റെഡ്മീ 6 ഫോണുകളുടെ വില വെട്ടിക്കുറച്ച് ഷവോമി

റെഡ്മീ 6 ഫോണുകളുടെ വില വെട്ടിക്കുറച്ച് ഷവോമി

ഡല്‍ഹി: റെഡ്മീ 6 ഫോണുകളുടെ വില താല്‍ക്കാലികമായി വെട്ടിക്കുറച്ച് ഷവോമി. ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി 8വരെയാണ് റെഡ്മീ 6 ഫോണുകളുടെ വിലയില്‍ 500 മുതല്‍ 2000വരെ ഡിസ്‌ക്കൌണ്ട് ലഭിക്കുന്നത്. ഷവോമിയുടെ ഇസ്‌റ്റോര്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലക്കുറവില്‍ ലഭിക്കും. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ റെഡ്മീ 6എ, റെഡ്മീ 6, റെഡ്മീ 6 പ്രോ എന്നീ ഫോണുകള്‍ക്കാണ് വിലക്കുറവ്. സാംസങ്ങ് അടുത്തിടെ വിപണിയില്‍ ഇറക്കിയ എം സീരിസ് ഫോണുകളുടെ ഭീഷണി ഒഴിവാക്കാനാണ് പുതിയ വിലക്കുറവ് എന്നാണ് സൂചന. ഇതിനൊപ്പം തന്നെ വിവിധ പ്ലാറ്റ്‌ഫോം അനുസരിച്ച് ബാങ്കിംഗ് ഓഫറുകളും,ഇഎംഐ ഓഫറുകളും ഈ വിലക്കുറവിന് പിന്നാലെ ലഭിക്കും. റെഡ്മീ 6 പ്രോ 4ജിബി പതിപ്പിന് ഓഫര്‍ കാലത്ത് വില 10,999 രൂപയായിരിക്കും. ഈ ഫോണിന്റെ 3ജിബി പതിപ്പിന് പുതുക്കിയ വില 8,999 രൂപയായിരിക്കും. റെഡ്മീ 6 എ…

Read More

ഷവോമി റെഡ്മീയിലെ ഏറ്റവും പുതിയ ഫോണുകള്‍ എത്തുന്നു

ഷവോമി റെഡ്മീയിലെ ഏറ്റവും പുതിയ ഫോണുകള്‍ എത്തുന്നു

  ബിജിംഗ്; ഷവോമിയുടെ റെഡ്മീ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകള്‍ ജനുവരി 10ന് പുറത്തിറങ്ങും. ചൈനയില്‍ ആയിരിക്കും ആദ്യം ഫോണുകള്‍ എത്തുക. ഷവോമി റെഡ്മീയുടെ പ്രോഡക്ട് ലൈന്‍ പ്രകാരം പുറത്തിറങ്ങുന്ന ഫോണുകള്‍ എംഐ റെഡ്മീ 7, റെഡ്മീ നോട്ട് 7 ആയിരിക്കും എന്നാണ് സൂചന. എന്നാല്‍ ഒപ്പം റെഡ്മീ X എന്ന പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഈ ഫോണുകളുടെ പ്രധാന പ്രത്യേകതകളും വിലയും മറ്റും ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്യാമറയിലാണ് ഈ ഫോണ്‍ ഏറ്റവും വലിയ പ്രത്യേകത ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നാണ് ഷവോമിയുടെ തന്നെ ഉന്നതവൃത്തങ്ങള്‍ ചെയ്ത ട്വീറ്റ് വ്യക്തമാക്കുന്നു. 48 എംപി പിന്‍ക്യാമറയായിരിക്കും ഈ ഫോണിന് ഉണ്ടാകുക. പിന്നീലെ ക്യാമറ എഐ ഡ്യൂവല്‍ സെറ്റപ്പിലായിരിക്കും. ഷവോമിയുടെ ആദ്യത്തെ 48 എംപി ക്യാമറ ഫോണ്‍ ആയിരിക്കും ഇത്. മൂന്ന് കളറുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ബ്ലാക്ക്,…

