പ്രണയച്ചുഴിയില്‍ രമ്യാ നമ്പീശന്‍; ‘നാട്പുന എന്നാണ് തെരിയുമാ’ എന്ന ചിത്രത്തിലെ ഗാനം പുറത്ത്

പ്രണയച്ചുഴിയില്‍ രമ്യാ നമ്പീശന്‍; ‘നാട്പുന എന്നാണ് തെരിയുമാ’ എന്ന ചിത്രത്തിലെ ഗാനം പുറത്ത്

രമ്യാ നമ്പീശനും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന ‘നാട്പുന എന്നാണ് തെരിയുമാ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അന്തര്‍ ബള്‍ട്ടി’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജയചന്ദ്ര ആഷ്മിയുടെ വരികള്‍ക്ക് ധരന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലിഷ തോമസും ഹരിചരണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതാനായ ശിവ അരവിന്ദാണ് സംവിധാനം. ടെലിവിഷന്‍ അവതാരകനായ കവിന്‍ ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘നാട്പു എന്നാണ് തെരിയുമാ’. സുഹൃത്തുക്കളായ മൂന്ന് പേര്‍ക്ക് ഒരു പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. അരുണ്‍രാജ കാരാജ്, രാജു ജയാനന്ദന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജൂലൈ 20ന് ചിത്രം റിലീസിനെത്തും.

Read More

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല: രമ്യ നമ്പീശന്‍

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല: രമ്യ നമ്പീശന്‍

  ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് നടി രമ്യ നമ്പീശന്‍ പറയുന്നു. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രമ്യയുടെ മറുപടി. അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്, രമ്യ പറഞ്ഞു. ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പുപറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണം. അമ്മയില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും രമ്യ അറിയിച്ചു.വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീപങ്കാളിത്തം നല്ല രീതിയില്‍ വരണമെന്നതാണ് ഇതിന്റെ ലക്ഷ്യം. അവര്‍ ഇത്…

Read More