ഇരുപത്തിയൊന്നാം നൂറ്റാണ്ട് – പോസ്റ്റര്‍ പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ കഥകള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ട് – പോസ്റ്റര്‍ പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ കഥകള്‍

28 വര്‍ഷം മുന്പ് റിലീസ് ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനെ ഓര്‍മിപ്പിച്ച് പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ എത്തി. പ്രണവും ഗോകുല്‍ സുരേഷും ആണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്. കെ.മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗോകുല്‍ സുരേഷ് ഗസ്റ്റ് വേഷത്തിലാണ് എത്തുന്നത്. ആദ്യമായാണ് ഇരുവരും ഒരുമിച്ചുള്ള പോസ്റ്റര്‍ പുറത്തു വരുന്നത്. ഇരുപതാം നൂറ്റാണ്ടുമായി ചിത്രത്തിന് കഥാപരമായി സാമ്യമില്ല. ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം നിര്‍മിക്കുന്നത്. പീറ്റര്‍ ഹെയ്നാണു ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

” പ്രണവ് മോഹന്‍ലാലിന്റെ അച്ഛനായി മനോജ് കെ ജയന്‍… !!! ”

” പ്രണവ് മോഹന്‍ലാലിന്റെ അച്ഛനായി മനോജ് കെ ജയന്‍… !!! ”

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയിലെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അച്ഛന്‍ വേഷത്തില്‍ മനോജ് കെ ജയന്‍ എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ഈ സംഭവം വൈറലായത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ മനോജ് ഈ വേഷം ഗംഭീരമാക്കുമെന്ന കാര്യത്തില്‍ സിനിമാപ്രേമികള്‍ക്ക് തെല്ലും സംശയമില്ല.

Read More

ആദിയെ മറി കടന്ന് അബ്രഹാമിന്റെ സന്തതികള്‍

ആദിയെ മറി കടന്ന് അബ്രഹാമിന്റെ സന്തതികള്‍

ഈ വര്‍ഷത്തെ ആദ്യ റിലീസുകളിലൊന്നായ ആദിയുടെ റെക്കോര്‍ഡും മറികടന്ന് കുതിക്കുകയാണ് അബ്രഹാമിന്റെ സന്തതികള്‍. വര്‍ഷം ആദ്യപകുതി പിന്നിടുന്നതിനിടയില്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയ സിനിമകളില്‍ ആദ്യസ്ഥാനം പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്കായിരുന്നു. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ പൊളിച്ചത്. ആദിയുടെ കേരള കലക്ഷനായ 23 കോടി ഇതിനോടകം തന്നെ മമ്മൂട്ടി മറികടന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഒരുമാസം പിന്നിടുന്നതിനിടയിലാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയതെന്നാണ് മറ്റൊരു പ്രത്യേകത. മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ കുറിക്കാവുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികളെന്ന് നേരത്തെ തന്നെ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. ബോക്സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കി കുതിക്കുന്ന ചിത്രത്തിന് മുന്നില്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ന്നടിയുകയാണ്. ബോക്സോഫീസിലേക്കുള്ള മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രത്തിലൂടെ സംഭവിച്ചത്. മള്‍ട്ടിപ്ലക്സില്‍ നിന്നും അതിവേഗമാണ് ചിത്രം 1 കോടി സ്വന്തമാക്കിയത്. മറ്റ് റിലീസുകള്‍ എത്തിയെങ്കിലും പഴയ പ്രതാപത്തില്‍ തന്നെ തുടരുകയാണ്…

Read More

‘ഇതെരു ഡോണ്‍ സ്റ്റോറിയല്ല’; ആദിയ്ക്കു ശേഷം പ്രണവിന്റെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’

‘ഇതെരു ഡോണ്‍ സ്റ്റോറിയല്ല’; ആദിയ്ക്കു ശേഷം പ്രണവിന്റെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’

