‘ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ്’ ; എല്ലാ ജില്ലയിലും ശിശുസൗഹൃദ സ്‌റ്റേഷനുകള്‍

‘ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ്’ ; എല്ലാ ജില്ലയിലും ശിശുസൗഹൃദ സ്‌റ്റേഷനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലയിലും ശിശുസൗഹൃദ സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കേരള പൊലീസ് നടപ്പാക്കുന്ന ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാകുന്നതിന്റെ ഭാഗമായാണിത്.പൊലീസ് സ്‌റ്റേഷനുകള്‍ കൂടുതല്‍ ശിശുസൗഹൃദമാക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.തുടക്കമെന്നനിലയില്‍ ഓരോ പൊലീസ് ജില്ലയിലും ഒരു സ്‌റ്റേഷനില്‍ പദ്ധതി ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, കടവന്ത്ര, തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ എന്നീ സ്‌റ്റേഷനുകളില്‍ ശിശുസൗഹൃദ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി നിരവധി പരിപാടികള്‍ ഇതിനകംതന്നെ കേരള പൊലീസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്. സ്റ്റുഡന്റ് കാഡറ്റ് പദ്ധതിക്ക് പുറമെ, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുക, സൈബര്‍ ഇടങ്ങളില്‍ സുരക്ഷ ഒരുക്കുക, കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇവയെല്ലാം ഇനി കേപ് ഏകോപിപ്പിക്കും.പൊലീസ് ആസ്ഥാനത്തെ…

Read More