പ്രതിഷേധവും കരിദിനവുമൊക്കെ കേരളത്തില്‍… ഇവിടെ വേണ്ട, പാര്‍ലമെന്റിലെ കരിദിനാചരണത്തിനെതിരെ സോണിയ ഗാന്ധി

പ്രതിഷേധവും കരിദിനവുമൊക്കെ കേരളത്തില്‍… ഇവിടെ വേണ്ട, പാര്‍ലമെന്റിലെ കരിദിനാചരണത്തിനെതിരെ സോണിയ ഗാന്ധി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്റിലും ആചാരിക്കാന്‍ നടത്തിയ നീക്കം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞു. കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്റില്‍ ബുധനാഴ്ച കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. എന്നാല്‍ ഈ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സോണിയ തടയുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കറുത്ത റിബ്ബണ്‍ വിതരണം ചെയ്യുന്നത് കണ്ട സോണിയ എംപിമാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് ശബരിമല യുവതികള്‍ പ്രവേശിച്ചതിലുള്ള പ്രതിഷേധമാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സോണിയ ഇടപെട്ട് ഇത് തടയുകയായിരുന്നു. ‘ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യ’ത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. ബി ജെ പി – സി പി എം അക്രമം: രമേശ് ചെന്നിത്തല ഗവര്‍ണ്ണറെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാം. എന്നാല്‍ ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ…

Read More

ഗോരഖ്പൂര്‍ വിനോദസഞ്ചാര കേന്ദ്രമല്ല: രാഹുലിന്റെ ഗോരഖ്പുര്‍ സന്ദര്‍ശനത്തിനെതിരെ യോഗി ആദിത്യനാഥ്‌

ഗോരഖ്പൂര്‍ വിനോദസഞ്ചാര കേന്ദ്രമല്ല: രാഹുലിന്റെ ഗോരഖ്പുര്‍ സന്ദര്‍ശനത്തിനെതിരെ യോഗി ആദിത്യനാഥ്‌

ലക്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോരഖ്പുര്‍ സന്ദര്‍ശനത്തിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖപുര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് യോഗി രാഹുലിനെ ഓര്‍മ്മിപ്പിച്ചു. സ്വച്ഛ് യുപി, സ്വസ്ത്യ യുപി ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ ഇരിക്കുന്ന യുവരാജാവിന് ശുചിത്വത്തിന്റെ പ്രധാന്യം മനസിലാകില്ലെന്നും യോഗി രാഹുലിനെ പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ എല്ലാ ജനങ്ങളും ശുചിത്വ പദ്ധതിയില്‍ പങ്കാളികളാകണം. സ്വച്ഛ് സുന്ദര്‍ യുപി പദ്ധതി ഗോരഖ്പുരില്‍ നിന്നു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗോരഖ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യോഗിയുടെ വിമര്‍ശം. സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് കഴിഞ്ഞ 15 വര്‍ഷം ഭരിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാക്കി മാറ്റിയെന്നും യോഗി ആരോപിച്ചു. ഗോരഖ്പുരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തെ…

Read More

‘ഈ ഇന്ത്യയെ എങ്ങനെ ഇഷ്ടപ്പെടും’; മോദി ഭരണത്തെ ട്രോളി രാഹുല്‍

‘ഈ ഇന്ത്യയെ എങ്ങനെ ഇഷ്ടപ്പെടും’; മോദി ഭരണത്തെ ട്രോളി രാഹുല്‍

ദുബായ്: അസഹിഷ്ണുതയുടെ നാലര വര്‍ഷങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഎഇ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ മോദി ഭരണകാലത്ത് രാജ്യത്തുണ്ടായ പ്രശ്‌നങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള വിമര്‍ശനങ്ങളാണ് നടത്തുന്നത്. അധികാരത്തിലുള്ളവരുടെ മനോനില കൊണ്ട് രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണ്. എല്ലാവരുടെയും ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. അല്ലാതെ ഒരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കുന്നതല്ല. മറ്റുള്ളവരെ കേള്‍ക്കുക എന്ന ചിന്തയുള്ള രാജ്യമാണിതെന്നും രാഹുല്‍ പറഞ്ഞു. ഐഎംടി ദുബായ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുത എന്നത് നമ്മുടെ സംസ്‌കാരമാണ്. പക്ഷേ, ഇപ്പോള്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷങ്ങളിലുണ്ടായി. അത് അധികാരത്തിരിക്കുന്നവര്‍ കാരണമാണ്. മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിക്കുന്നതും, പറയാനുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഇന്ത്യയെ നമുക്ക് ഇഷ്ടമല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മാറ്റപ്പെടേണ്ടത് അതെല്ലാമാണെന്നും രാഹുല്‍ പറഞ്ഞു. യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍…

