റേഷന്‍ കാര്‍ഡുണ്ടോ..? ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാം !

റേഷന്‍ കാര്‍ഡുണ്ടോ..? ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാം !

ഇനിമുതല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാം. സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവിറങ്ങി. ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനമുപയോഗിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങാം. ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് റേഷന്‍ കടകളില്‍ ഇപോസ് സംവിധാനമൊരുക്കിക്കഴിഞ്ഞാല്‍ ഏത് കടയില്‍നിന്നും സാധനങ്ങള്‍ നല്‍കേണ്ടതാണ്. ഈ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് നിയമസഭയില്‍ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ചയാണ് ഔദ്യോഗിക അറിയിപ്പ് സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കുന്നത്.

Read More

പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ഫോറം അച്ചടി നിര്‍ത്താന്‍ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്

പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ഫോറം അച്ചടി നിര്‍ത്താന്‍ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്

തൃശൂര്‍: 15ന് വിതരണം തുടങ്ങേണ്ട പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ ഫോറം അച്ചടി നിര്‍ത്താന്‍ പൊതുവിതരണ വകുപ്പിന്റെ അടിയന്തര ഉത്തരവ്. വ്യാഴാഴ്ച വൈകീട്ടാണ് അച്ചടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശം താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ലഭിച്ചത്. താലൂക്കുകള്‍ പ്രസുകള്‍ക്ക് കരാര്‍ നല്‍കി അപേക്ഷ അച്ചടി തുടങ്ങിയതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. നാലുവര്‍ഷമായി പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല. ഇത് പുനരാരംഭിക്കുന്നതിന് സപ്ലൈ ഓഫിസുകള്‍ മുഖേന 10,000 അപേക്ഷകള്‍ അച്ചടിച്ച് വിതരണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അപേക്ഷ അച്ചടിക്കല്‍ സംസ്ഥാനതലത്തില്‍ വകുപ്പ് ഏറ്റെടുത്ത് നടത്തുന്നതിനാണ് അടിയന്തര ഉത്തരവ് ഇറക്കിയതെന്ന് അറിയുന്നു. അച്ചടി ലോബിയുടെ ഇടപെടലാണ് കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയാന്‍ ഇടയാക്കിയതത്രെ. അപേക്ഷകള്‍ ഒരുമിച്ച് അച്ചടിക്കേണ്ട ഓര്‍ഡര്‍ ലഭിക്കാന്‍ കമീഷന്‍ വാഗ്ദാനവുമായി എത്തിയ സംഘത്തിന്റെ പ്രലോഭനമാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ കാരണം. അപേക്ഷ വിതരണം തുടങ്ങാന്‍ അഞ്ചു ദിവസം മാത്രമാണുള്ളത്….

Read More