കഴുത്തിലെ കറുപ്പ് നിറമകറ്റാം.. ചില ടിപ്‌സ്

കഴുത്തിലെ കറുപ്പ് നിറമകറ്റാം.. ചില ടിപ്‌സ്

കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നങ്ങളില്‍ ഒന്നാണ്.പലപ്പോഴും കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ പറ്റാത്ത അവസ്ഥ പലരിലും ഉണ്ടാകുന്നുണ്ട്. പ്രായാധിക്യം മൂലം മാത്രമല്ല മറ്റ് പല പ്രശ്‌നങ്ങള്‍ കൊണ്ടും കഴുത്തില്‍ കറുപ്പ് നിറം കാണാം. എന്നാല്‍ ഇനി കഴുത്തിലെ കറുപ്പിന് വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബദാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പ് നിറം മാറുന്നതിന് സഹായിക്കും.കറ്റാര്‍ വാഴ ആരോഗ്യകാര്യത്തില്‍ മാത്രമല്ല സൗന്ദര്യകാര്യങ്ങളിലും കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ ഏറെയാണ്. റ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത് ചെയ്താല്‍ മൂന്ന് ദിവസം…

Read More