യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ നഗരം; ചെക്ക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗ്

യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ നഗരം; ചെക്ക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗ്

യൂറോപ്പിലെ ഏറ്റവും ആകര്‍ഷകവും വര്‍ണ്ണാഭവും മനോഹരവുമായ നഗരങ്ങളിലൊന്നാണ് ചെക്ക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗ്. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സഞ്ചാരികള്‍ ഈ നഗരം സന്ദര്‍ശിക്കുന്നുണ്ട്. സംഗീതം, കല സാംസ്‌കാരികം, പൗരാണികത അങ്ങനെ വിശേഷങ്ങള്‍ ഏറെയാണി നാടിന്. വള്‍ട്ടാവ നദിയുടെ ഇരുകരകളിലുമായാണ് പ്രാഗ് സ്ഥിതിചെയ്യുന്നത്. ഗോള്‍ഡന്‍ സിറ്റിയെന്നും അറിയപ്പെടുന്ന പ്രാഗ് യൂറോപ്യന്‍ സംസ്‌കൃതിയുടെ കേന്ദ്രമാണ്, പുരാതന വാസ്തു ശില്‍പശൈലിയില്‍ തീര്‍ത്ത നിരവധി കെട്ടിടങ്ങളാണ് പ്രാഗിന്റെ യഥാര്‍ഥ മുഖച്ഛായ. രണ്ടാം ലോക മഹായുദ്ധകാലത്തുപോലും പ്രതാപം നഷ്ടപ്പെടാതെ നിന്ന പ്രാഗിനെ അടുത്തറിയാം. പൂര്‍ണ്ണമായും നടന്നുകാണാന്‍ കഴിയുന്ന നഗരമായിട്ടാണ് പ്രാഗ് അറിയപ്പെടുന്നത്. പഴയതും പുതിയതുമായ ഈ നഗരം കാല്‍നടയായി കണ്ട് ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, വെന്‍സെസ്ലാസ് സ്‌ക്വയറില്‍ നിന്ന് ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്കോ ഓള്‍ഡ് ടൗണ്‍ മുതല്‍ ചാള്‍സ് ബ്രിഡ്ജിലേക്കും കാസില്‍ ഡിസ്ട്രിക്റ്റിലേക്കും എളുപ്പത്തില്‍ നടക്കാം. ചുറ്റും ഗോഥിക് ശില്‍പകലയില്‍ തീര്‍ത്ത മനോഹരമായ കെട്ടിടങ്ങളാണ് ഈ ടൗണ്‍…

Read More