വിമാനയാത്രക്കാര്‍ ശ്രദ്ധിക്കുക; ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് സൂക്ഷിക്കാന്‍ പാടില്ല

വിമാനയാത്രക്കാര്‍ ശ്രദ്ധിക്കുക; ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് സൂക്ഷിക്കാന്‍ പാടില്ല

ന്യൂഡല്‍ഹി : വിമാനത്തില്‍ പവര്‍ ബാങ്ക് കൊണ്ടുപോകുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വ്യോമ സുരക്ഷാ വിഭാഗം ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് സൂക്ഷിക്കാന്‍ പാടില്ലെന്ന് കേന്ദ്ര വ്യോമ സുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഹാന്‍ഡ് ബാഗുകളില്‍ വേണം ഇവ സൂക്ഷിക്കാന്‍. അതേസമയം നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും ഉള്‍പ്പെടുത്താന്‍ പാടില്ല. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. പവര്‍ ബാങ്കുകള്‍ മാറ്റം വരുത്തി സ്ഫോടകവസ്തുക്കള്‍ നിറച്ച് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഉയര്‍ന്ന നിലവാരത്തിലുള്ള പവര്‍ ബാങ്കുകളില്‍ മാറ്റം വരുത്തുക എളുപ്പമല്ലാത്തതിനാലാണ് ഇവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താത്തത്. നിയന്ത്രണങ്ങള്‍ മറികടന്ന് പവര്‍ ബാങ്കുകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ഇവ പിടിച്ചെടുക്കുകയും യാത്രക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. മാറ്റം വരുത്തിയ പവര്‍ബാങ്ക് ഒരു യാത്രക്കാരനില്‍ നിന്ന് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു. ചെക്ക് ഇന്‍ ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി പവര്‍ ബാങ്ക് കൊണ്ടുപോകുന്ന…

Read More

പവര്‍ ബാങ്ക് വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ?; എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

പവര്‍ ബാങ്ക് വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ?; എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നം എന്താണ്, ബാറ്ററി തന്നെ. നെറ്റും ഗെയിമും ഒക്കെ ഉപയോഗിച്ചാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ആവിയായി പോകുന്ന അവസ്ഥ. ഇതിന് പരിഹാരമായാണ് പവര്‍ ബാങ്കുകള്‍ അവതരിച്ചത്. ദൂരയാത്ര ചെയ്യുന്നവര്‍ എപ്പോഴും കയ്യില്‍ കരുതുന്ന അത്യവശ്യ വസ്തുവാണ് ഇപ്പോള്‍ പവര്‍ ബാങ്ക്. ഒരു പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ എന്തോക്കെ ശ്രദ്ധിക്കണം, ഇതാ ചിലകാര്യങ്ങള്‍. പവര്‍ബാങ്കിന്റെ ശേഷി പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അതിപ്രധാനമായ കാര്യമാണ് അതിന്റെ ശേഷി എന്നത്. മില്ലിആംപ് (എം.എ.എച്ച്) എന്ന അളവുകോലാണ് പവര്‍ബാങ്കിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന ഫോണിന്റെ ചാര്‍ജിംഗ് ശേഷിയേക്കാള്‍ കൂടുതല്‍ എം.എ.എച്ചുള്ള പവര്‍ബാങ്ക് വാങ്ങുന്നതാണ് നല്ലത്. അതുപോലെ തന്നെ പവര്‍ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജ് ഫോണിന്റെ ഇന്‍പുട്ട് വോള്‍ട്ടേജുമായി കൃത്യമായ താരതമ്യം നടത്തണം. പവര്‍ബാങ്കിന്റെ ഗുണനിലവാരം പവര്‍ബാങ്കിന്റെ പ്രകടനമികവ് മാത്രമല്ല ഇവിടെ നോക്കേണ്ടത്. എത്രത്തോളം കൃത്യതയോടെയും വേഗതയോടെയുമാണ് ഫോണ്‍ ചാര്‍ജാകുന്നുണ്ട്…

Read More