അമ്മയാകാം ഈ ഡയറ്റിലൂടെ

അമ്മയാകാം ഈ ഡയറ്റിലൂടെ

അമ്മയാകാന്‍ കഴിയുകയെന്നത് ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം ഒരു ജന്മം കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. കാരണങ്ങള്‍ പലതുമാകാം, ചിലര്‍ക്കിത് ജന്മനാ ഉള്ള പ്രശ്നമാകില്ല, ചില ചെറിയ പ്രശ്നങ്ങള്‍ കാരണമാകാം. ഉദാഹരണത്തിന് ഗര്‍ഭധാരണത്തിനും പോഷകങ്ങള്‍ ആവശ്യമാണ്. ഇവ സ്ത്രീ ശരീരത്തില്‍ കുറയുന്നത് ഗര്‍ഭം ധരിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രമല്ല, ആരോഗ്യകരമായ ഗര്‍ഭത്തിന് തടസം നില്‍ക്കുകയും ചെയ്യുന്നു. അടുത്തിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനാവശ്യമായ ചില വഴികളെക്കുറിച്ചും ഇതിനാവശ്യമായ ഫെര്‍ട്ടിലിറ്റി ഡയറ്റിനെക്കുറിച്ചും പ്രതിപാദിയ്ക്കുകയുണ്ടായി. ചില പ്രത്യേക രീതിയിലെ ഡയറ്റുകള്‍ പാലിയ്ക്കുന്നത് പെട്ടെന്നു തന്നെ സ്ത്രീകളില്‍ ഗര്‍ഭധാരണം സാധ്യമാക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. ഈ പ്രത്യേക ഡയറ്റിലൂടെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ഓവുലേഷനും ഇതു വഴി പ്രത്യുല്‍പാദന ശേഷിയും വര്‍ദ്ധിപ്പിയ്ക്കുക. ആരോഗ്യകരമായ ഗര്‍ഭത്തിന് നല്ല തുടക്കം…

Read More