” കിടിലന്‍ പൂജാര ” ! : ഇന്ത്യയെ സെഞ്ചുറിക്കൈയ്യാല്‍ കരകയറ്റി

” കിടിലന്‍ പൂജാര ” ! : ഇന്ത്യയെ സെഞ്ചുറിക്കൈയ്യാല്‍ കരകയറ്റി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി ആദ്യദിനം ഇന്ത്യയുടെ മുഖം രക്ഷിച്ചു. 231 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ഒരുവശത്ത് വിക്കറ്റ് കൊഴിയുമ്പോള്‍ പ്രതിരോധിച്ച് കളിച്ച പൂജാര ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ‘റിയല്‍ ക്ലാസ്’ കാട്ടുകയായിരുന്നു. 246 പന്തില്‍ 123 റണ്‍സുമായി പുജാര പുറത്തായതോടെ ഒന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന് 250 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. സഹ ഓപ്പണര്‍ മുരളി വിജയി 11 റണ്‍സുമായി ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് കീഴടങ്ങി. നാലാമനായെത്തിയ നായകന്‍ വിരാട്…

Read More

ഗംഭീറിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി പൂജാര

ഗംഭീറിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി പൂജാര

ധര്‍മ്മശാല: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗൗതം ഗംഭീറിന്റെ എട്ടുവര്‍ഷത്തെ റെക്കോര്‍ഡ് ചേതേശ്വര്‍ പൂജാര പഴങ്കഥയാക്കി. ഒരു ടെസ്റ്റ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന ബഹുമതിയാണ് പൂജാര സ്വന്തമാക്കിയത്. 2008-2009 സീസണില്‍ 1269 റണ്‍സെന്ന ഗംഭീറിന്റെ സ്‌കോര്‍ പൂജാര മറികടന്നു. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 57 റണ്‍സെടുത്ത സൗരാഷ്ട്ര ബാറ്റ്സ്മാന്‍ 1361 റണ്‍സ് ആണ് നേടിയത്. സീസണില്‍ 168 റണ്‍സ് കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ പൂജാരയ്ക്ക് സാധിക്കും. 78.05 ശരാശരിയില്‍ 1483 റണ്‍സ് ആണ് പോണ്ടിങ്ങിന്റെ ലോകറെക്കോര്‍ഡ്. സീസണില്‍ ഹോം മത്സരങ്ങള്‍ കൂടുതല്‍ കളിക്കാന്‍ സാധിച്ചത് പൂജാരയ്ക്ക് തുണയായി. കഴിഞ്ഞ ഒക്ടോബറില്‍ ന്യൂസിലന്റിനെതിരായ സീരീസ് മുതല്‍ മികച്ച ഫോമില്‍ കളിച്ചുവരികയാണ് പൂജാര. കൊഹ് ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ സ്വപ്നസമാനമായ കുതിപ്പിന് പൂജാരയുടെ ബാറ്റിങ്ങും…

Read More