നിറങ്ങളില്‍ നീരാടി പ്രിയാ വാര്യര്‍; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം

നിറങ്ങളില്‍ നീരാടി പ്രിയാ വാര്യര്‍; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം

രാജ്യത്തെമ്പാടും വലിയ തോതില്‍ ഹോളി ആഘോഷിക്കുകയാണ്. വെള്ളിത്തിരയിലെ മിന്നും താരങ്ങളും ആഘോഷത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബോളിവുഡ് താരങ്ങളാണ് ആഘോഷത്തിന്റെ കാര്യത്തില്‍ മുന്നില്‍. ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനം കവര്‍ന്ന് ഇപ്പോള്‍ ബോളിവുഡില്‍ ചുവടുവയ്ക്കുന്ന പ്രിയാ വാര്യറും ആഘോഷപൂര്‍വ്വം ഹോളി കൊണ്ടാടി. View this post on Instagram Happy Holi!💛 A post shared by priya prakash varrier (@priya.p.varrier) on Mar 21, 2019 at 2:32am PDT ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രിയാ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. നിറങ്ങളില്‍ നീരാടുന്ന പ്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. View this post on Instagram Bura na mano,Holi he!!!💛 A post shared by priya prakash varrier…

Read More

സത്യങ്ങള്‍ തുറന്നുന പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; മുന്നറിയിപ്പുമായി പ്രിയവാര്യര്‍!….

സത്യങ്ങള്‍ തുറന്നുന പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; മുന്നറിയിപ്പുമായി പ്രിയവാര്യര്‍!….

തൃശൂര്‍: സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാരിയര്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ വിവാദപ്രതികരണം. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന് ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ പറയുന്നു. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ ഈ വാക്കുകള്‍. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രിയ വാരിയരെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി നൂറിന്‍ ഷെരീഫ് നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. നൂറിനും പ്രിയയും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തിലായിരുന്നു നടിയുടെ പ്രതികരണം. പ്രിയ വാരിയരെക്കുറിച്ച് രണ്ടുവാക്കുകള്‍ ചോദിച്ചപ്പോള്‍ ആ ചോദ്യത്തില്‍ നിന്നും…

Read More

മാണിക്യ മലരായ പൂവി വേണ്ടിയിരുന്നില്ല; വെളിപ്പെടുത്തലുകളുമായി ഒമര്‍ ലുലു

മാണിക്യ മലരായ പൂവി വേണ്ടിയിരുന്നില്ല; വെളിപ്പെടുത്തലുകളുമായി ഒമര്‍ ലുലു

ആദ്യ സിനിമ ഇറങ്ങും മുന്‍പേ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യര്‍. എന്നാല്‍ പ്രിയയെ താരമാക്കിയ ഗാനം തന്നെ വേണ്ടിയിരുന്നില്ല എന്നാണ് അഡാര്‍ ലവ് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കിയത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തെ കേരളക്കര അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ക്ഷണനേരം കൊണ്ടാണ് ഈ ഗാനവും താരങ്ങളും സിനിമയുമൊക്കെ ലോകശ്രദ്ധ നേടിയത്.  ഈ ഗാനത്തിലൂടെയാണ് പ്രിയയുടെ ഭാവിയും മാറി മറിഞ്ഞത്. പ്രിയയുടെ കഥാപാത്രത്തിന് കുറച്ചുകൂടി പ്രധാന്യം ലഭിക്കുന്ന തരത്തില്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്തി. സോഷ്യല്‍ മീഡിയയില്‍ ആരാധകപിന്തുണ ഏറെയുള്ളയാളായി പ്രിയ മാറുകയായിരുന്നു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍രെ കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയ. ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍ എന്നിവരെ പിന്നിലാക്കിയാണ് പ്രിയ മുന്നേറിയത്. ലേറ്റസ്റ്റ് വിശേഷങ്ങളും ചിത്രവുമൊക്കെ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രിയയെ സംബന്ധിച്ച് മാണിക്യ മലരായ പൂവി ഭാഗ്യമാണെങ്കിലും സംവിധായകന് അത് വേണ്ടിയിരുന്നില്ല എന്നാണ്…

