ഗുജറാത്തില്‍ സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി പതിനൊന്നുകാരിയുടെ മൃതദേഹം കണ്ടെടുത്തു

ഗുജറാത്തില്‍ സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി പതിനൊന്നുകാരിയുടെ മൃതദേഹം കണ്ടെടുത്തു

സൂറത്ത്: രാജ്യത്തെ നടുക്കിയ കഠുവ സംഭവത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ 11-വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായതിനു ശേഷം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി 11-കാരിയുടെ മൃതദേഹം സൂറത്തില്‍ കണ്ടെടുത്തു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഏഴ് ദിവസത്തോളം പെണ്‍കുട്ടി പീഡനത്തിരയായെന്നാണ് കരുതുന്നത്. ശരീരത്തിലെ മുറിവുകള്‍ക്ക് ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പഴക്കമുണ്ട്. മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തിലുള്ള മിക്ക പരിക്കുകളും മരം കൊണ്ടുള്ള ആയുധം മൂലമുള്ളതാണെന്നാണ് കരുതുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് സൂറത്ത് സിവില്‍ ആശുപത്രിയിലെ ഫോറന്‍സിക് തലവന്‍ ഗണേഷ് ഗൊവേക്കര്‍ പറഞ്ഞു. ഏപ്രില്‍ ആറിന് സൂറത്തിലെ ഭെസ്താന്‍ മേഖലയിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മരിച്ച പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്.

Read More

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ

ഛണ്ഡീഗഡ്: ഈ നിയമം ഇന്ത്യയില്‍ മുഴുവനും ആക്കുമോ ? 12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനത്തിന് ഹരിയാന മന്ത്രിസഭയുടെ പച്ചക്കൊടി. മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ അധ്യക്ഷനായ മന്ത്രിസഭായോഗമാണ് പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൂട്ടബലാത്സംഗമാണെങ്കില്‍ പ്രതികളായ ഓരോരുത്തര്‍ക്കുമേലും ബലാത്സംഗകുറ്റം ചുമത്തും. ഇവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം കഠിനതടവോ ശിക്ഷ ലഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എ, 376 ഡി, 354, 354 ഡി(2) എന്നീ വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരാനാണ് ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായാല്‍ പ്രതികള്‍ക്ക് വധശിക്ഷയോ 14 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവോ ശിക്ഷ ലഭിക്കും. കൂട്ടബലാത്സംഗമാണെങ്കില്‍ പ്രതികളായ ഓരോരുത്തര്‍ക്കുമേലും ബലാത്സംഗകുറ്റം ചുമത്തും. ഇവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം കഠിനതടവോ ശിക്ഷ ലഭിക്കും….

Read More

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു

ഗുവാഹതി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. അരുണാചല്‍ പ്രദേശിലെ ടെസു ടൌണിലാണ് സംഭവം. സഞ്ജയ് സോബര്‍(30) ജഗദീഷ് ലോഹര്‍(25) എന്നീ പ്രതികളെയാണ് ആയിരത്തിലധികം ആളുകള്‍ സംഘടിച്ചെത്തി ലോക്കപ്പില്‍ നിന്നും പുറത്തുകൊണ്ടുവന്ന് മര്‍ദ്ദിച്ചുകൊന്നത്. ഇരുവരുടെയും മൃതദേഹം പിന്നീട് കുഴിച്ചിടുകയും ചെയ്തു. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഫെബ്രുവരി 12ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് സഞ്ജയ് സോബറിനും ജഗദീഷ് ലോഹറിനുമെതിരായ കേസ്. ഈ ഞായറാഴ്ചയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊല്ലുകയായിരുന്നുവെന്ന് സോബര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. വിവരമറിഞ്ഞ് ഇന്നലെ പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയായിരുന്നു. ആയിരത്തോളം പേരുണ്ടായിരുന്നതിനാല്‍ പൊലീസിന് നിയന്ത്രിക്കാനായില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ച്…

