ വയ്യ. ഇവളാരിതൊക്കെ പറയാന്‍? എന്നായിരിക്കാം ഒരു ശരാശരി മലയാളി പുരുഷന്റെ മനസ്സില്‍ ആദ്യം ഉയരുന്ന പ്രതികരണം. ഒന്നോര്‍ക്കുക. നിങ്ങളുടെ അമ്മയ്ക്കും, നിങ്ങളുടെ സഹോദരിക്കും, നിങ്ങളുടെ സ്ത്രീ സുഹൃത്തിനും, എല്ലാത്തിനുമുപരി നിങ്ങളുടെ…

Read More

ഇതുവരെയുള്ള കാലത്തിന്റെ തിരുശേഷിപ്പുകള്‍ ശരീരത്തിലും മനസിലും സമൂഹത്തിലും പേറേണ്ട ആവശ്യമില്ല; മാറേണ്ടവര്‍ക്ക് ഇന്ന് മാറാം.. അല്ലെങ്കില്‍ സ്വസ്ഥതയില്ലാത്ത തമ്മില്‍ വിശ്വാസമില്ലാത്ത, കടിപിടികൂടുന്ന സമൂഹത്തിലേക്ക് ഇനിയും വളരാം; റിമാ കല്ലിങ്കലിന് നേരെ വാളോങ്ങുന്നവര്‍ക്ക് മറുപടിയുമായി നടി ഹിമാ ശങ്കര്‍

ഇതുവരെയുള്ള കാലത്തിന്റെ തിരുശേഷിപ്പുകള്‍ ശരീരത്തിലും മനസിലും സമൂഹത്തിലും പേറേണ്ട ആവശ്യമില്ല; മാറേണ്ടവര്‍ക്ക് ഇന്ന് മാറാം.. അല്ലെങ്കില്‍ സ്വസ്ഥതയില്ലാത്ത തമ്മില്‍ വിശ്വാസമില്ലാത്ത, കടിപിടികൂടുന്ന സമൂഹത്തിലേക്ക് ഇനിയും വളരാം; റിമാ കല്ലിങ്കലിന് നേരെ വാളോങ്ങുന്നവര്‍ക്ക് മറുപടിയുമായി നടി ഹിമാ ശങ്കര്‍

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ സംസാരിച്ച റിമാ കല്ലിങ്കലിന് നേരെ വാളോങ്ങുന്നവര്‍ക്ക് മറുപടിയുമായി നടി ഹിമാ ശങ്കര്‍. ഫെമിനിച്ചിയെന്നും, വറുത്ത മീന്‍ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം. പക്ഷേ എവിടെയെങ്കിലും നിങ്ങള്‍ക്കും പറയാനുണ്ടാകും.. ഇത്തരം ജെന്‍ഡര്‍ ബേസ്ഡ് അല്ലാത്ത ഏതെങ്കിലും മാറ്റി നിര്‍ത്തലിന്റെ വേദനയുടെ കഥയെന്ന് ഹിമ ഫേസ്ബുക്കില്‍ കുറിച്ചു. ഹിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം മിക്കവാറും എല്ലാ പെണ്‍കുട്ടികള്‍ക്കുമുണ്ടാകും, അസമത്വത്തിന്റെ, മാറ്റി നിര്‍ത്തലുകളുടെ പല തരം കഥകള്‍ പറയാന്‍.. ഇപ്പോ പറയുമ്പോ ഈസിയായിട്ടു പറയാമെങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോള്‍ അതെത്ര വലുതായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ ഏറ്റവും കുടുതല്‍ അടികള്‍ കൊണ്ട് കാല് പൊളിഞ്ഞിട്ടുള്ളത് വികൃതി കാട്ടിയതിനല്ല.. തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചതിന്, പെണ്‍കുട്ടിയായത് കൊണ്ട് ചുണ്ടെടുക്കരുത്, ഉറക്കെ സംസാരിക്കരുത്, കാലിന്‍മേല്‍ കാല്‍ വച്ച് ഇരിക്കരുത്, guest വന്നാല്‍ അവരുടെ കൂടെ ഇരിക്കരുത് അങ്ങനെ അങ്ങനെ.. ഞാന്‍…

Read More

ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ ഉണ്ടായിരുന്നു; കൂട്ടത്തിലെ മുതിര്‍ന്ന രണ്ടാണുങ്ങള്‍ക്കും ഓരോ മീന്‍ വെച്ച് ലഭിച്ചു; 12 വയസുകാരിയായ ഞാനിരുന്ന് കരഞ്ഞു; അന്ന് മുതലാണ് ഞാന്‍ ഫെമിനിസ്റ്റ് ആവുന്നത്

ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ ഉണ്ടായിരുന്നു; കൂട്ടത്തിലെ മുതിര്‍ന്ന രണ്ടാണുങ്ങള്‍ക്കും ഓരോ മീന്‍ വെച്ച് ലഭിച്ചു; 12 വയസുകാരിയായ ഞാനിരുന്ന് കരഞ്ഞു; അന്ന് മുതലാണ് ഞാന്‍ ഫെമിനിസ്റ്റ് ആവുന്നത്

ഞാനൊരു ഫെമിനിസ്റ്റാണ്, എന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ് എന്ന വാചകങ്ങളോടെയാണ് റിമ ആരംഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്സില്‍ സംസാരിക്കുകയായിരുന്നു റിമ. 12ാം മത്തെ വയസിലെ ഒരു അനുഭവമാണ് റിമ ആദ്യം പങ്കുവെച്ചത്. മുത്തശ്ശിയും അച്ഛനും സഹോദരനും താനും ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ പൊരിച്ചതാണ് ഉണ്ടായത്. കൂട്ടത്തിലെ മുതിര്‍ന്ന ആളിനും രണ്ടാണുങ്ങള്‍ക്കും ഓരോ മീന്‍ വെച്ച് ലഭിച്ചു. 12 വയസുകാരിയായ ഞാനിരുന്ന് കരഞ്ഞു. വളരെ വേദനിച്ച ഞാന്‍ എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു. തന്റെ ചോദ്യത്തില്‍ അമ്മയടക്കം എല്ലാവരും ഞെട്ടി. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്റെ ജീവിതം ആരംഭിച്ചത് അവിടെ നിന്നാണെന്ന് റിമ പറയുന്നു. ചോദ്യങ്ങള്‍ ചോദിച്ചാല്‍ വേണ്ടത് ലഭിക്കുമെന്ന ധാരണ മാറിയത് സ്‌കൂള്‍ ജീവിതത്തില്‍ നിന്ന് യഥാര്‍ത്ഥ ജീവിതത്തിലേക്കിറങ്ങിയതിന് ശേഷമാണ്. ചോദ്യങ്ങള്‍ ചോദിച്ചാല്‍…

Read More

റിമയ്‌ക്കെതിരെ മമ്മൂട്ടി ആരാധകരുടെ പൊങ്കാല; മായാനദി കാണണമെന്ന് ആഷിക് അബു ഇട്ട പോസ്റ്റിലാണിത്

റിമയ്‌ക്കെതിരെ മമ്മൂട്ടി ആരാധകരുടെ പൊങ്കാല; മായാനദി കാണണമെന്ന് ആഷിക് അബു ഇട്ട പോസ്റ്റിലാണിത്

കൊച്ചി:കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്ത നടി പാര്‍വതി സൈബര്‍ ആക്രമണത്തിനു ഇരയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനും നേരെ സൈബര്‍ ആക്രമണം. തന്റെ പുതിയ ചിത്രമായ മായാനദി കാണണമെന്ന് ആവശ്യപ്പെട്ട് ആഷിക് അബു ഇന്നലെയിട്ട പോസ്റ്റിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബയെ വിമര്‍ശിച്ച പാര്‍വതിയെ ആഷികിന്റെ ഭാര്യ കൂടിയായ നടി റിമ പിന്തുണച്ചതാണ് ആരാധകരുടെ രോക്ഷത്തിന് കാരണം.ആഷികിന്റെയും ടോവിനോയുടേയും എല്ലാ സിനിമകളും കണ്ടിരുന്നുവെന്നും ഇനി കാണില്ലെന്നുമാണ് ഒരാളുടെ കമന്റ്. മറ്റ് പടങ്ങള്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിലും മായാനദി കാണില്ലെന്ന് വേറൊരു കൂട്ടര്‍. റിമയുടെ പോസ്റ്റിലെ ഒരു അധിക്ഷേപ കമന്റ് ഇങ്ങനെ, നിന്റെ ആ ചിരി ഉണ്ടല്ലോ കസബ എന്ന് പാര്‍വതി പറഞ്ഞപ്പോള്‍ നീ ഇക്കാനെ കളിയാക്കി ചിരിച്ച ആ ചിരി. അത് കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു നിന്റെ…

Read More