എന്നെ ഇടിച്ചത് തനുശ്രീയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട്!… അടി കിട്ടി കിടപ്പിലായ രാഖി സാവന്ത് പറയുന്നു

എന്നെ ഇടിച്ചത് തനുശ്രീയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട്!… അടി കിട്ടി കിടപ്പിലായ രാഖി സാവന്ത് പറയുന്നു

ഹരിയാന: ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല്‍ റെസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെ മത്സരിക്കാനെത്തിയ ഗുസ്തി താരത്തെ വെല്ലുവിളിച്ച് ഇടി വാങ്ങിക്കൂട്ടിയ രാഖി സാവന്ത് ഇന്ന് പുതിയ ആരോപണവുമായി രംഗത്തെത്തി. തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഗുസ്തി താരത്തെ വെല്ലുവിളിച്ച രാഖി താരത്തിന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടുന്ന വീഡിയോ വൈറലായത്. ഒരു കൈ നോക്കുന്നോയെന്ന് രാഖി ചോദിച്ചതും ഇടിച്ച് നിലത്തിടുകയായിരുന്നു ഗുസ്തിക്കാരി. നടുവിനും വയറിനും ഇടി കിട്ടിയ രാഖിലെ പോലീസും അവിടെ കൂടി നിന്നവരും താങ്ങിക്കൊണ്ട് പോകുന്നതായി വീഡിയോയില്‍ കാണാമായിരുന്നു. ഇന്ന് താന്‍ ചികിത്സയിലാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസത്തെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് രാഖി തനുശ്രീ ദത്തയ്ക്കെതിരെ ആരോപണമുന്നയിച്ചത്.

Read More

കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി രാഖിയുടെ വീഡിയോ

കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി രാഖിയുടെ വീഡിയോ

ഹരിയാന: വിവാദ പ്രസ്താവനകള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടം നേടിയ രാഖി സാവന്ത് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പക്ഷേ ഇത്തവണ ചര്‍ച്ചയാകുന്നത് രാഖി സാവന്തിന് കിട്ടുന്ന അടിയും അതിന് ശേഷം രാഖിയുടെ വീഴ്ചയുമാണ്. എന്തായാലും വാചക കസര്‍ത്ത് പോലെയല്ല ഗുസ്തിയെന്ന് ഇപ്പോള്‍ താരത്തിന് മനസിലായി കാണണം. ” താരനാണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം..? ” ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന കോണ്ടിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്‍മെന്റിലാണ് സംഭവം. വനിതാ ഗുസ്തി താരത്തോട് ഒരു കൈ നോക്കുന്നോയെന്ന് രാഖി ചോദിച്ചു. അടുത്ത നിമിഷം ദാ അടികൊണ്ട് താഴെ. വയറും നടുവും വേദനിക്കുന്നുവെന്ന് പറഞ്ഞ് റിങില്‍ വീണ രാഖിയെ ഒടുവില്‍ എടുത്തുകൊണ്ടാണ് സംഘാടകരും വനിതാ പൊലീസും ആശുപത്രിയിലേക്ക് പോയത്.

Read More

തനുശ്രീ ദത്ത പല പ്രാവശ്യം ലെസ്ബിയന്‍ റേപ്പ് ചെയ്തു!… സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു, പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുതാത്തതു ചെയ്യിപ്പിച്ചു; തനുശ്രീ ദത്തയ്ക്കെതിരേ മീടു ആരോപണവുമായി രാഖി സാവന്ത്

തനുശ്രീ ദത്ത പല പ്രാവശ്യം ലെസ്ബിയന്‍ റേപ്പ് ചെയ്തു!… സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു, പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുതാത്തതു ചെയ്യിപ്പിച്ചു; തനുശ്രീ ദത്തയ്ക്കെതിരേ മീടു ആരോപണവുമായി രാഖി സാവന്ത്

തന്നെ നടി തനുശ്രീ ദത്ത പല വട്ടം ലെസ്ബിയന്‍ റേപ്പിനിരയാക്കിയെന്ന് രാഖി സാവന്ത്. തനുശ്രീ തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പല സന്ദര്‍ഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാഖിയുടെ പുതിയ ആരോപണങ്ങള്‍ ഇപ്പോള്‍ ബോളിവുഡില്‍ കത്തിപ്പടരുകയാണ്. പത്തുവര്‍ഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രിയെന്നും എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവരെ താന്‍ വെറുക്കുകയായിരുന്നുവെന്ന് രാഖി പറഞ്ഞു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു. ‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്. അവള്‍ ഉള്ളില്‍ ആണ്‍കുട്ടിയാണ്. പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേര്‍ത്ത് തന്നു.’രാഖി പറഞ്ഞു. എനിക്കൊരു പ്രണയമുണ്ട്!… ആമുഖമാണ് എന്റെ കരുത്ത്; ഒരുമിച്ചൊരു…

Read More

മോദിയുടെ ചിത്രമുള്ള വസ്ത്രം; ബോളിവുഡ് നടി രാഖി സാവന്തിനെതിരെ എഫ്‌ഐആര്‍

മോദിയുടെ ചിത്രമുള്ള വസ്ത്രം; ബോളിവുഡ് നടി രാഖി സാവന്തിനെതിരെ എഫ്‌ഐആര്‍

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം ധരിച്ചു കൊണ്ടുള്ള ഫോട്ടോ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റു ചെയ്ത ബോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്തിനെതിരെ ജയ്പൂരിലെ കന്‍കോളി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രധാനമന്ത്രിയെ അവഹേളിച്ചതിനും അശഌലത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതുമാണ് കേസെടുത്തത്. ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച എഴുപതാാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് രാഖി സാവന്ത് ഈ വസ്ത്രം ധരിച്ചെത്തിയത്. മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും രാഖി തന്നെ പോസ്റ്റു ചെയ്യുകയും ചെയ്തു. ഇതോടെ രാഖിയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. പ്രാദേശിക അഭിഭാഷകനായ പ്രജീത് തിവാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാഖി ധരിച്ചിരുന്ന വസ്ത്രം മോദിയെ അവഹേളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ മാന്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കുന്നത് നിരോധിക്കുന്ന നിയമം അടക്കം ഇന്ത്യന്‍…

Read More