ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ് ഷായും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ് ഷായും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

  മുംബൈ: ബിസിസിഐ പ്രസിഡന്റാകാന്‍ ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ് ഷായും അടക്കമുള്ള വമ്പന്മാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ, മുന്‍ ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിംഗ് ധുമാല്‍ എന്നിവരും പ്രസിഡന്റാകാനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ട്. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ മുന്‍ താരം ബ്രിജേഷ് പട്ടേല്‍, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ്മ, മുന്‍ കേന്ദ്രമന്ത്രി രാജീവ് ശുക്ല തുടങ്ങിയവരും ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ആകെ 38 പേരുടെ പേരുകളാണ് വിവിധ സംസ്ഥാന അസോസിയേഷനുകള്‍ ബിസിസിഐ-യിലെ വിവിധ സ്ഥാനങ്ങളിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു പേരുകള്‍ നിര്‍ദേശിക്കാനുള്ള അവസാന തീയതി. ഈ മാസം 16-ന് ബിസിസിഐ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്‍ ഗോപാല സ്വാമി ബിസിസിഐ-യിലെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരുടെ അന്തിമ പട്ടിക പുറത്തിറക്കും. ബിസിസിഐ ഭരണസമിതിയിലെ…

Read More

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സൗരവ് ഗാംഗുലി

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചാംഗ പാനല്‍ ജയിച്ചത്. മുന്‍ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിഷേകും ദേബബ്രട്ട ദാസും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേബാശിഷ് ഗാംഗുലിയാണ് ട്രെഷറര്‍. നരേഷ് ഓജയാണ് വൈസ് പ്രസിഡന്റ്. അടുത്ത ശനിയാഴ്ച ഗാംഗുലിയും സംഘവും സ്ഥാനം ഏറ്റെടുക്കും. 2015ല്‍ പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാറായി തിരഞ്ഞെടുക്കപ്പെടുന്നത്.

Read More

നോട്ട് നിരോധനം: സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കരുതെന്ന് രാഷ്ട്രപതി

നോട്ട് നിരോധനം: സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി:നോട്ട് നിരോധനം മൂലം ജനങ്ങളെ ബുദ്ധിമുട്ടിച്ചത് അംഗീകരിക്കാനാവത്തതെന്ന് രാഷ്ട്രപതി. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജനത്തിന്റെ ദുരിതം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണം. നടപടി കള്ളപ്പണവും അഴിമതിയും നിര്‍വീര്യമാക്കുന്നതാണ്. പക്ഷേ, താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കാമെന്നും രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം. നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയത്. പഴയനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 30 ആയിരുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകളില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ മിക്കതും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. നോട്ട് പിന്‍വലിക്കല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യത്ത് ഉണ്ടായത്. നോട്ട് നിരോധനം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാര്യത്തില്‍ രാഷ്ട്രപതി പ്രതികരിച്ചത് പ്രതിപക്ഷത്തെ കൂടുതല്‍ ശക്തരാക്കിയേക്കും.

Read More