Read More

ഫിറ്റ്നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടി

ഫിറ്റ്നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടി

മുംബൈയിലെ അന്ധേരിയില്‍ ഫിറ്റ്നസ് സെന്ററില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടിയുടെ പരാതി. വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ പീഡിപ്പിച്ചു എന്നാണ് മുപ്പത്തിയേഴുകാരിയായ നടി നല്‍കിയ പരാതി. ആന്ധേരി വെസ്റ്റിലെ ഫിറ്റ്നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച് നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. ഇതിന് വഴങ്ങാതായതോടെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും തന്നെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും നടി പരാതിയില്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് അംബോലി പോലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഫിറ്റ്നസ് സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരംജിത് സിങ് ദഹിയ അറിയിച്ചു.

Read More

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; പിതാവും ബന്ധുവും അറസ്റ്റില്‍

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; പിതാവും ബന്ധുവും അറസ്റ്റില്‍

ചിങ്ങവനം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. ചങ്ങനാശ്ശേരി പൊലീസാണ് പ്രതികളെ പിടികൂടിയത്. ഒരാഴ്ച മുമ്പാണ് സംഭവം. കുഞ്ഞിന്റെ മാതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. അംഗന്‍വാടിയില്‍ പഠിക്കുന്ന കുട്ടിയുടെ കളിചിരിയിലും പ്രവൃത്തിയിലും പ്രകടമായ മാറ്റം കണ്ട് അധ്യാപിക കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് മാതാവിനെ വിവരമറിയിച്ചു. മാതാവ് ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയതോടെ ചങ്ങനാശ്ശേരി സി.ഐ കെ.പി. വിനോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ മാതാപിതാക്കള്‍ പിണങ്ങി രണ്ടു വീട്ടിലായിരുന്നു താമസം. പിതാവ് ശനിയാഴ്ച കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുകയും തിങ്കളാഴ്ച അമ്മയുടെ വീട്ടിലെത്തിക്കുകയുമാണ് പതിവ്. ഇത്തരത്തില്‍ ഒരാഴ്ചമുമ്പ് കുട്ടിയെ വീട്ടിലെത്തിച്ചപ്പോഴായായിരുന്നു പീഡനം. ഇയാളുടെ ബന്ധവും കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പോക്‌സോ മൂന്നും നാലും വകുപ്പ് ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More

പ്രതികാരത്തിന്റെ പുതിയമുഖം; ഒളിച്ചോടി പോയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയെ ബലാത്സംഗത്തിനിരയാക്കി

പ്രതികാരത്തിന്റെ പുതിയമുഖം; ഒളിച്ചോടി പോയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയെ ബലാത്സംഗത്തിനിരയാക്കി

മുസാഫര്‍നഗര്‍: കാമുകിയുമായി ഒളിച്ചോടിയതിനു പ്രതികാരമായി യുവാവിന്റെ അമ്മയെ യുവതിയുടെ ബന്ധുക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ശ്യാമിലി ജില്ലയില്‍ നോജാലിലായിരുന്നു സംഭവം. മുസാഫര്‍നഗര്‍ സ്വദേശിയായ 24 വയസുകാരിയായ പെണ്‍കുട്ടിയുമായി ഗാസിയാബാദിലെ ഭോപുര സ്വദേശിയായ ഇരുപത്തിയാറുകാരനാണ് പ്രണയത്തിലായത്. ഗാസിയാബാദില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുമായി നവംബര്‍ 20 നാണ് ഇയാള്‍ ഒളിച്ചോടുന്നത്. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ സഹോദരന്‍, അമ്മ, അച്ഛന്‍, സഹോദരി ഭര്‍ത്താവ് എന്നിവരെ ഡിസംബര്‍ 19 ന് തട്ടിക്കൊണ്ടുപോകുകയും ശ്യാമിലിയിലുള്ള ഒരു വീട്ടില്‍ തടവിലാക്കുകയും ചെയ്തു. ഇവിടെവച്ച് ഇവര്‍ക്ക് ക്രൂര മര്‍ദനമാണ് നേരിടേണ്ടിവന്നത്. യുവാവിന്റെ നാല്‍പതുവയസുള്ള അമ്മയെ പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് വീട്ടല്‍ റെയ്ഡ് നടത്തുകയും ഇവരെ മോചിപ്പിക്കുകയുമായിരുന്നു. ക്രിസ്മസ് ദിനത്തിലാണ് ഇവരെ മോചിപ്പിച്ചത്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ മുന്‍…

