ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ ട്രെയിലര്‍ പുറത്ത്

ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ  ട്രെയിലര്‍ പുറത്ത്

രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ ആകാംഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്ത്. യന്തിരന്റെ തുടര്‍ച്ചയായി എത്തുന്ന ഈ ചിത്രത്തില്‍ രജനീകാന്ത്, ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്. ചിത്രത്തില്‍ എമി ജാക്സണനാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്.  

Read More

രജനീകാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

രജനീകാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണു പ്രതിനായക വേഷത്തില്‍ എത്തുന്നത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം തീയറ്ററിലെത്തുന്ന രജനിയുടെ രണ്ടാമത്തെ ചിത്രമാണ് പേട്ട.നേരത്തേ മോഡേണ്‍ സ്റ്റൈലിലുള്ള രജനിയുടെ പോസ്റ്ററാണ് പുറത്തുവന്നതെങ്കില്‍ ഇപ്പോള്‍ തനി നാടന്‍ തമിഴ് ലുക്കിലുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്‍െ ആദ്യ മോഷന്‍ പോസ്റ്റര്‍ മാസങ്ങള്‍ക്കുമുന്‍പ് പുറത്തുവിട്ടിരുന്നു. പുതിയ ലുക്കിലൂള്ള പോസ്റ്ററുകള്‍ സണ്‍ പിക്ചേര്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂം സണ്‍ ടി.വിയുടെ യുടുബ് ചാനലിലും, കാര്‍ത്തിക് സുബ്ബരാജിന്റെ ട്വിറ്റര്‍ പേജിലൂം പോസ്റ്റുചെയ്തിട്ടുണ്ട്.

Read More

2.0 പോലൊരു ചിത്രം ഒരുക്കാന്‍ ശങ്കറിനു മാത്രമേ കഴിയൂ, അദ്ധേഹം ഇന്ത്യക്കാരനായതില്‍ അഭിമാനിക്കാം – എ ആര്‍ റഹ്മാന്‍

2.0 പോലൊരു ചിത്രം ഒരുക്കാന്‍ ശങ്കറിനു മാത്രമേ കഴിയൂ, അദ്ധേഹം ഇന്ത്യക്കാരനായതില്‍ അഭിമാനിക്കാം – എ ആര്‍ റഹ്മാന്‍

ചെന്നൈ: 2.0യുടെ ക്ലൈമാക്സ് അവിശ്വസനീയമായ അനുഭവമെന്ന് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലൊരു ചിത്രം ഇങ്ങനെ അണിയിച്ചൊരുക്കാന്‍ ശങ്കറിന് മാത്രമേ സാധിക്കുകയുള്ളു. അദ്ദേഹം ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കാം. സിഎന്‍എന്‍ – ഐ ബിഎന്നുമായുള്ള അഭിമുഖത്തില്‍ റഹ്മാന്‍ വ്യക്തമാക്കി. സിനിമയ്ക്കായി തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍, ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലെന്നും റഹ്മാന്‍ പറഞ്ഞു. നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പലതവണ മാറ്റിവച്ച ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന്‍ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ചിത്രത്തില്‍ വില്ലനായെത്തുന്നു. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. 2.0 വിന്റെ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത്…

Read More

രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഇല്ല – വെളിപ്പെടുത്തലുകളുമായി സംവിധായകന്‍

രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഇല്ല – വെളിപ്പെടുത്തലുകളുമായി സംവിധായകന്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍താരം രജനീകാന്തിനൊപ്പം ഫഹദ് ഫാസില്‍ അഭിനയിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ക്ക് വിരാമമായി. ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നില്ലെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. രജനിയുടെ സുഹൃത്തിന്റെ വേഷത്തില്‍ ഫഹദ് അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് അറിയിച്ചത്. പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വിജയ് സേതുപതി ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നു. സിമ്രാന്‍, മേഘ ആകാശ്, ബോബി സിന്‍ഹ, സനത് റെഡ്ഡി എന്നിവരാണ് മറ്റു താരങ്ങള്‍. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Read More