ആദി എന്ന ഹിറ്റ്ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തിന് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റ്ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടിന് സമാനമാണ് പേരെങ്കിലും ‘ഇതെരു ഡോണ്‍ സ്റ്റോറിയല്ല’ എന്ന ടാഗ്‌ലൈന്‍ കൊടുത്താണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് ആകട്ടെ മലയാളത്തിലെ എണ്ണം പറഞ്ഞ അധോലോക ചിത്രങ്ങളിലൊന്നും. അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം. ആദി എന്ന ചിത്രം പ്രണവിന്റെ കിടിലന്‍ സംഘട്ടന രംഗങ്ങള്‍ കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പുലുമുരകന്‍ ഫെയിം പീറ്റര്‍ ഹെയ്‌നും പ്രണവും ഒരുമിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Read More

പ്രണവിന്റെ നായികയെ അരുണ്‍ ഗോപി വിളിക്കുന്നു

പ്രണവിന്റെ നായികയെ അരുണ്‍ ഗോപി വിളിക്കുന്നു

കൊച്ചി:  രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രത്തില്‍ പ്രണവിന്റെ നായികയാകാന്‍ പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ അരുണ്‍ ഗോപി.തന്റെ ഫേസ്ബുക്ക് പേജിലൂടെ അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.18 വയസിനും 23 വയസിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളെയാണ് സംവിധായകന്‍ അന്വേഷിക്കുന്നത്. ചിത്രം മുളകുപാടം ഫിലിംസിന്റ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം തന്നെയാണ് നിര്‍മ്മിക്കുന്നത്. ജൂണ്‍ മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ടോമിച്ചന്‍ അറിയിച്ചു. അതേസമയം, ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങള്‍ ആരെന്നോ അറിയിച്ചിട്ടില്ല. നായികയെ തിരഞ്ഞുള്ള അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read More

‘മക്കളെ ഒരു ജിന്നിനെ കണ്ടുമുട്ടി.. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്.. ‘ ; പ്രണവിനെ കണ്ട യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

‘മക്കളെ ഒരു ജിന്നിനെ കണ്ടുമുട്ടി.. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്.. ‘ ; പ്രണവിനെ കണ്ട യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

ആദി എന്ന ഒറ്റചിത്രത്തിലൂടെ താരമായി മാറിയ പ്രണവിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആഘോഷമാക്കുകയാണ് അച്ഛന്റെയും മകന്റെയും ആരാധകര്‍. ആദിയുടെ റിലീസ് ദിവസം ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന പ്രണവിന്റെ ചിത്രവും ഏറെ വാര്‍ത്താ പ്രാധ്യാനം നേടിയിരുന്നു. ഇപ്പോഴിതാ പ്രണവിനെ ഒരു ജിന്നായി വിശേഷിപ്പിച്ചുകൊണ്ടുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഋഷികേശില്‍ വെച്ച് പ്രണവിനെ കാണാനിടയായ സംഭവമാണ് ജിബിന്‍ ജോസഫ് എന്ന യുവാവ് പറയുന്നത്. പ്രണവിനോടൊപ്പമുളള ഫോട്ടോയും ജിബിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജിബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ; മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോള്‍ അന്ന് ആ വീഡിയോയുടെ താഴെ കമന്റ് ആയി പറഞ്ഞിരുന്നു, എന്നെങ്കിലും ഇതു പോലെ ഒരു യാത്രയില്‍ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതു പോലെ തന്നെ സംഭവിച്ചു….

Read More

‘Some Lies Can Be Deadly’..; പ്രണവിന്റെ ആദ്യ ചിത്രം ‘ആദി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

‘Some Lies Can Be Deadly’..; പ്രണവിന്റെ ആദ്യ ചിത്രം ‘ആദി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന പൂജയിലാണ് മോഷന്‍ പോസ്റ്ററും പേരും ഔദ്യോഗികമായി പുറത്തിറക്കിയത്. ‘Some Lies Can Be Deadly’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. 8 ചിത്രങ്ങള്‍ സംവിധാനം ചെയ്തപ്പോഴും ഇല്ലാത്ത ടെന്‍ഷനാണ് തനിക്ക് ഈ ചിത്രം ചെയ്യുമ്പോഴെന്ന് അദ്ദേഹം പറഞ്ഞു. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്റെയും പ്രണവ് നായകനാകുന്ന ആദിയുടെയും പൂജ ഒന്നിച്ചാണ് നടന്നത്.

Read More