Read More

മക്കളുടെ മുന്‍പിലിട്ട് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

മക്കളുടെ മുന്‍പിലിട്ട് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

ഡല്‍ഹി: ഒന്നര വയസ്സുകാരിയെ തന്റെ മക്കളുടെ മുന്നിലിട്ട് അയല്‍വാസിയായ മുപ്പത്തിമൂന്നുകാരന്‍ മാനഭംഗപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ഒറ്റമുറി വീട്ടില്‍ രണ്ടു മക്കളുടെ മുന്‍പില്‍ വച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ 33കാരന്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം നടന്നത്. പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അയല്‍വീട്ടിലെ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിയുമൊത്തു കളിക്കാനാണ് ഒന്നര വയസ്സുകാരി എത്തിയത്. പിന്നീട് വീട്ടിലെത്തി കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവം കണ്ടതിനെത്തുടര്‍ന്നു മാതാവ് കുട്ടിയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണു ലൈംഗികപീഡനം നടന്നതായി വ്യക്തമാകുന്നത്. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. കുട്ടി ഇപ്പോള്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കഴിയുകയാണ്. കുഞ്ഞിന്റെ അമ്മ വിവാഹമോചിതയാണ്. ഇവര്‍ ഔട്ടര്‍ ഡല്‍ഹിയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു കഴിഞ്ഞിരുന്നത്.

Read More

യാത്രക്കിടെ വാനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ചെറുത്ത് നില്‍ക്കാന്‍ യുവതി ചെയ്തത് കേട്ടാല്‍ ഞെട്ടും

യാത്രക്കിടെ വാനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ചെറുത്ത് നില്‍ക്കാന്‍ യുവതി ചെയ്തത് കേട്ടാല്‍ ഞെട്ടും

യാത്രക്കിടെ വാനിലെ ഡ്രൈവറും ക്ലീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചു. ഉദി കലാവതി (35) എന്ന യുവതിയാണ് മരിച്ചത്. തെലങ്കാനയിലെ മേദക് ജില്ലയിലെ ഹൈദരാബാദ്- നാഗ്പൂര്‍ ഹൈവേയിലാണ് സംഭവം. ശനിയാഴ്ച രാത്രി ഹൈദരാബാദിനടുത്ത് കൊമ്പള്ളിയില്‍ നിന്നും ഏഴുവയസുകാരിയായ മകളുമൊത്ത് വാനില്‍ യാത്രചെയ്യുകയായിരുന്ന കലാവതിയെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസാന ബസും പോയികഴിഞ്ഞതിനാല്‍ കൊമ്പള്ളിയില്‍ നിന്ന് തൂപ്രാന്‍ ടോള്‍പ്ലാസ വരെ എത്തിക്കാമെന്ന് പറഞ്ഞ് ഇവരെ വാനില്‍ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാന്‍ ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിനു തയാറാകാതിരുന്നപ്പോഴാണ് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണു റിപ്പോര്‍ട്ട്. വാന്‍ ഒരു കിലോമീറ്ററോളം മൂന്നോട്ടുപോയ സമയമത്രയും ഇരുവരും പീഡിപ്പിച്ചു. പ്രതിരോധിക്കുന്നതിനിടെ യുവതി വാനില്‍നിന്ന് പുറത്തേക്കു ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ മകളെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു. കരച്ചില്‍കേട്ട് സ്ഥലത്തെത്തിയ…

