പ്രിയങ്കഗാന്ധി ഇന്ന് ലക്‌നൌവില്‍

പ്രിയങ്കഗാന്ധി ഇന്ന് ലക്‌നൌവില്‍

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷമുള്ള പ്രിയങ്കഗാന്ധിയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലക്‌നൌവില്‍. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുറാലിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് പ്രിയങ്ക സംസ്ഥാനത്തെത്തുന്നത്. രാഹുലിന്റെയും പ്രിയങ്കയുടെയും വരവ് ഗംഭീരമാക്കാന്‍ റോഡുകളെല്ലാം കൂറ്റന്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാഹുലും പ്രിയങ്കയും ചേര്‍ന്നു പന്ത്രണ്ടു കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണു യുപി പിടിക്കാനുള്ള പുതിയ തേരോട്ടത്തിനു ശക്തി പകരുക. ലക്‌നൗവിലെ പിസിസി ആസ്ഥാനത്തെത്തുന്ന മൂന്നു നേതാക്കളും ഹസ്രത്ഗഞ്ചില്‍ മഹാത്മാഗാന്ധിയുടെയും ഡോ. ബി.ആര്‍. അംബേദ്കറുടെയും സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമകളില്‍ ഹാരാര്‍പ്പണം ചെയ്ത് ആദരവ് പ്രകടിപ്പിച്ചാണ് പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിക്കുക. രാത്രിയോടെ രാഹുല്‍ ഡല്‍ഹിക്കു മടങ്ങും. പ്രിയങ്കയും ജ്യോതിരാദിത്യയും വ്യാഴാഴ്ച വരെ യുപിയിലെ പ്രചാരണ പരിപാടികള്‍ തുടരും. ലക്‌നൗവിലെ യുപിസിസി ആസ്ഥാനത്ത് തയാറാക്കിയ നവീകരിച്ച മീഡിയ ഹാള്‍ പ്രിയങ്ക…

Read More

നല്ല കിണ്ണം കാച്ചിയ കോട്ടയം അച്ചായത്തിയായ് പ്രിയങ്ക; യുവ സംവിധായകന്‍ ജോഷി ജോണിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

നല്ല കിണ്ണം കാച്ചിയ കോട്ടയം അച്ചായത്തിയായ് പ്രിയങ്ക; യുവ സംവിധായകന്‍ ജോഷി ജോണിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

നായികമാര്‍ നായകന്മാരുടെ നിഴലായി ഒതുങ്ങിപ്പോകുന്ന ഈ കാലത്ത് അതിശക്തമായ കഥാപാത്രമായാണ് പ്രിയങ്കയുടെ പുതിയ വരവ്. യുവ സംവിധായകന്‍ ജോഷി ജോണ്‍ ‘വണ്‍ സെക്കന്റ് പ്ലീസ് ‘ എന്ന ചിത്രത്തിന് ശേഷം സംവിധാനം നിര്‍വഹിക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തില്‍ ആണ് പ്രിയങ്ക നല്ല കിണ്ണം കാച്ചിയ കോട്ടയം അച്ചായത്തിയായ് വരുന്നത്. വെളിപാടിന്റെ പുസ്തകത്തിനു ശേഷമുള്ള പ്രിയങ്കയുടെ ശക്തമായ കഥാപാത്രമാണ് ഈ കോട്ടയം അച്ചായത്തി. മാധ്യമ പ്രവര്‍ത്തകനായ അനീഷ് ആനിക്കാടിന്റെ കഥയിലും തിരക്കഥയിലും ഒരുങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത സിനിമാ താരം മജീദിന്റെ മകന്‍ അജ്മല്‍ മജീദ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. കൂടാതെ തിരക്കഥാകൃത്ത് എന്ന നിലയില്‍ അനീഷിന്റെയും പുതിയ കാല്‍വെപ്പാണീ ചിത്രം. പൂര്‍ണമായും കോട്ടയത്തു തന്നെ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 8നു ആരംഭിക്കും. കോമഡി മാസ്സ് ത്രില്ലറായ സിനിമയില്‍ പ്രിയങ്ക വെറും കോട്ടയം അച്ചായത്തി മാത്രമായിട്ടല്ല എത്തുന്നതെന്ന്…

Read More