മൂന്നാര്‍ മുതല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്!… അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് നടപടി എടുത്തിരിക്കുന്നത്, അഴിമതിക്കെതിരെയുള്ള സമ്മാനം: രാജു നാരായണ സ്വാമി

മൂന്നാര്‍ മുതല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്!… അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് നടപടി എടുത്തിരിക്കുന്നത്, അഴിമതിക്കെതിരെയുള്ള സമ്മാനം: രാജു നാരായണ സ്വാമി

കൊച്ചി: സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പൊട്ടിത്തെറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി. സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ നാരായണ സ്വാമി ഇതിനെക്കുറിച്ച് സര്‍ക്കാര്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പറഞ്ഞു. സംസാരിക്കുന്നതിനിടെ പലപ്പോഴും വികാരഭരിതനായാണ് രാജു നാരായണസ്വാമി സംസാരിച്ചത്. ഇത് അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണെന്ന് പറഞ്ഞ സ്വാമി, സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിക്കുന്നു. മൂന്നാര്‍ മുതല്‍ സര്‍ക്കാര്‍ തന്നോട് പ്രതികാരം വീട്ടുകയാണ്, അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്: രാജു നാരായണ സ്വാമി പറഞ്ഞു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാര്‍ച്ചില്‍ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സര്‍വ്വീസില്‍ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം…

Read More