Read More

മസാജ് ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് മുറിയിലേയ്ക്കു വിളിച്ചു വരുത്തി യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു: യുവതി അറസ്റ്റില്‍

മസാജ് ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് മുറിയിലേയ്ക്കു വിളിച്ചു വരുത്തി യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു: യുവതി അറസ്റ്റില്‍

  ലണ്ടന്‍: യുവാവിനെ മസാജ് ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് മുറിയിലേയ്ക്കു വിളിച്ചു വരുത്തിയ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പൊലീസ് പിടികൂടി. വിളിച്ചു വരുത്തിയ ശേഷം പണവും സ്വര്‍ണവും എ.ടി.എം കാര്‍ഡും തട്ടിയെടുത്തു. മസാജ് ചെയ്യാനെന്ന് പറഞ്ഞ് വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്യുകയും തുടര്‍ന്ന് തിരുമ്മല്‍ സ്വപ്നം കണ്ട് അവരുടെ ഫ്‌ളാറ്റില്‍ പോകുകയും ചെയ്ത 34 കാരനാണ് എട്ടിന്റെ പണി കിട്ടിയത്. മുറിയില്‍ ബന്ധനസ്ഥനാക്കിയ യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം 1,63,790 ദിര്‍ഹം ക്രെഡിറ്റ് കാര്‍ഡ് വഴിയും 15,000 ദിര്‍ഹം പണമായും മോഷ്ടിച്ചു. ഇയാളുടെ പരാതിയെ തുടര്‍ന്ന് നൈജീരിയ സ്വദേശിനിയായ 35 കാരിയും സുഹൃത്തുക്കളും കോടതിയില്‍ വിചാരണ നേരിടുകയാണ്. ഓഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മസാജ് ചെയ്യാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണവും മറ്റും മോഷ്ടിക്കലാണ് ഇവരുടെ രീതിയെന്ന് പോലീസ്…

Read More

പെണ്‍വാണിഭ നടത്തിപ്പുകാരി താത്തയും 9 മക്കളും പിടിയില്‍, പിടിയിലായവരില്‍ കര്‍ണാടക യുവതികളും

പെണ്‍വാണിഭ നടത്തിപ്പുകാരി താത്തയും 9 മക്കളും പിടിയില്‍, പിടിയിലായവരില്‍ കര്‍ണാടക യുവതികളും

തിരുവനന്തപുരം: പെണ്‍വാണിഭ നടത്തിപ്പുകാരി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പേട്ട പോലീസ് കസ്റ്റഡിയില്‍. വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തി വരികയായിരുന്നു. പിടിയിലായതില്‍ അഞ്ച് സ്ത്രീകളും നാല് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. നെടുമങ്ങാട് സ്വദേശിനി താത്ത എന്ന് വിളിയ്ക്കുന്ന നസീമ (55), ഇവരുടെ സഹായി നെടുമങ്ങാട് ചെറുമുക്ക് സ്വദേശി സലിംഖാന്‍ (49), ഇടപാടുകാരായ നെടുമങ്ങാട് സ്വദേശി കിഷോര്‍, തന്പാനൂര്‍ സ്വദേശി ജയകുമാര്‍, പേരൂര്‍ക്കട സ്വദേശി വിനീഷ്, പെണ്‍വാണിഭത്തിനെത്തിച്ച കര്‍ണാടക സ്വദേശിനികളായ മൂന്ന് യുവതികളെയും എറണാകുളം സ്വദേശിനിയായ ഒരു യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ബൈക്കുകളും പത്ത് മൊബൈല്‍ ഫോണുകളും നിരവധി സിംകാര്‍ഡുകളും, ഐപാഡുകളും 28000 രൂപയും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഷാനിഖാന്‍, പേട്ട സിഐ. സുരേഷ് വി നായര്‍, എസ്‌ഐമാരായ ചന്ദ്രബോസ്, സുവര്‍ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്…

Read More