നിവിന്‍ പോളി ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി, മിഖായേല്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിന്‍ പോളി ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി, മിഖായേല്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി നായകനാകുന്ന മിഖായേലിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 18ന് തീയറ്ററുകളിലെത്തും. മമ്മൂട്ടി നായകനായി എത്തിയ ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയാണ് മിഖായേല്‍. മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മിഖായേലിനുണ്ട്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, കെപിഎസ്സി ലളിത, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മിക്കുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

Read More

മഴ സിനിമയെയും വലക്കുന്നു, പടയോട്ടം റിലീസ് മാറ്റിവെച്ചു

മഴ സിനിമയെയും വലക്കുന്നു, പടയോട്ടം റിലീസ് മാറ്റിവെച്ചു

ബിജു മേനോന്റെ ഓണം റിലീസായി അനൗണ്‍സ് ചെയ്തിരുന്ന പടയോട്ടത്തിന്റെ റിലീസ് തീയ്യതി മാറ്റി. ഈ വെള്ളിയാഴ്ചയാണ് (17) ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റുകയാണെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ അറിയിച്ചു. ചിത്രം ഓണം റിലീസായി തന്നെ തീയേറ്ററിലെത്തുമോ എന്ന കാര്യം വ്യക്തമല്ല. വരും ദിനങ്ങളിലെ മഴയെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. അഞ്ച് മലയാളം റിലീസുകളാണ് ഇത്തവണ ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, മമ്മൂട്ടി-സേതു ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, നവാഗതനായ ഫെല്ലിനി ടി.പി ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തീവണ്ടി എന്നിവയാണ് ഓണം റിലീസുകളായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍. ഇതില്‍ ഏതെങ്കിലും സിനിമകളുടെ റിലീസ്…

Read More

ചെങ്കര രഘുവിന്റെ കലിപ്പ് കാണാന്‍ രണ്ടു ദിവസം കൂടി കാത്തിരിക്കൂ, പടയോട്ടം ആഗസ്റ്റ് പതിനേഴിനെത്തും

ചെങ്കര രഘുവിന്റെ കലിപ്പ് കാണാന്‍ രണ്ടു ദിവസം കൂടി കാത്തിരിക്കൂ, പടയോട്ടം ആഗസ്റ്റ് പതിനേഴിനെത്തും

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിനു ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പടയോട്ടം. ചിത്രത്തില്‍ ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ആഗസ്റ്റ് 17നാണ് പടയോട്ടം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് പടയോട്ടം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ എ ആര്‍,അജയ് രാഹുല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ്,മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിജു മേനോനു പുറമെ ദിലീഷ് പോത്തന്‍,സൈജു കുറുപ്പ്,സുധി കോപ്പ, ബേസില്‍,ജോസഫ്, അനുസിത്താര,ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read More

കനത്ത മഴ തുടരുന്നു, നീലി റിലീസ് മാറ്റി

കനത്ത മഴ തുടരുന്നു, നീലി റിലീസ് മാറ്റി

മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍ ചിത്രം നീലിയുടെ റിലീസ് മാറ്റി. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. ഓഗസ്റ്റ് പത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ഓഗസ്റ്റ് പതിനൊന്നിന് തീയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Read More

രണം ഓണത്തിനില്ല, റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്

രണം ഓണത്തിനില്ല, റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാവുന്ന നിര്‍മല്‍ സഹദേവ് ചിത്രം രണം ഓണത്തിന് തീയേറ്ററുകളിലെത്തില്ലെന്ന് ഉറപ്പായി. ഓണച്ചിത്രങ്ങള്‍ തീയേറ്ററുകള്‍ എത്തുന്നതിന് പിന്നാലെ സെപ്റ്റംബര്‍ ആറിന് രണം റിലീസ് ചെയ്യുമെന്ന് പൃഥ്വി അറിയിക്കുന്നു. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായ മൈ സ്റ്റോറിയും കൂടെയും അടുത്തടുത്ത സമയങ്ങളില്‍ തീയേറ്ററുകളിലെത്തിയതോടെ രണം റിലീസ് മാറ്റിവെക്കുകയായിരുന്നു. അമേരിക്ക പ്രധാന ലൊക്കേഷനായിരുന്ന സിനിമയില്‍ ഇഷ തല്‍വാറാണ് നായിക. സംവിധായകന്റേത് തന്നെയാണ് രചന. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ആനന്ദ് പയ്യന്നൂരാണ് നിര്‍മ്മാണം.

Read More

ഫ്രഞ്ച് വിപ്ലവം – റിലീസ് സെപ്തംബര്‍ ഏഴിന്

ഫ്രഞ്ച് വിപ്ലവം – റിലീസ് സെപ്തംബര്‍ ഏഴിന്

സണ്ണിവെയ്ന്‍ നായകവേഷത്തിലെത്തുന്ന ഫ്രഞ്ച് വിപ്ലവം തീയറ്ററുകളിലേക്ക്. നവാഗതനായ മജു സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബര്‍ ഏഴിന് തീയറ്ററുകളിലെത്തും. ഒരു റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. 1966 കാലഘട്ടം പശ്ചാത്തലമായൊരുക്കുന്ന ഈ ചിത്രത്തില്‍ ആര്യ, ലാല്‍, ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ എന്നിവരാണ്  മറ്റ് പ്രധാനതാരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.ജെ. ഷജീര്‍, കെ.എ. ജാഫര്‍ എന്നിവരാണ് ഈ സിനിമ നിര്‍മിക്കുന്നത്.

Read More

ഒടിയന്‍ എത്തുന്നത് ഒക്ടോബര്‍ 11 ന് , റിലീസ് തീയതി പ്രഖ്യാപിച്ചത് ടീസറിനൊടുവില്‍

ഒടിയന്‍ എത്തുന്നത് ഒക്ടോബര്‍ 11 ന് , റിലീസ് തീയതി പ്രഖ്യാപിച്ചത് ടീസറിനൊടുവില്‍

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും അത് ചെയ്യുന്ന ഒടിയന്‍മാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍, നരേന്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ഓണത്തിന് ഒടിയനെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. പുതിയ ടീസറിനൊടുവിലായാണ് കൃത്യമായ റിലീസ് തീയതി നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 11 രാവിലെ 7 മണി 9 മിനിറ്റ് മുതല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെയാണ് റിലീസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചു.

Read More

അങ്കിള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

അങ്കിള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ഏപ്രില്‍ 27ന് ചിത്രം തീയറ്ററില്‍ എത്തുമെന്നാണ് അറിയുന്നത്. ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിഐഎ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കാര്‍ത്തിക മുരളീധരനാണ് നായിക. നെഗറ്റീവ് കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തില്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read More