Read More

പ്രിയ വാര്യര്‍ കേന്ദ്ര കഥാപാത്രമായിരുന്ന  മഞ്ച് പരസ്യം പിന്‍വലിച്ചു

പ്രിയ വാര്യര്‍ കേന്ദ്ര കഥാപാത്രമായിരുന്ന  മഞ്ച് പരസ്യം പിന്‍വലിച്ചു

കണ്ണിറുക്കി പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയ വാര്യരുടെ പരസ്യം നെസ്ലേ പിന്‍വലിച്ചു. നെസ്ലേ മഞ്ചിന്റെ പരസ്യത്തിലായിരുന്നു പ്രിയ വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. മലയാളം, തമിഴ്, ഹിന്ദി, മറാഠി, കന്നഡ, ബംഗാളി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിര്‍മ്മിച്ച പരസ്യമാണ് പിന്‍വലിച്ചത്. പരസ്യത്തില്‍ ഇതുവരെ കാണാത്ത മേക്കോവര്‍ നടത്തി ലേശം ഗ്ലാമറസായിട്ടായിരുന്നു പ്രിയ പ്രത്യക്ഷപ്പെട്ടത്. ഐപിഎല്‍ കഴിഞ്ഞതോടെ പരസ്യത്തിന്റെ പ്രധാന്യം കുറഞ്ഞു, മാത്രമല്ല നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ പരസ്യത്തിന് കഴിഞ്ഞിരുന്നില്ല എന്നതുമാണ് പരസ്യം ഒഴിവാക്കാനുള്ള കാരണം എന്നാണ് അറിയുന്നത്. അതേ സമയം പ്രിയയുടെ അഭിനയത്തെ കുറിച്ചും പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.   പരസ്യത്തിലേക്ക് പ്രിയയെ തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. നിലവില്‍ 6.2 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയ വാര്യരെ ഫോളോ ചെയ്യുന്നത്. പരസ്യം നിര്‍മ്മിക്കുന്ന സമയത്ത് 5.4 മില്യണ്‍ ആളുകളുണ്ടായിരുന്നു. ഇതോടെ ഇന്‍സ്റ്റാഗ്രാമിന്റെ ഇന്‍ഫ്ളുവന്‍സ് മാര്‍ക്കറ്റിംഗിലേക്ക്…

Read More

പ്രിയ വാര്യര്‍ക്ക് ഔട്ട് ലുക്ക് സോഷ്യല്‍ മീഡിയ വൈറല്‍ പേഴ്‌സണാലിറ്റി ഇയര്‍ അവാര്‍ഡ്

പ്രിയ വാര്യര്‍ക്ക് ഔട്ട് ലുക്ക് സോഷ്യല്‍ മീഡിയ വൈറല്‍ പേഴ്‌സണാലിറ്റി ഇയര്‍ അവാര്‍ഡ്

കണ്ണിറുക്കലിലൂടെ ലോകം കീഴടക്കിയ പ്രിയക്ക് ഒഎസ്എം വൈറല്‍ പേഴ്‌സണാലിറ്റി ഇയര്‍ അവാര്‍ഡ്. സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നവര്‍ക്കാണ് ഔട്ട്‌ലുക്ക് സോഷ്യല്‍ മീഡിയ അവാര്‍ഡ് നല്‍കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയത്. ഗാനം പുറത്തിറങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും അഞ്ച് കോടിയിലേറെ പേരാണ് യൂട്യൂബില്‍ ഗാനം കണ്ടത്. ‘മാണിക്യ മലരായ പൂവി’ ഗാനം റിലീസ് ചെയ്ത ഒരു ദിവസം കൊണ്ട് തന്നെ ചിത്രത്തില്‍ അഭിനയിച്ച പുതുമുഖം പ്രിയ പ്രകാശ് വാര്യര്‍ ഇന്റര്‍നെറ്റില്‍ തരംഗമായി. പ്രിയയുടെ കണ്ണിറുക്കലാണ് ആരാധകരെ ആകര്‍ഷിച്ച ഘടകം. ഒറ്റ ദിവസം കൊണ്ട് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ 606,000 ത്തിലധികം പേരാണ് പിന്തുടര്‍ന്നത്.

Read More

പരസ്യത്തിലും പ്രിയയാണു താരം

പരസ്യത്തിലും പ്രിയയാണു താരം

കണ്ണിറുക്കലിലൂടെ തരംഗമായി മാറിയ പ്രിയ വാര്യര്‍ വീണ്ടും വൈറലാവുന്നു. പ്രിയയുടെ ആദ്യ പരസ്യ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. മലയാളം, തമിഴ്, ഹിന്ദി, മറാഠി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലായി നിര്‍മ്മിച്ച നെസ്ലേ മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ അഭിനയിച്ചിരിക്കുന്നത്. ഞാന്‍ വലിച്ചെറിഞ്ഞ സാധാനം തിരിച്ചെടുക്കാറില്ലെന്ന് പറഞ്ഞാണ് പരസ്യത്തില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്. പുറത്ത് വന്ന ഉടനെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Read More