Read More

മി മാക്സ് 2വുമായി ഷവോമി; വില 16,999 രൂപ

മി മാക്സ് 2വുമായി ഷവോമി; വില 16,999 രൂപ

ഷവോമി തങ്ങളുടെ മി മാക്സ് 2ന്റെ പുതിയ വേരിയന്റ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. ഇത് മി മാക്സ് 2, 4ജിബി 64ജിബി വേരിയന്റിനു ശേഷം എത്തുന്ന ഫോണാണ്. 4ജിബി, 64 ജിബി വേരിയന്റിന് 16,999 രൂപയാണ്. അതേസമയം, ഇപ്പോള്‍ കൊണ്ടു വരുന്ന 4ജിബി, 32ജിബി വേരിയന്റിന് 14,999 രൂപയാണ് വില. എന്നാല്‍ ഈ ഫോണ്‍ 12,999 രൂപയ്ക്കു ലഭിക്കുന്നു. ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട്, 6.44 ഇഞ്ച് ഡിസ്പ്ലേ, 2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 625 SoC, 4ജിബി റാം, അഡ്രിനോ 506 ജിപിയു. ഈ ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി റിയര്‍ ക്യാമറ, അതില്‍ സോണി IMX386 സെന്‍സര്‍, 5 എംപി സെല്‍ഫി ക്യാമറ. 64ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള ഈ ഫോണിനെ 15,000 രൂപയ്ക്കു താഴെ വില വരുന്ന ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 128 ജിബി…

Read More

ഷവോമി ഫോണുകള്‍ ഇനി ഷോപ്പില്‍ നിന്ന് വാങ്ങാം

ഷവോമി ഫോണുകള്‍ ഇനി ഷോപ്പില്‍ നിന്ന് വാങ്ങാം

ഇന്ത്യയുടെ പ്രിയപ്പെട്ട ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഷവോമി ഇനി മുതല്‍ ഓഫ്‌ലൈന്‍ ആയി വാങ്ങാം. മാര്‍ച്ച് 20ന് പുറത്തിറങ്ങുന്ന നോട്ട് 4, നോട്ട് 4എ തുടങ്ങിയ ഫോണുകള്‍ ഓഫ്!ലൈന്‍ ആയി ലഭിക്കും. ഇതുവരെ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്!സൈറ്റുകളിലൂടെ മാത്രമായിരുന്നു വില്‍പ്പന. ഓണ്‍ലൈന്‍ ആയി ഫോണുകള്‍ മുന്‍പേ ഓര്‍ഡര്‍ ചെയ്യാം. പിന്നീട് ഷവോമി ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങാം. 12,000 രൂപയ്!ക്ക് താഴെയാണ് നോട്ട് 4ന്റെ വില. ഇന്നാണ് ഫോണ്‍ പ്രീഓര്‍ഡര്‍ ചെയ്യാനുള്ള അവസാന തീയതി.

Read More

ഷവോമി ഫോണുകള്‍ ഇനി മൊബൈല്‍ ഷോപ്പിലും ലഭിക്കും

ഷവോമി ഫോണുകള്‍ ഇനി മൊബൈല്‍ ഷോപ്പിലും ലഭിക്കും

ഓണ്‍ലൈനില്‍മാത്രം ലഭിച്ചിരുന്ന ഷവോമി ഫോണുകള്‍ ഇനി മൊബൈല്‍ ഷോപ്പിലും ലഭിക്കും. രാജ്യത്തെ 7500 റീട്ടെയില്‍ ഷോപ്പുകളിലാണ് ഷവോമി ഫോണുകളുടെ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. റെഡ്മി 3എസ് പ്ലസ് എന്ന മോഡല്‍ മാത്രമാണ് ഇപ്പോള്‍ ഓഫ്‌ലൈനില്‍ ലഭിക്കുക. പൂര്‍വിക, സംഗീത, ബിഗ് സി, ലോട്ട് മൊബൈല്‍, റെഡിംഗ്ടണ്‍, ഇന്നോകോം, ജസ്റ്റ് ബൈ ലൈവ് തുടങ്ങിയ ഡീലര്‍മാര്‍ വഴിയാണ് ഇന്ത്യയിലെ റീട്ടെയില്‍ ഷോപ്പുകളില്‍ ഷവോമി ഫോണുകള്‍ എത്തിക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ റീട്ടെയില്‍ ശൃംഖലയായ ദ മൊബൈല്‍ സ്‌റ്റോറുമായി ചേര്‍ന്നു ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്‌റ്റോറുകള്‍ ഷവോമി ഇന്ത്യയിലെ തെരഞ്ഞെടുത്ത പട്ടണങ്ങളില്‍ തുറന്നിരുന്നു. മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലുമായി സഹകരിച്ചായിരുന്നു ഇത്. രാജ്യത്ത് അതിനുശേഷം വിറ്റ റെഡ്മി 2, എംഐ4, റെഡ്മി നോട്ട് 3, എംഐ 5, എംഐ മാക്‌സ് തുടങ്ങിയ മോഡലുകളുടെ പത്തുശതമാനം വില്‍പനയും ഈ സ്‌റ്റോറുകള്‍ വഴിയായിരുന്നു. 2014ലാണ് ഇന്ത്യയിലേക്കു…

Read More