രജനി ചിത്രം തലൈവരില്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നെന്നു റിപ്പോര്‍ട്ട്

രജനി ചിത്രം തലൈവരില്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നെന്നു റിപ്പോര്‍ട്ട്

വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം നടത്തിയതു കഴിഞ്ഞ വര്‍ഷമാണ്. വേലെക്കാരനു പിന്നാലെ സൂപ്പര്‍ ഡീലക്സ് എന്നൊരു ചിത്രത്തിലും ഫഹദ് തമിഴില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ അടുത്ത തമിഴ് ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ ചിത്രത്തിലായിരിക്കും ഫഹദ് അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിലാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രമൊരുങ്ങുന്നത്. സണ്‍ പിക്ചേഴ്‌സാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രമൊരുക്കുന്നത്. ഇത്തവണയും തലൈവരുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴകത്ത് മികച്ച പ്രമേയം പറഞ്ഞ സിനിമകള്‍ ഒരുക്കി ശ്രദ്ധേ നേടിയ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. ഫഹദ് കൂടി എത്തുന്നതോടെ വലിയ ആകാംക്ഷകളോടെയായിരിക്കും ചിത്രം കാണുവാനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുക. എം.രാജയുടെ സംവിധാനത്തില്‍…

Read More

എന്തിരന്റെ രണ്ടാംഭാഗം വരുന്നു, 2.0 റിലീസ് നവംബറില്‍

എന്തിരന്റെ രണ്ടാംഭാഗം വരുന്നു, 2.0 റിലീസ് നവംബറില്‍

ബാഹുബലി ശേഷം തെന്നിന്ത്യയില്‍ നിന്നും വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്ന സിനിമയാണ് 2.0. എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി രജനികാന്തിനെ നായകനാക്കി ശങ്കര്‍ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും എമി ജാക്‌സനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ പതിനഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. 2018 നവംബര്‍ 29 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഇതൊരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണെന്നുള്ളതാണ് 2.0 യുടെ പ്രത്യേകത. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുഭാസ്‌കരന്‍ ആണ് 450 കോടി മുതല്‍ മുടക്കില്‍ 2.0 നിര്‍മ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട് തന്നെയാണ് മിനി സ്റ്റുഡിയോസിലൂടെ ചിത്രം കേരളത്തിലേക്കും…

Read More

ജൂണ്‍ ഏഴിനു കാലാ എത്തുന്നു, പ്രതീക്ഷയോടെ സിനിമാലോകം

ജൂണ്‍ ഏഴിനു കാലാ എത്തുന്നു, പ്രതീക്ഷയോടെ സിനിമാലോകം

ചലച്ചിത്ര പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് കാലാ. കബാലി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനി ചിത്രമാണിത്. ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകന്റെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാലയിലെ രജനീകാന്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഗ്യാങ്ങ്സ്റ്റര്‍ സിനിമയായി പുറത്തിറങ്ങുന്ന കാലയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകനായ പാ രഞ്ജിത്ത് തന്നെയാണ്. ധനുഷും ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഹിമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നാനാ പടേക്കര്‍, സമുദ്രക്കനി ഈശ്വരി റാവു,അഞ്ജലി പാട്ടീല്‍, സുകന്യ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്‍പ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നേരത്തെ എപ്രില്‍…

