പ്രേം നസീര്‍ സ്വന്തം നാട്ടില്‍ നിര്‍മ്മിച്ച വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍

പ്രേം നസീര്‍ സ്വന്തം നാട്ടില്‍ നിര്‍മ്മിച്ച വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍

ചിറയിന്‍കീഴ്: മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ സ്വന്തം നാട്ടില്‍ നിര്‍മ്മിച്ച വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടത്. 1958ലായിരുന്നു കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ വായനശാലക്ക് തറക്കല്ലിട്ടത്. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. ഒരു നാടിനെ തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍. സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും അറിയിച്ചു. കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

നിത്യഹരിത നായകന്റെ ഓര്‍മകള്‍ക്ക് 27 വര്‍ഷം

നിത്യഹരിത നായകന്റെ ഓര്‍മകള്‍ക്ക് 27 വര്‍ഷം

നിത്യഹരിതനായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്ന് 27 വര്‍ഷം. മൂന്ന് പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്നു നസീറിന്റെ ചലച്ചിത്രജീവിതം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം.700 ചിത്രങ്ങളില്‍ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍.തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ പ്രസിദ്ധമായ ആക്കോട്ട് കുടുബത്തില്‍ 1929 ഡിസംബര്‍ 24 നു അബ്ദുള്‍ ഖാദര്‍ എന്ന പ്രേംനസീര്‍ ജനിച്ചു. ഷാഹുല്‍ ഹമീദാണ് പിതാവ്. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും കലാപരമായ താല്‍പ്പര്യങ്ങളെ മുറുകെ പിടിച്ചിരുന്ന ഷാഹുല്‍ ഹമീദ് ആക്കോടന്‍ എന്നാണറിയപ്പെട്ടിരുന്നത്.കഠിനംകുളം തോണിക്കടവ് ബംഗ്‌ളാവില്‍ അസുമാ ഉമ്മാളായിരുന്നു നസീറിന്റെ മാതാവ്. ഷാഹുല്‍ ഹമീദ് അസുമാ ദമ്ബതികള്‍ക്ക് മക്കള്‍ മൂന്നായിരുന്നു. സുലൈബ, അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ വഹാബ് .നസീറിന്റെ ബാല്യകാലത്ത് തന്നെ അമ്മ മരിച്ചു. 1951 ഡിസംബറില്‍ മരുമകള്‍ എന്ന ചിത്രത്തിലൂടെ പ്രേംനസീര്‍ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. ചിറയിന്‍കീഴിലെനാടകസദസുകള്‍ക്ക് പ്രിയങ്കരനായിരുന്ന…

Read More