Read More

സിബിഐ അഴിച്ചുപണി; റഫാല്‍ ഇടപാടിലെ അന്വേഷണവുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സിബിഐ അഴിച്ചുപണി; റഫാല്‍ ഇടപാടിലെ അന്വേഷണവുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ അന്വേഷണങ്ങളുമായി സിബിഐ തലപ്പത്തെ അഴിച്ചുപണിക്കു ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സിബിഐയില്‍ ഉണ്ടായ വിവാദങ്ങളില്‍ സുതാര്യമായ അന്വേഷണത്തിനായാണ് അലോക് വര്‍മയെ മാറ്റിയത്. റഫാല്‍ ആരോപണങ്ങളിലുള്ള അന്വേഷണം സിബിഐയുടെ പരിഗണനയിലില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പിപ്പിരി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട; ശബരിമലയില്‍ ക്യാംപ് ചെയ്ത് പ്രതിഷേധിക്കാനുള്ള നീക്കം നടപടിയിലൂടെ തടയും: മുഖ്യമന്ത്രി അതേസമയം റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ എല്ലാ ദിവസവും കള്ളത്തരങ്ങള്‍ പടച്ചുവിടുകയാണെന്നു ബിജെപിയും പ്രതികരിച്ചു. കോണ്‍ഗ്രസിന് പ്രാധാന്യം നഷ്ടമായതിനാല്‍ രാഹുലിന് മതിഭ്രമം ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെക്കാളും പക്വതയുള്ളവരാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകര്‍ വ്യക്തമാക്കി. റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിനാണു കേന്ദ്രം സിബിഐ മേധാവിയെ മാറ്റിയതെന്ന് രാഹുല്‍ വ്യാഴാഴ്ച നിലപാടെടുത്തിരുന്നു. സിബിഐ ഡയറക്ടറെ നിയമിച്ച പാനലിനു മാത്രമെ മാറ്റാനും അധികാരമുള്ളുവെന്നായിരുന്നു രാഹുലിന്റെ വാദം. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ,…

Read More

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതാകും; കോടിയേരി ബാലകൃഷ്ണന്‍

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതാകും; കോടിയേരി ബാലകൃഷ്ണന്‍

  തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ തെരഞ്ഞെടുത്തതിനെതിരെ ആക്ഷേപവുമായി കോടിയേരി. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറി. സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആക്ഷേപം.

Read More

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും!…

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും!…

ദില്ലി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കെപിസിസി. കേരള നേതാക്കളുടെ ആവശ്യം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിദ്ദിഖ് പിന്‍മാറാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. നിറങ്ങളില്‍ നീരാടി പ്രിയാ വാര്യര്‍; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം നേരത്തെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു നേരത്തേ കര്‍ണ്ണാടകയില്‍ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്ന് ജനവിധി തേടിയാല്‍ കോണ്‍ഗ്രസ് സംവിധാനം പ്രതിസന്ധികളില്‍ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിര്‍ദ്ദേശം. ഇതിന് പിന്നാലെ വയനാട്ടില്‍ തട്ടി കോണ്‍ഗ്രസ്…

Read More

താമരമുദ്രയുള്ള കാവല്‍ക്കാരന്‍ കള്ളനെന്ന് മെയ് 23ന് തെളിയുമെന്ന് രാഹുല്‍ ഗാന്ധി

താമരമുദ്രയുള്ള കാവല്‍ക്കാരന്‍ കള്ളനെന്ന് മെയ് 23ന് തെളിയുമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: കാവല്‍ക്കാരനായ കള്ളനെ മെയ് 23 ന് ജനകീയകോടതി ശിക്ഷിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ കേസിലെ സുപ്രീംകോടതി ഉത്തരവിനെ പറ്റി നടത്തിയ പരാമര്‍ശത്തില്‍ സത്യവാങ്മൂലം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരാമര്‍ശം. താമരമുദ്രയുള്ള കാവല്‍ക്കാരന്‍ കള്ളന്‍ ത്‌ന്നെയാണ് മെയ്് 23ന് ജനകീയകോടതി തീരുമാനിക്കും. നീതി നടപ്പാകും. പാവപ്പെട്ടവരെ കൊള്ളയടിച്ച് അത് തന്റെ സമ്പന്ന സുഹൃത്തുക്കള്‍ക്കു നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടുമെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി

Read More

ഇനിയും ചെരുപ്പ് എറിഞ്ഞോളൂ, നിങ്ങളെ ഞാന്‍ ഭയപ്പെടില്ല: രാഹുല്‍ ഗാന്ധി

ഇനിയും ചെരുപ്പ് എറിഞ്ഞോളൂ, നിങ്ങളെ ഞാന്‍ ഭയപ്പെടില്ല: രാഹുല്‍ ഗാന്ധി

സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ തനിക്കെതിരായുണ്ടായ ചെരുപ്പേറില്‍ ആര്‍എസ്എസിനെയും ബിജെപിയേയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെരുപ്പേറിനുശേഷം നടന്ന പൊതുസമ്മേളനത്തിലാണ് ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ രംഗത്തെത്തിയത്. ‘എനിക്കു നേരെ ഇനിയും ചെരുപ്പുകള്‍ എറിഞ്ഞോളൂ, നിങ്ങളെ ഞാന്‍ ഭയക്കുന്നില്ല. ഒരിക്കലും ഞാന്‍ പിന്നാക്കം പോകില്ല. കുറച്ചു മുന്‍പ് ആരോ എന്റെ നേര്‍ക്കു ചെരുപ്പെറിഞ്ഞു. അതെന്റെ ശരീരത്തില്‍ കൊണ്ടില്ല. എന്നാല്‍ എനിക്കു സമീപം നിന്നയാളുടെ കൈയിലാണതു കൊണ്ടത്. നിങ്ങളുടെ ദേഷ്യം തന്നെയാണ് നിങ്ങളുടെ തകര്‍ച്ച. സ്‌നേഹത്തിലും ഐക്യത്തിലുമാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും രാഹുല്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സീതാപൂരില്‍ സംഘടിപ്പിച്ച കിസാന്‍ റാലിക്കിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ചെരുപ്പെറിഞ്ഞത്. സംഭവത്തില്‍ ഹരിഓം ശര്‍മയെന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Read More

രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്

രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്

ലക്‌നോ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെ ചെരിപ്പേറ്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. രാഹുല്‍ നയിക്കുന്ന കിസാന്‍ യാത്രയുടെ രണ്ടാം ഘട്ടം സീതാപൂരില്‍ നിന്ന് രാവിലെ ആരംഭിച്ചതിനു സേഷമാണ് ചെരിപ്പേറുണ്ടായത്. ചെരിപ്പെറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകനായ ഹരി ഓം മിശ്രയാണ് അറസ്റ്റിലായത്. നേരത്തെ രാഹുലിന്റെ കിസാന്‍ യാത്രയെ ബിജെപി നേതാക്കള്‍ പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള രാഹുലിന്റെ അടവാണ് ഇത്തരം യാത്രകളെന്നായിരുന്നു ബിജെപിയുടെ പരിഹാസം.

Read More

ഇന്ത്യയുടെ സുന്ദരനായ രാഷ്ട്രീയ നേതാവ്; ഗോസിപ്പുകള്‍ക്ക് ആക്കംകൂട്ടി ഹോളിവുഡ് സുന്ദരിക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറല്‍…

ഇന്ത്യയുടെ സുന്ദരനായ രാഷ്ട്രീയ നേതാവ്; ഗോസിപ്പുകള്‍ക്ക് ആക്കംകൂട്ടി ഹോളിവുഡ് സുന്ദരിക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറല്‍…

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെച്ചെന്നാലും ചക്കരയെ ഉറുമ്പരിക്കുന്നതു പോലെ പെണ്‍കുട്ടികള്‍ ചുറ്റും കൂടാറുണ്ട്. ഇന്ത്യയുടെ സുന്ദരനായ രാഷ്ട്രീയ നേതാവ് വിവാഹം കഴിച്ചിട്ടില്ലെന്നതും ഒരു കാരണമാണ്. ഇദ്ദേഹത്തിന്റെ ഓരോ വിദേശയാത്രകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തരത്തില്‍ ഒരു ഫോട്ടോയില്‍ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ യുവരക്തം. ഖദറിന് പകരം കോട്ട് ധരിച്ച് ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി സ്റ്റൈലിഷ് വേഷത്തിലാണ് രാഹുല്‍ ചിത്രത്തിലുള്ളത്. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സ്പാനിഷ്-ഓസ്ട്രലിയന്‍ നടി നതാലിയ റാമോസുമൊത്തുള്ള ചിത്രമാണ് ഇ്പ്പോള്‍ വൈറലായിരിക്കുന്നത്. ‘ഉള്‍ക്കാഴ്ചയും വാക്ചാതുര്യവുമുള്ള രാഹുല്‍ ഗാന്ധിയോടൊപ്പം കഴിഞ്ഞ രാത്രിയില്‍’ എന്ന അടിക്കുറിപ്പോടെ നതാലിയ തന്നെയാണ് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി കമന്റുകളാണ് നടിയുടെ ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെയായും രാഹുല്‍ വിവാഹം കഴിക്കാതിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയതെന്നുള്ളതടക്കമുള്ള കമന്റുകളാണ് ഇപ്പോള്‍…

Read More