സ്വര്‍ണ വിലയില്‍ നേരിയകുറവ്; പവന് 27760 രൂപ

സ്വര്‍ണ വിലയില്‍ നേരിയകുറവ്; പവന് 27760 രൂപ

  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപ കുറഞ്ഞ് 27760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3470രൂപയാണ് വില. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

Read More

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 27,840 രൂപ

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 27,840 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 27,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,480 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.    

Read More

പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 1,360 രൂപ

പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 1,360 രൂപ

  കൊച്ചി: വിവാഹ സീസണില്‍ ആശ്വാസമായി സ്വര്‍ണ വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. പത്തുദിവസത്തിനിടെ 1,360 രൂപയാണ് പവന് കുറവ് വന്നിരിക്കുന്നത്. പവന് 120 രൂപ കുറഞ്ഞ് ഇന്ന് 27,760 രൂപയിലാണ്് ഇന്ന് വ്യാപാരം നടന്നത്. 3,470 ഇന്നത്തെ ഗ്രാമിന്റെ വില. 27,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Read More

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 27,760

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 27,760

കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 27,760 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,470രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Read More

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്നു

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്നു

  റിയാദ്: ക്രൂഡ് ഓയിലിന്റെ വില രാജ്യാന്തര വിപണിയില്‍ കുത്തനെ വര്‍ധിച്ചു. ബാരലിന് 70 ഡോളര്‍ വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് കൂടിയത്. കഴിഞ്ഞ 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇത്. ഇതിന് മുമ്പ് ഇറാഖ്- കുവൈറ്റ് യുദ്ധ കാലയളവില്‍ മാത്രമാണ് എണ്ണവിലയില്‍ ഇത്രയധികം വര്‍ധന രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ക്രൂഡ് വില ബാരലിന് 80 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഹൗതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിച്ചിരിക്കുന്നത് എന്നാണ് സൂചന. എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കുമെന്നാണ് സൂചന. സൗദി അറേബ്യയില്‍ നിന്നുളള എണ്ണ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക്…

Read More

മില്‍മ പാല്‍; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു, പുതുക്കിയ വില വ്യാഴാഴ്ച മുതല്‍

മില്‍മ പാല്‍; ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചു, പുതുക്കിയ വില വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: മില്‍മ പാലിന് വില വര്‍ധന. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പുതിയ വില നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയിട്ടുള്ളത്. മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും വില. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയുമാക്കി മാറ്റിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മില്‍മ ഭരണ സമിതി യോഗമാണ് പുതിയ തീരുമാനം അറിയിച്ചത്. പുതുക്കിയ വിലയില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കാണ് ലഭിക്കുകയെന്നാണ് വിവരം. ഈ മാസം ആറിന് മന്ത്രി പി രാജുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയര്‍ന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.

Read More

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ്, പവന് 28,000 രൂപ

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ്, പവന് 28,000 രൂപ

  സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,500 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണായതും സ്വര്‍ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

Read More

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് തുടച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് കൂടിയത്. ഡീസല്‍ വില ഇരുപതു പൈസയും വര്‍ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമായിരുന്നു. സൗദിയിലെ എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന വില കുത്തനെ ഉയരും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തര വിപണിയിലെ നേരിയ തോതിലുള്ള വില വര്‍ധന. മൂന്നു ദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ എഴുപതു പൈസയുടെ വര്‍ധനയാണുണ്ടായത്. ഡീസല്‍ വില ഈ ദിവസങ്ങളില്‍ അറുപതു പൈസയും കൂടി.

Read More

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 28,080 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 28,080 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 28,080 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,510 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് 29,120 രൂപയില്‍ സ്വര്‍ണ വില എത്തിയതാണ് റെക്കോര്‍ഡ്. അതേസമയം, പത്തു ദിവസത്തിനിടെ സ്വര്‍ണത്തിന് 1,360 രൂപയാണ് കുറവ് വന്നിരിക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Read More

ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും 6രൂപ കൂടിയേക്കുമെന്ന് സൂചന

ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും 6രൂപ കൂടിയേക്കുമെന്ന് സൂചന

  കൊച്ചി: ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും 6രൂപ കൂടിയേക്കുമെന്ന് സൂചന. ആഗോള വിപണിയില്‍ ഇന്ധന വില കുതിക്കുന്നതാണ് കാരണം. നിലവില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില 1991-ലെ ഗള്‍ഫ് യുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിലാണ്. ഈ കുതിപ്പ് ഇന്ത്യയിലും പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അരാംകോയുടെ രണ്ട് സംസ്‌കരണ ശാലകള്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടായതാണ് എണ്ണ സംസ്‌കരണത്തില്‍ തടസ്സം നേരിടാനും ക്രൂഡ് ഓയില്‍ ലഭ്യത കുറയാനും കാരണമായത്. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം വ്യക്തമാക്കിയിട്ടുണ്ട്. ക്രൂഡ് വില 10 ശതമാനത്തിലധികം ഉയര്‍ന്നു നിന്നാല്‍ പമ്പുകളിലെ ചില്ലറവില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം.കെ. സുരാന അറിയിച്ചു.

Read More