Read More

മാസ്സ് ലുക്കില്‍ രജനീകാന്ത്; ‘കാല’യ്ക്ക് ഉഗ്രന്‍ വരവേല്‍പ്പ്

മാസ്സ് ലുക്കില്‍ രജനീകാന്ത്; ‘കാല’യ്ക്ക് ഉഗ്രന്‍ വരവേല്‍പ്പ്

രജനീകാന്തിന്റെ പുതിയ ചിത്രമായ കാല കരികാലന്റെ ടീസര്‍ പുറത്ത്. കബാലിക്ക് ശേഷം പാ.രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണ് കാല. കാബാലിയിലെപ്പോലെ അദോലാക്തതിന്റെ കഥയാണ് കാലയും പറയുന്നത്. ചിത്രത്തിലെ ചില സീനുകള്‍ പുറത്തായതിന് പിന്നാലെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ടീസര്‍ റിലീസ് ചെയ്തത്. രാജ്യത്തെ യൂണിവേഴ്സിറ്റികളും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളും അംബേദ്കര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സമയത്ത് ചിത്രവും അതേ രാഷട്രീയം കൈകാര്യം ചെയ്യുന്നു എന്നതാണ് ടീസറിലൂടെ നല്‍കുന്ന സൂചന. പ. രഞ്ജിത്തിന്റെയും സിനിമയുടെയും രാഷ്ട്രീയം വ്യക്തമാക്കുകയാണ് ടീസര്‍. അംബേദ്കറിന്റെ വാചകമായ പഠിക്കുക, പോരാടുക എന്നാണ് ടീസര്‍ അവസാനിക്കുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്നത്. കാല, എന്ത് പേരാണത് എന്ന നാനാപാട്കറുടെ കഥാപാത്രത്തിന്റെ സംഭഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് രജനീകാന്തിന്റെ സൂപ്പര്‍ ലുക്കും ചില ആക്ഷന്‍ രംഗങ്ങളും കാണിച്ച് കാല എന്താണെന്ന് വിശദീകരിക്കുന്നു. കാല എന്നാല്‍ കറുപ്പ്, യമകാലന്‍ രക്ഷിക്കാനായി യുദ്ധം ചെയ്യുന്നവന്‍. ചിത്രത്തിന്റെ…

Read More

ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം 2.0 കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസല്ല; ആഗസ്റ്റ് സിനിമാസ് 2.0 കേരളത്തിലെത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍

ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം 2.0 കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസല്ല; ആഗസ്റ്റ് സിനിമാസ് 2.0 കേരളത്തിലെത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍

പതിനഞ്ച് ഭാഷകളിലായി ഏഴായിരം തിയേറ്ററുകളിലെത്തുന്ന 2.0 നിലവില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 6500 തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഈ റെക്കോഡ് 2.0 വിന് മുന്‍പില്‍ പഴങ്കഥയാകും. 2.0 കേരളത്തില്‍ 2.0 വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസല്ല, വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് വാങ്ങിയത് മറ്റൊരു തെന്നിന്ത്യന്‍ പ്രൊഡക്ഷന്‍ കമ്പനിയാണ്. രജനികാന്തിന്റെ 2.0 സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഏപ്രില്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. 450 കോടി രൂപ മുതല്‍ മുടക്കി ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ്. കേരളത്തില്‍ 2.0 വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ് ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമ ചിത്രത്തിന്റെ വിതരണാവകാശം വാങ്ങിയെന്നാണ്…

Read More

ധനുഷ് തങ്ങളുടെ മകനാണെന്ന് ആവര്‍ത്തിച്ച് ദമ്പതികള്‍; സത്യം രജനിക്കറിയാം

ധനുഷ് തങ്ങളുടെ മകനാണെന്ന് ആവര്‍ത്തിച്ച് ദമ്പതികള്‍; സത്യം രജനിക്കറിയാം

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംജാതമായിരിക്കുമ്പോള്‍ മരുമകന്‍ ധനുഷിന്റെ പിതൃത്വം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. ധനുഷ് തന്റെ മകനാണെന്ന് അവകാശവാദമുന്നയിച്ച് മേലൂര്‍ കതിരേശന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എന്നെയും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയെയും കാണാന്‍ ധനുഷ് ഇതുവരെ വന്നിട്ടില്ല. ഞങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനി പറയണമെന്നും കതിരേശന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ധനുഷ് ഞങ്ങളുടെ മകനാണ്. രജനിക്കും ഇക്കാര്യം അറിയാം. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് ഞങ്ങളെ കാണാന്‍ വരാത്തത്. ധനുഷിനെ ഉപദേശിച്ച് തങ്ങളുടെ അടുത്തേക്ക് അയയ്ക്കണമെന്നും കതിരേശന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട്…

Read More