ട്രാഫിക് നിയമം തെറ്റിച്ച് പിഴ അടയ്ക്കാത്തവരെ തേടി പുണെ ട്രാഫിക് പോലീസ് ഇനി വീട്ടിലെത്തും

ട്രാഫിക് നിയമം തെറ്റിച്ച് പിഴ അടയ്ക്കാത്തവരെ തേടി പുണെ ട്രാഫിക് പോലീസ് ഇനി വീട്ടിലെത്തും

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണ് പുണെ ട്രാഫിക് ണ്. ഇതിന്റെ ഭാഗമായി പിഴത്തുക ഉയര്‍ത്തുക, ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയകള്‍ വഴി പുറത്തുവിടുക തുടങ്ങി പല പരിഷ്‌കാരങ്ങളും പുണെ ട്രാഫിക് പോലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ പിഴ തുക കൈപറ്റാന്‍ പിഴ അടയ്ക്കാന്‍ തയ്യാറാകാത്തവരെ തേടി അവരുടെ വീട്ടിലെത്താനാണ് ട്രാഫിക് പോലീസിന്റെ പുതിയ നീക്കം. പിഴ അടയ്ക്കാത്തവരെ തേടി വീട്ടിലെത്തുമ്പോള്‍ പിഒഎസ് മെഷീനും ട്രാഫിക് പോലീസിന്റെ കൈവശം കാണും. പിഴ തുക അതില്‍ അടപ്പിച്ച ശേഷം മാത്രമേ ട്രാഫിക് പോലീസ് തിരിച്ചുപോകൂവെന്ന് ചുരുക്കം. നിരവധി തവണ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചവരുടെ പേരുവിവരങ്ങള്‍ അടുത്തിടെ ഫേസ്ബുക്ക് വഴി ട്രാഫിക് പോലീസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം മാത്രം അടയ്ക്കാന്ആളെത്താത്ത 10 ലക്ഷം ചലാന്‍പുണെ ട്രാഫിക് പോലീസിലുണ്ടെന്നാണ് കണക്ക്. പുണെ സിറ്റിയില്‍…

Read More