മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു

മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു

ലാഗോസ്: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് മൗറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. പ്രസിഡന്റ് അടുത്തയാഴ്ച്ച സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗത്ത അറിയിച്ചു. രാജ്യം 50ാമത് സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ രാജി. സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 12 ന് സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്.മൗറീഷ്യസില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയെന്നാണ് അമീനക്കെതിരായ ആരോപണം. 2016ലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടത്. എന്നാല്‍, താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അമീന.വിദ്യാഭ്യാസ സംബന്ധമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്ലാനറ്റ് എര്‍ത് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇറ്റലി, ദുബൈ എന്നീ രാജ്യങ്ങളില്‍ വന്‍തുകക്ക്…

Read More

ബി.ജെ.പി മന്ത്രിമാര്‍ ടി.ഡി.പി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

ബി.ജെ.പി മന്ത്രിമാര്‍ ടി.ഡി.പി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

അമരാവതി: ആന്ധ്ര നിയമസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാനുള്ള തീരുമാനം ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു അറിയിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി. സംസ്ഥാന മന്ത്രിസഭയിലെ ബി.ജെ.പി പ്രതിനിധികളായ കാമിനേനി ശ്രീനിവാസ്, പഡികോണ്ടല മാനിക്യാല റാവുവുമാണ് രാജിവെച്ചത്. ബി.ജെ.പി എം.എല്‍.എയായ അകുല സത്യനാരായണനാണ് രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രണ്ട് മന്ത്രിമാരും വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി അറിയിച്ചു. ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം രാഷ്ട്രീയ അവസരവാദമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

Read More

നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞ് എസ്എഫ്‌ഐ; ലക്ഷ്മി നായര്‍ രാജിവെക്കേണ്ട; അഞ്ച് വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്ന് മാറ്റിയാല്‍ മതി

നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞ് എസ്എഫ്‌ഐ; ലക്ഷ്മി നായര്‍ രാജിവെക്കേണ്ട; അഞ്ച് വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്ന് മാറ്റിയാല്‍ മതി

തിരുവനന്തപുരം:നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞ് എസ്എഫ്‌ഐ. ലക്ഷ്മി നായരുടെ രാജിആവശ്യത്തില്‍ നിന്ന് എസ്എഫ്ഐ പിന്നോട്ട്. ലക്ഷ്മി നായര്‍ രാജിവെക്കേണ്ടതില്ലെന്ന് എസ്എഫ്ഐ നിലപാട്. അഞ്ച് വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്ന് മാറ്റിയാല്‍ മതി. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മാനേജ്മെന്റിനെ അറിയിക്കും. ലക്ഷ്മി നായര്‍ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച എസ്എഫ്ഐ പൊടുന്നനെ ഇന്ന് നിലപാട് മാറ്റുകയായിരുന്നു. എസ്എഫ്‌ഐയുടെ ഈ തീരുമാനം എന്തായാലും അമ്പരപ്പിക്കുന്നതാണ്. രാജിയല്ലാതെ മറ്റൊന്നിനും വഴങ്ങില്ലെന്ന പറഞ്ഞ എസ്എസ്‌ഐയുടെ നിലപാടു മാറ്റം വിശദീകരിക്കാന്‍ നേതൃത്വം പണിപ്പെടും. തിങ്കളാഴ്ച ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് വിദ്യാര്‍ഥി സംഘടനകളെയും ക്ഷണിച്ചിരുന്നു. ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചതോടെ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചു പുറത്തുപോയി. എന്നാല്‍ ഇതിന് ശേഷവും എസ്എഫ്ഐ നേതാക്കളുമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേകം ചര്‍ച്ച…

Read More