ഉണ്ണിക്കണ്ണനെ പ്രീതിപ്പെടുത്താന്‍ ഈ വഴിപാടുകള്‍

ഉണ്ണിക്കണ്ണനെ പ്രീതിപ്പെടുത്താന്‍ ഈ വഴിപാടുകള്‍

മഹാവിഷ്ണുവിന്റെ അവതാരമായി, ദുഷ്ടശക്തികളില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പിറവിയെടുത്തതാണ് ശ്രീകൃഷ്ണന്‍. ജന്മാഷ്ടമി എന്ന പുണ്യ ദിവസത്തില്‍ ഭഗവാന്‍ കൃഷ്ണനെ നമ്മുടെ വീട്ടിലെ കൊച്ചുകുട്ടിയായിട്ടാണ് നാം കാണാറുള്ളത്. ജന്മാഷ്ടമി എന്നത് ശ്രീകൃഷ്ണഭഗവാന്റെ പിറന്നാള്‍ ദിനമാണ്. ഭഗവാന്‍ കൃഷ്ണന്‍ ഭാരതീയ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയില്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ നമുക്ക് വഴിപാടായി ചെയ്യാം. വെണ്ണ : ഉണ്ണി കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമാണ് വെണ്ണ. കണ്ണന്‍ വെണ്ണയും മധുരപലഹാരങ്ങളും കട്ടുതിന്നതുമായി ബന്ധപ്പെട്ട് ധാരാളം രസകരമായ കഥകളുമുണ്ട്. ഉറിയില്‍ ഒളിപ്പിച്ച വെണ്ണയാണ് കണ്ണന് ഏറ്റവും പ്രിയപ്പെട്ടത്. ഇഷ്ടപ്പെട്ട പൂക്കള്‍ : മഹാവിഷ്ണുവിഷ്ണുവിന്റെ അവതാരമായതിനാല്‍ ശ്രീകൃഷ്ണന് ആഡംബരവും ഉയര്‍ന്ന ഗുണവുമുള്ളതിനോടു മമതയുണ്ട്. സുഗന്ധപൂരിതമായ പൂക്കളായ മുല്ലപ്പൂ, രജനീഗന്ധി എന്നിവയൊക്കെയാണ് കൃഷ്ണന്റെ ഇഷ്ട പുഷ്പങ്ങള്‍. തുളസി : കൃഷ്ണന്…

Read More