ചുവന്നുള്ളി ‘അമൃത്’ തന്നെ; പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്തും  

ചുവന്നുള്ളി ‘അമൃത്’ തന്നെ; പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്തും  

കണ്ണെരിയിക്കുമെങ്കിലും ആരോഗ്യം നിലനിര്‍ത്തി പ്രമേഹത്തെ ചെറുക്കുന്നതില്‍ ചുവന്നുള്ളി സൂപ്പറാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കൊറിയന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ചുവന്നുള്ളി നാരുകളാല്‍ സമൃദ്ധമാണ്. ചുവന്നുള്ളി കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന നാരുകള്‍ ദഹിക്കാനും അലിഞ്ഞ് ചേരാനും സമയം എടുക്കുന്നതിനാല്‍ രക്തത്തിലേക്ക് പഞ്ചസാരയെ കടത്തി വിടാനും വൈകും. ഇതിനും പുറമേ പ്രമേഹ രോഗികളിലുണ്ടാകുന്ന ദഹന പ്രശ്‌നങ്ങളും ചുവന്നുള്ളിയിലെ നാരുകള്‍ പരിഹരിക്കും. കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കുറഞ്ഞ അളവിലാണ് ചുവന്നുള്ളിയില്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ കലോറി കുറഞ്ഞ ഭക്ഷണമാണെന്നും ഗവേ ഷകര്‍ പറയുന്നു.  സൂപ്പുകളിലും സ്റ്റ്യൂവിലും സലാഡിലും ഉള്‍പ്പെടുത്തുന്നതിന് പുറമേ ഇനിമുതല്‍ സാന്‍ഡ്വിച്ചിലും ചുവന്നുള്ളിയാക്കാം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ കൊല്ലുന്ന രോഗങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് പ്രമേഹം എത്തുമെന്നാണ് കണക്കുകള്‍. ഇന്ത്യയിലാകട്ടെ ശരവേഗത്തിലാണ് പ്രമേഹരോഗികളുടെ നിരക്ക് വര്‍ധിക്കുന്നതും. പ്രമേഹത്തെ ചെറുക്കാന്‍ ഭക്ഷണത്തില്‍ ചെറിയുള്ളിയെ…

Read More